വിദ്യാര്‍ത്ഥിയെ ഫേസ്ബുക്കിലൂടെ വലയിലാക്കി, സെക്‌സ് ചെയ്തു, കുട്ടിയുണ്ടായി... ഒടുക്കം ക്രൂര കൊലപാതകം
സ്വന്തം കുഞ്ഞിനേയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു
മാന്‍ഹാട്ടന്‍(അമേരിക്ക): ഫേസ്ബുക്കിലൂടെ വിദ്യാര്‍ത്ഥിയുമായി ബന്ധം സ്ഥാപിച്ച അധ്യാപികയ്ക്ക് സംഭവിച്ചത് ദാരുണാന്ത്യം. അധ്യാപികയേയും അധ്യാപികയില്‍ തനിക്ക് ജനിച്ച് കുഞ്ഞിനേയും കൊന്ന് 'വിദ്യാര്‍ത്ഥി' കണക്ക് തീര്‍ത്തു.
സംഭവം നടന്നത് അമേരിക്കയിലെ മാന്‍ഹാട്ടനിലാണ്. മാന്‍ഹാട്ടനിലെ ഫ്‌ലാറ്റിലാണ് അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
ഫെലീഷ്യ ബറഹോന എന്ന യുവതിയും അവരുടെ നാല് വയസ്സുള്ള മകനും ആണ് കൊല്ലപ്പെട്ടത്. കൊന്നത് ഐസക് ഡുരാന്‍ ഇന്‍ഫന്റെ എന്ന മുന്‍ വിദ്യാര്‍ത്ഥിയും.

ഐസക് ഡുറാന് വെറും 16 വയസ്സുള്ളപ്പോഴാണ് ബന്ധം തുടങ്ങുന്നത്. അധ്യാപികയായിരുന്ന ഫെലീഷ്യ ഫേസ്ബുക്ക് വഴിയാണ് ബന്ധം സ്ഥാപിച്ചത്. എല്ലാം കരുതിക്കൂട്ടിത്തന്നെ.

മറ്റൊരു ബന്ധത്തില്‍ ഫെലീഷ്യയ്ക്ക് ഒരു മകള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്ക് ബന്ധം പുരോഗമിക്കുകയും ഇവര്‍ പലതവണ പല സ്ഥലങ്ങളില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ഐസക്കിനെ ഉമ്മ വയ്ക്കുന്നതിലേക്ക് വരെ ഫെലീഷ്യ എത്തി. എന്നാല്‍ കൂടെ മകള്‍ ഉണ്ടായിരുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ തുടര്‍ച്ചയായി 'ഹോട്ട്' സന്ദേശങ്ങള്‍ അവര്‍ വിദ്യാര്‍ത്ഥിയ്ക്ക് അയച്ചുകൊണ്ടേയിരുന്നു.

ഐസക് ഡുറാന് അപ്പോള്‍ 16 വയസ്സായിരുന്നു പ്രായം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്താല്‍ അത് നിയമ പ്രശ്‌നം ആകും എന്നറിഞ്ഞ ഫെലീഷ്യ ഐസക്കിന് 17 തികയാന്‍ വേണ്ടി കാത്തിരുന്നു.

ഐസക് ഡുറാന് 17 തികയുന്ന ദിവസം തന്നെ ഫെലീഷ്യ ശാരീരിക ബന്ധത്തിന് തുടക്കം കുറിച്ചു. അത് മാസങ്ങളോളം തുടര്‍ന്നു. ആഴ്ചയില്‍ അഞ്ച് തവണ വീതമെങ്കിലും ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്രെ.

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ പോലും ഫെലീഷ്യ സമ്മതിച്ചിരുന്നില്ല എന്നാണ് പറയുന്നത്. ഒന്നും പേടിക്കേണ്ട എന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്ന് ഐസക് പോലീസിനോട് പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവേ അത് തന്നെ സംഭവിച്ചു. ഫെലീഷ്യ ഗര്‍ഭിണിയായി. 2012 ല്‍ കുട്ടി ജനിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ രണ്ട് പേരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.

ഫെലീഷ്യ ഐസക്കിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ട തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷേ അത് നടന്നില്ല. രണ്ട് പേരും പിരിയുന്നതിന്റെ വക്കിലായിരുന്നു. മകനെ കാണാന്‍ ഐസക്കിനെ ഫെലീഷ്യ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫെലീഷ്യയുടെ വീട്ടില്‍ മകനെ കാണാന്‍ എത്തിയതായിരുന്നു ഐസക്. വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോള്‍ ഫെലീഷ്യയുടെ അമ്മ പ്രശ്‌നമുണ്ടാക്കി. ഈ സമയത്താണ് ഫെലീഷ്യയും കടന്ന് വരുന്നത്.

അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് ഫെലീഷ്യയും ഐസക്കിനെ ചീത്ത പറയുകയാണ് ഉണ്ടായത്. വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ഇതിന് ശേഷം ആണ് കൊലപാതകം നടക്കുന്നത് ഫെലീഷ്യയുടെ ഫ്‌ലാറ്റില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാമുകിയേയും തന്റെ തന്നെ മകനേയും ശ്വാസം മുട്ടിച്ചാണ് ഐസക് കൊലപ്പെടുത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു.












Click it and Unblock the Notifications