കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ലാബില്‍ നിന്നും അപകടകാരിയായ ബാക്ടീരിയ പുറത്തായി

  • By Gokul
Google Oneindia Malayalam News

വാഷിങ്ടണ്‍: മാനവരാശിക്ക് അപകടം വിതച്ചേക്കാവുന്ന ബാക്ടീരിയ യു.എസിലെ അതീവ സുരക്ഷ ലാബില്‍ നിന്ന് പുറത്തുവന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലും വടക്കന്‍ ആസ്‌ട്രേലിയയിലും കാണപ്പെടുന്ന ബുര്‍ഖൊല്‍ഡെറിയ സ്യൂഡോമല്ലൈ എന്ന ബാക്ടീരിയയാണ് ലൂസിയാനയിലെ ടുലേന്‍ നാഷനല്‍ െ്രെപമേറ്റ് റിസര്‍ച്ച് സെന്ററില്‍ നിന്നും പുറത്തായത്.

ബാക്ടീരിയ പുറത്തായതിന്റെ കാരണം അവ്യക്തമാണ്. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ബാക്ടീരിയമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ നവംബറില്‍ ബാക്ടീരിയ പുറത്തായെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

bacteria

ബാക്ടീരിയ പുറത്തായതിനുശേഷം ലാബിലെ മതില്‍ക്കെട്ടിനകത്തുള്ള കുരങ്ങന്‍മാര്‍ക്ക് അജ്ഞാത രോഗം ബാധിച്ചെന്നും അവയെ ദയാവധത്തിന് വിധേയരാക്കുകയായിരുന്നെന്നും വാര്‍ത്തകളുണ്ട്. മലിനമായ മണ്ണ്, ജലം എന്നിവയില്‍ നിന്നും മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും ബാക്ടീരിയമൂലം രോഗം പടരാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

സംഭവത്തിന് ശേഷം പ്രദേശം സന്ദര്‍ശിച്ച ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ക്കും അജ്ഞാത രോഗം ബാധിച്ചെങ്കിലും ബാക്ടീരിയ മൂലമുള്ള രോഗമാണോ എന്ന് കണ്ടെത്തിയിട്ടില്ല. അതേസമയം, മനുഷ്യന് ബാക്ടീരിയ വലിയ ദോഷം ചെയ്യില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. ലാബ് മതില്‍ക്കെട്ടിനുള്ളിലെ മണ്ണും വെള്ളവുമെല്ലാം പരിശോധിച്ചെങ്കിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

English summary
Deadly bacteria release sparks concern at Louisiana lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X