കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേമില്‍ ട്രംപിന് കാലിടറി: യുഎസിനെ തള്ളി ഐക്യരാഷ്ട്രസഭാ പ്രമേയം,35 രാജ്യങ്ങള്‍ വിട്ടുനിന്നു!

Google Oneindia Malayalam News

Recommended Video

cmsvideo
ട്രംപിന് വൻ തിരിച്ചടി ഇസ്രായേല്‍ തലസ്ഥാനം? | Oneindia Malayalam

വാഷിംഗ്ടണ്‍: ഇസ്രയേലിന്‍റെ തലസ്ഥാനമായി ജെറുസേലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടി. ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് യുഎസിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പാസാക്കിയത്. അതേ സമയം പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് 35 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തുു. യുഎസിന്റെയും ഇസ്രായേലിന്‍റെയും എതിര്‍പ്പിനെ മറികടന്ന് യുഎന്‍ പൊതുസഭയില്‍ പാസായ പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു. ഡിസംബര്‍ ആറിനാണ് ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്.

<strong>വോഡഫോണും എയര്‍ടെല്ലും നേര്‍ക്കുനേര്‍!! പ്രതിദിനം രണ്ട് ജിബി ഡാറ്റ!! ജിയോയെ വെട്ടാനുള്ള പോരാട്ടം</strong>വോഡഫോണും എയര്‍ടെല്ലും നേര്‍ക്കുനേര്‍!! പ്രതിദിനം രണ്ട് ജിബി ഡാറ്റ!! ജിയോയെ വെട്ടാനുള്ള പോരാട്ടം

ജെറുസലേം വിഷയത്തില്‍ യുഎസിനെതിരെ വോട്ട് ചെയ്യരുതെന്ന് കാണിച്ച് അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ അംഗരാഷ്ട്രങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തുന്ന രാജ്യങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാണിച്ച് ട്രംപ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ചയാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് തീരുമാനത്തിനെതിരേ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് നടന്നത്. 128 രാജ്യങ്ങള്‍ യുഎസ് തീരുമാനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത് ട്രംപിനേറ്റ കനത്ത പ്രഹരമായിരുന്നു. റഷ്യയും ഫ്രാന്‍സുമാണ് യുഎസ് നടപടിയെ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍.

 ഒമ്പത് രാജ്യങ്ങള്‍ മാത്രം

ഒമ്പത് രാജ്യങ്ങള്‍ മാത്രം


അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 128 രാജ്യങ്ങള്‍ യുഎസ് നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ള യുഎന്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും 21 രാജ്യങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നതിന് ഹാജരായിരുന്നുമില്ല. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നീക്കത്തോട് എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു യുഎന്‍ പ്രമേയം അവതരിപ്പിച്ചത്. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി അംഗീകരിക്കരുതെന്നും ജെറുസലേമില്‍ എംബസി ആരംഭിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് യുഎന്‍ പ്രമേയം.

 ആഞ്ഞടിച്ച് നിക്കി ഹാലെ

ആഞ്ഞടിച്ച് നിക്കി ഹാലെ


തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് മറ്റൊരു രാജ്യങ്ങളും പറയേണ്ടെന്നും യുഎസ് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാണെന്നും അതുകൊണ്ട് യുഎസിന്റെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ വ്യക്തമാക്കി.

 വീറ്റോ ഏറ്റില്ല

വീറ്റോ ഏറ്റില്ല

ജെറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്ത് യുഎന്നില്‍ അവതിരിപ്പിച്ച പ്രമേയം യുഎസ് നേരത്തെ വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയ്ക്കെതിരായ പ്രമേയം പാസായത്. ആറ് വര്‍ഷത്തിനിടെ യുഎസ് ഉപയോഗിക്കുന്ന വീറ്റോയാണ് ഇത്.

അമേരിക്കയെ ഒറ്റപ്പെടുത്തി!!

അമേരിക്കയെ ഒറ്റപ്പെടുത്തി!!

ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസേലമിലേയ്ക്ക് മാറ്റുന്നതിനും തീരുമാനിച്ചുകൊണ്ടുള്ള അമേരിക്കന്‍ നിലപാട് തള്ളിക്കൊണ്ട് പ്രമേയം വോട്ടിംഗിന് വിട്ടപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്ക തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. അമേരിക്കന്‍ നടപടിക്കെതിരേ പ്രമേയം അവതരിപ്പിക്കാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാസമിതിയിലായിരുന്നു സംഭവം.

English summary
More than 128 countries defied President Donald Trump on Thursday and voted in favor of a United Nations General Assembly resolution calling for the United States to drop its recognition of Jerusalem as Israel's capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X