Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അന്ത്യ അത്താഴത്തിന് ഇന്ത്യന്‍ ഭക്ഷണം

ലണ്ടന്‍: ബ്രക്‌സിറ്റിലൂടെ സ്ഥാനം നഷ്ടമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ അന്ത്യ അത്താഴത്തിന് തെരഞ്ഞെടുത്തത് ഇന്ത്യന്‍ ഭക്ഷണം. 10 ഡൗണിങ് സ്ട്രീറ്റിലെ തന്റെ വീട്ടില്‍വെച്ചായിരുന്നു ഡിന്നര്‍ കഴിച്ചത്. ഹൈദരാബാദ് സഫ്‌റോണ്‍ ചിക്കന്‍, കാശ്മീരി റോഗന്‍ ജോഷ്, സമോസ തുടങ്ങിയവയായിരുന്നു മെനു.

കാമറൂണിന് സപ്പര്‍ വിതരണം ചെയ്ത കെന്നങ്ടണ്‍ തന്തൂരി റെസ്റ്റൊറന്റാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തങ്ങളുടെ റെസ്റ്റൊറന്റ് ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ ഇഷ്ടവിഭവങ്ങളുണ്ടെന്ന് മാനേജര്‍ ഡോ. കൗസര്‍ ഹോഖ്വ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡേവിഡ് കാമറൂണ്‍ തങ്ങളുടെ ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം അറിയിച്ചു.

david-cameron

1985ലാണ് റെസ്റ്റൊറന്റ് ആരംഭിച്ചത്. അന്നുമുതല്‍ ഒട്ടേറെ പ്രമുഖര്‍ റെസ്റ്റൊറന്റിന്റെ പ്രിയപ്പെട്ട ഉപഭോക്താക്കളാണ്. തങ്ങള്‍ എല്ലാവരെയും നല്ല രീതിയില്‍ ട്രീറ്റ് ചെയ്യുന്നു. ഏറ്റവും മികച്ച രീതിയില്‍ ഉയര്‍ന്ന ഷെഫുകളാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇന്ത്യന്‍ വിഭവങ്ങള്‍ തങ്ങളുടെ റെസ്റ്റൊറന്റിന്റെ ഫേവറേറ്റുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡേവിഡ് കാമറൂണ്‍, ഭാര്യ, മക്കള്‍, അടുപ്പമുള്ളവര്‍ തുടങ്ങിയവര്‍ അത്താഴത്തിനുണ്ടായിരുന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞതോടെ സെന്‍ട്രന്‍ ലണ്ടനിലുള്ള വാടക വീട്ടിലേക്ക് കാമറൂണ്‍ മാറിത്താമസിച്ചു. തെരേസ മെയ് ആണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകണമെന്ന് ബ്രിട്ടനിലെ ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടതോടെയാണ് കാമറൂണ്‍ രാജവെക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+