കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീവേഷത്തിലെത്തി 11 കാരനെ പീഡിപ്പിച്ച് കൊന്ന പാക് പൗരന് വധശിക്ഷ

  • By Desk
Google Oneindia Malayalam News

അബുദബി: പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനായ പാക് ബാലനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാക്ക് പൗരന് വധശിക്ഷ വിധിച്ചു. അബുദബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് തിങ്കളാഴ്ച രാവിലെ ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ കൊലപാതകം, പീഡനം, ആള്‍മാറാട്ടം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

തീരാവേദനകള്‍ക്ക് അറുതി, തൊടുപുഴ വാസന്തി ഓര്‍മയായി... വിട പറഞ്ഞത് 70-80 കളിലെ തിരക്കേറിയ നടിതീരാവേദനകള്‍ക്ക് അറുതി, തൊടുപുഴ വാസന്തി ഓര്‍മയായി... വിട പറഞ്ഞത് 70-80 കളിലെ തിരക്കേറിയ നടി

കുറ്റകൃത്യം ജൂണ്‍ ഒന്നിന്

കുറ്റകൃത്യം ജൂണ്‍ ഒന്നിന്

ജൂണ്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മുറൂര്‍ റോഡിലെ ഫ്‌ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദയും ഹിജാബും ധരിച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

ശിക്ഷ പരസ്യമായി വേണമെന്ന് പിതാവ്

ശിക്ഷ പരസ്യമായി വേണമെന്ന് പിതാവ്

കൊല്ലപ്പെട്ട അസാന്‍ മജീദ് എന്ന പതിനൊന്നുകാരന്റെ കുടുംബത്തിന് പ്രതി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കുകയും വേണം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചു. ഇയാള്‍ കുറ്റം ചെയ്തുവെന്ന് ഉറപ്പായാല്‍ വധശിക്ഷ നല്‍കണമെന്നും മറ്റുള്ളവര്‍ക്ക് പാഠമാവും വിധം ശിക്ഷ പൊതുസ്ഥലത്തുവച്ച് നടപ്പാക്കണമെന്നും കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് വച്ച് ശിക്ഷ നടപ്പാക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രതിയ്ക്ക് വധശിക്ഷയ്‌ക്കെതിരേ 14 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാന്‍ അധികാരമുണ്ട്.

കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി

കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി

പോലിസ് മുമ്പാകെ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും കോടതിയില്‍ വാദം നടക്കുമ്പോള്‍ കുറ്റം പൂര്‍ണമായും നിഷേധിക്കുന്ന നിലപാടായിരുന്നു പ്രതി സ്വീകരിച്ചത്. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു. പോലിസിനോട് സമ്മര്‍ദ്ദം മൂലമാണ് കുറ്റം സമ്മതിച്ചതെന്നായിരുന്നു ഇയാളുടെ വാദം. സംഭവം നടക്കുമ്പോള്‍ പ്രതി സ്ഥലത്തുണ്ടായിരുന്നില്ലെന്നും എ.സി മെക്കാനിയക്കായി ജോലി ചെയ്യുന്ന അബുദബി അതിര്‍ത്തി പ്രദേശമായ മുസഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഇതെല്ലാം തള്ളി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

 മാസങ്ങളുടെ തയ്യാറെടുപ്പ് നടത്തി

മാസങ്ങളുടെ തയ്യാറെടുപ്പ് നടത്തി

കുട്ടിയെ പരിചയമുള്ള പ്രതി ഏറെക്കാലത്തെ തയാറെടുപ്പിന് ശേഷമാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ക്രൃത്യം നടത്തുന്നതിന് നാലുമാസം മുമ്പ് മുതല്‍ ഇയാള്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. രക്ഷിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലാണ് കുട്ടിയുടെ താമസസ്ഥലത്തെത്തിയത്. കുട്ടി പള്ളിയില്‍ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയെ കെട്ടിടത്തിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണി പിരിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പള്ളിയില്‍ പോയ കുട്ടി തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേദിവസമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

English summary
death sentence for pakistani national who raped and killed 11 year old boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X