'സ്വാതന്ത്ര്യ'ത്തിനായി; 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ക്യൂബ
'സ്വാതന്ത്ര്യ'ത്തിനായി;30 വർഷത്തിനിടയിൽ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ക്യൂബ
ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് ക്യൂബയെന്നാകും നമ്മുടെയെല്ലാം മനസിൽ ലാറ്റിനമേരിക്കയിലെ ആ കൊച്ചുദ്വീപ് രാഷ്ട്രം അറിയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെയും വിപ്ലവകഥകളിലൂടെയും പ്രസിദ്ധമായ ക്യൂബ ഇന്ന് മറ്റൊരു വലിയ പ്രതിഷേധത്തിനാണ് വേദിയായിരിക്കുന്നത്. സർക്കാരിനെതിരെ ജനം തെരുവിലിറങ്ങിയിരിക്കുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ് ഇപ്പോൾ ക്യൂബയിൽ അരങ്ങേറുന്നത്.

ലോകത്തെയാകമാനം പ്രതിസന്ധിയിലാക്കിയ കോവിഡ് വ്യാപനം തുടങ്ങി നിരവധി ഒന്നിലധികം കാരണങ്ങളാണ് ആയിരകണക്കിന് പ്രതിഷേധക്കാരെ കഴിഞ്ഞ ഞായറാഴ്ച തെരുവിലേക്കിറക്കിയത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ആകെ തകർന്ന നിലയിലാണ്. ഇതിനിടെ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചു. ഭക്ഷണവും വൈദ്യസഹായവുമുൾപ്പടെയുള്ള അടിസ്ഥാന കാര്യങ്ങളുടെ അഭാവവും സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ കാരണമായി.

കോവിഡ് പ്രതിസന്ധി തന്നെയാണ് രാജ്യത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ക്യൂബ ഇതുവരെ കോവിഡ് വാക്സിനുകൾ ഇറക്കുമതി ചെയ്തിട്ടില്ല. എന്നാൽ അധികൃതർ പരീക്ഷണ വാക്സിനുകൾ നൽകുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ 11.2 ദശലക്ഷം ജനങ്ങളിൽ 1.5 ദശലക്ഷം പേർക്ക് ഇതുവരെ പൂർണമായി വാക്സിൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. സോബറാനക്ക് പുറമെ നാല് വാക്സിനുകൾ കൂടി ക്യൂബ നിർമിക്കുന്നുണ്ട്.

കോവിഡ് കൂടുതൽ പ്രതിസന്ധിയിലാക്കിയ സാമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സർക്കാരിന് സാധിച്ചട്ടില്ല. വ്യാപാരികൾക്കും ടാക്സി ഡ്രൈവർമാർക്കും പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്ന ടൂറിസം കോവിഡ് കാരണം ഇല്ലാതായി. ഈ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാന മാർഗം ഉറപ്പുവരുത്താനുമുള്ള സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറിയെന്നാണ് ആരോപണം. 10,000 കോടി ഡോളറാണ് രാജ്യത്തിന്റെ ജിഡിപി. രാജ്യത്തിന്റെ പ്രതിശീർഷ ജിഡിപി ഏകദേശം 8,000 ഡോളറാണ്.

റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രാജ്യത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിലാണ് സർക്കാർ വിരുദ്ധ പ്രതിഷേധം ഉയർന്നുവന്നിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ, ഭക്ഷ്യക്ഷാമം, കോവിഡ് കേസുകൾ, രാജ്യത്തെ കടുത്ത വൈദ്യുതി തടസങ്ങൾ എന്നിവക്കെതിരെയാണ് ക്യൂബക്കാർ പ്രതിഷേധിക്കുന്നത്, ഈ സാഹചര്യങ്ങളെ നേരിടാൻ ക്യൂബൻ സർക്കാർ പരാജയപ്പെട്ടതാണ് കാരണം.
Recommended Video

പ്രതിഷേധക്കാർ "സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യം ഉയർത്തി പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ സ്ഥാനമൊഴിയണമെന്ന് ആഹ്വാനം ചെയ്താണ് പ്രതിഷേധിച്ചത്. "പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഭരണത്തിലുള്ള രാജ്യത്ത് നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ ഹവാനയിൽ നിന്ന് സാന്റിയാഗോ വരെയുള്ള തെരുവിൽ ആയിരക്കണക്കിന് ക്യൂബൻ ജനത ഞായറാഴ്ച പങ്കുചേർന്നു" എന്ന് റിപ്പോർട്ടിൽ പറയുന്നു












Click it and Unblock the Notifications