കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലും യെമനിലും താണ്ഡവമാടി മെക്കുനു! 13 മരണം, എട്ട് പേരെ കാണാതായി, മൂന്ന് വർഷത്തെ മഴ ഒരൊറ്റ ദിവസം

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് സലാല മേഖലയിലാണ്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മൂന്ന് വർഷത്തെ മഴ ഒരൊറ്റ ദിവസം പെയ്യ്തു | Oneindia Malayalam

മസ്ക്കറ്റ്: ഒമാനിലും യെമനിലും വൻ നാശം വിതച്ച മെക്കുനു ചുഴലിക്കാറ്റിലും കനത്ത മഴയിലും 13 പേർ മരിച്ചു. എട്ട് പേരെ കാണാതായി. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി വീണു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് സലാല മേഖലയിലാണ്.

mekunu

ഒമാനിൽ മൂന്നു വർഷം പെയ്യേണ്ട മഴയാണ് ഒരൊറ്റ ദിവസം പെയ്തതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 278.22 എംഎം മഴയാണ് കഴിഞ്ഞദിവസം സലാലയിൽ പെയ്തത്. കനത്ത മഴയിൽ സലാലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായി. നടപ്പാതകളിലും റോഡുകളിലും വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.

മെക്കുനു ചുഴലിക്കാറ്റും കനത്ത മഴയും കാരണം സലാല തുറമുഖം അടച്ചിട്ടു. 72 മണിക്കൂറുകൾക്ക് ശേഷം മാത്രമേ തുറമുഖം തുറക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം മെക്കുനു ചുഴലിക്കാറ്റ് കാരണം അടച്ചിട്ടിരുന്ന സലാല വിാമനത്താവളം കഴിഞ്ഞദിവസം തുറന്നു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി, ജല വിതരണം തടസപ്പെട്ടു. ഭൂഗർഭ വൈദ്യുതി ലൈനുകളിൽ മിക്കതും തകരാറിലായി. അഞ്ഞൂറോളം കുടുംബങ്ങളെ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയും ചുഴലിക്കാറ്റും കണക്കിലെടുത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഒമാനിലെ ദോഫർ മേഖലയിൽ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. . നിലവിൽ കാറ്റിന്റെ തീവ്രത കുറഞ്ഞതുവരുന്നതായാണ് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ വരുംദിവസങ്ങളിലും ഒമാനിൽ കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്.

മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം... മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...

English summary
cyclone mekunu hits oman and yemen, 13 dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X