കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദിനത്തില്‍ കവറേജ് പോര!! മാധ്യമങ്ങളെ കണക്കിന് ചീത്തവിളിച്ച് ഡൊണാള്‍ഡ് ട്രംപ്

ആരും ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കി മാധ്യമങ്ങള്‍ ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ആദ്യദിനത്തിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്ത മാധ്യമങ്ങളെ ചീത്ത വിൡച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യദിനത്തിലെ പ്രസംഗം കേള്‍ക്കാന്‍ 15 ലക്ഷം പേരുണ്ടായിരുന്നുവെന്ന് സിഐഎ ആസ്ഥാനത്തെത്തിയ ട്രംപ് പറഞ്ഞു. 15 ലക്ഷം പേര്‍ തന്റെ പ്രസംഗം വീക്ഷിക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Donald trump

ആരും ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കി മാധ്യമങ്ങള്‍ ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. തന്നെ മോശക്കാരനാക്കാന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം ചെയ്തതാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ പ്രവര്‍ത്തനം മോശമായെന്നല്ല പറയേണ്ടത്, അവര്‍ റിപോര്‍ട്ട് ചെയ്തത് കള്ളമാണ്. ഇതിന് മാധ്യമങ്ങള്‍ വലിയ വില നല്‍കേണ്ടി വരും- ട്രംപ് പറഞ്ഞു.

മാധ്യമങ്ങളുടെ നടപടി ശരിയല്ലെന്ന് പറായാനായിരുന്നു ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ തന്റെ ആദ്യ വാര്‍ത്താ സമ്മേളനം വിളിച്ചത്. ആദ്യദിനത്തില്‍ പങ്കെടുത്ത ജനങ്ങളുടെ കണക്കില്‍ നിങ്ങള്‍ വ്യാജ വാര്‍ത്തയാണ് നല്‍കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബറാക് ഒബാമ ആദ്യം പ്രസിഡന്റായ 2009ല്‍ ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ 18 ലക്ഷം പേരാണ് എത്തിയത്. എന്നാല്‍ ട്രംപിന്റെ പ്രസംഗത്തിന് 90000 പേര്‍ മാത്രമേ ഉണ്ടാവൂവെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറഞ്ഞിരുന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ സൂചിപ്പിച്ചതാണ് ട്രംപിന് ചൊടിക്കാന്‍ കാരണം.

മാധ്യമ കവേറേജിനെ കുറ്റപ്പെടുത്താനാണ് ട്രംപ് സിഐഎ ആസ്ഥാനം സന്ദര്‍ശിച്ചതെന്ന് മുതിര്‍ന്ന ഡമോക്രാറ്റ് പ്രതിനിധിയും പ്രതിനിധി സഭയിലെ രഹസ്യാന്വേഷണസമിതി അംഗവുമായ ആഡം ഷിഫ് പറഞ്ഞു. ട്രംപിനെതിരേ സ്ത്രീകള്‍ നടത്തിയ റാലി വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

English summary
Donald Trump and his chief spokesman launched an unprecedented assault on the media Saturday for a US president's first full day in office, accusing reporters of downplaying the turnout at his inauguration. Trump, visiting the Central Intelligence Agency headquarters in nearby Langley, Virginia, insisted against all evidence that he drew 1.5 million people to his Friday swearing-in ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X