കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയുദ്ധത്തിന് തുര്‍ക്കി സൈനികര്‍ സിറിയയില്‍ എത്തി, ഇനി സൗദി സൈനികരും? മൂന്നാംലോക യുദ്ധം തുടങ്ങി?

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: സിറിയയില്‍ കരയുദ്ധത്തിനായി സൗദി അറേബ്യയും തുര്‍ക്കിയും സൈന്യത്തെ അയക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യ തുര്‍ക്കിയിലേയ്ക്ക് യുദ്ധ വിമാനങ്ങള്‍ അയച്ചു. സൗദിയുടേയും തുര്‍ക്കിയുടേയും നീക്കങ്ങള്‍ സശ്രദ്ധം നിരീക്ഷിയ്ക്കുകയാണ് റഷ്യ. സിറിയിലേയ്ക്ക് കരയുദ്ധത്തിനായി തുര്‍ക്കി സൈനികരെ അയച്ചതായി സിറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സൗദി-തുര്‍ക്കി സഖ്യത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് ഇത്.

അധികം വൈകാതെ സൗദി അറേബ്യയും സൈന്യത്തെ അയക്കുമെന്നാണ് സൂചന. നൂറിലധികം സൈനികരെയാണ് തുര്‍ക്കി ശനിയാഴ്ച സിറിയയിലേയ്ക്ക് അയച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കി സൈന്യം

തുര്‍ക്കി സൈന്യം

കരയുദ്ധത്തിനായി തുര്‍ക്കി സൈന്യം സിറിയയില്‍ എത്തിയതായാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം

ഇങ്ങനെ

ഇങ്ങനെ

12 പിക്ക് അപ് ട്രക്കുകളിലാണ് സൈന്യം എത്തിയത്

സ്ഥിരീകരിച്ചു

സ്ഥിരീകരിച്ചു

തുര്‍ക്കി സൈന്യം എത്തിയതായി സിറിയ സ്ഥിരീകരിച്ചു

ആയുധങ്ങള്‍

ആയുധങ്ങള്‍

മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പടെ വന്‍ ആയുധ ശേഖരവുമായിട്ടാണ് സൈന്യം എത്തിയത്

അസാസ്

അസാസ്

സിറിയയിലേയ്ക്കുള്ള അതിര്‍ത്തി പ്രദേശമായ അസാസിലൂടെയാണ് ആയുധങ്ങള്‍ എത്തിയ്ക്കുന്നത്

സൗദിയും

സൗദിയും

സൗദി അറേബ്യയും കരയുദ്ധത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു

സൈന്യത്തെ അയക്കും

സൈന്യത്തെ അയക്കും

സൈന്യത്തെ അയക്കും എന്നാണ് സൗദി പറഞ്ഞിരുന്നത്

യുദ്ധ വിമാനങ്ങള്‍

യുദ്ധ വിമാനങ്ങള്‍

സിറിയയിലേയ്ക്കുള്ള സൗദിയുടെ യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്

എന്തുകൊണ്ട്

എന്തുകൊണ്ട്

സൗദി സിറിയിയിലേയ്ക്ക് സൈനികരെ അയക്കാന്‍ വൈകുകയാണ്

റഷ്യപ്പേടി

റഷ്യപ്പേടി

റഷ്യയുടെ മുന്നറിയിപ്പ് ഭയന്നാണോ സൗദിയുടെ തീരുമാനം നടപ്പിലാക്കാന്‍ വൈകുന്നത്

ഉറപ്പാകും

ഉറപ്പാകും

സൗദിയും കൂടി സൈന്യത്തെ അയച്ചാല്‍ മറ്റൊരു ലോകയുദ്ധത്തിനുള്ള സാധ്യതകള്‍ തെളിയും

നിര്‍ണായകം

നിര്‍ണായകം

റഷ്യയുടെ നിലപാട് എന്താകും എന്നത് ഏറെ നിര്‍ണായകം

കുറയ്ക്കണം

കുറയ്ക്കണം

സിറിയയിലെ സംഘര്‍ഷം കുറയ്ക്കണമെന്ന് അമേരിയ്ക്കയും അഭിപ്രായപ്പെട്ടിരുന്നു

ലോകം

ലോകം

സിറിയയിലെ സംഭവ വികാസങ്ങളിലേയ്ക്ക് ലോകം ഉറ്റുനോക്കുകയാണ്

ഇറാന്‍

ഇറാന്‍

പെട്ടന്നുളളൊരു ആക്രമണത്തിന് ഇറാന്‍ മുതിര്‍ന്നാലും കാര്യങ്ങള്‍ അവതാളത്തിലാകും

പിന്തുണ

പിന്തുണ

നിലവില്‍ അസദ് ഭരണകൂടത്തിന് ഇറാന്റേയും റഷ്യയുടേയും പിന്തുണയുണ്ട്

അമേരിയ്ക്ക

അമേരിയ്ക്ക

അമേരിയ്ക്കയുടെ അന്തിമ നിലപാടുകള്‍ എന്താകും എന്നത് അവ്യക്തം

ജര്‍മ്മനി

ജര്‍മ്മനി

ഇസ്ലാം വിരുദ്ധതയിലേയ്ക്ക് നീങ്ങുന്ന ജര്‍മ്മനി റഷ്യയ്‌ക്കൊപ്പം നില്‍ക്കാനാണ് സാധ്യത

അസദിനെ

അസദിനെ

അസദ് ഭരണകൂടത്തെ പുറത്താക്കുകയും സൗദിയുടെ ലക്ഷ്യമാണ്

എന്താകും

എന്താകും

വരുംനാളുകളില്‍ സിറിയയിലെ സ്ഥിതിഗതികള്‍ എന്താകും എന്ന് ഉറ്റുനോക്കുകയാണ് ലോകം.

English summary
Damascus says believes some Turkish forces entered Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X