സൗദി കോടീശ്വരന്‍ പുറത്തിറങ്ങി; കണ്ട കുടുംബാംഗങ്ങള്‍ ഞെട്ടിത്തരിച്ചു, മെലിഞ്ഞ്, താടി വളര്‍ത്തി

വളരെ ക്ഷീണിതനായിട്ടാണ് ബിന്‍ തലാലിനെ കാണപ്പെട്ടത്. കൂടുതല്‍ മെലിഞ്ഞിട്ടുണ്ട് അദ്ദേഹം. നേരത്തെ അറസ്റ്റിലാകും മുമ്പ് വന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തന്നെ പ്രയാസമായി

റിയാദ്: വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമിടയില്‍ സൗദി അറേബ്യയിലെ കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ തടവില്‍ നിന്ന് മോചിതനായി. ആഗോള വ്യവസായ സമൂഹത്തിന് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബിന്‍ തലാല്‍ മോചിതനായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സിന് ശനിയാഴ്ച പുലര്‍ച്ച റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ബിന്‍ തലാല്‍ പ്രത്യേക അഭിമുഖം നല്‍കിയിരുന്നു. തന്റെ അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നാണ് ബിന്‍ തലാല്‍ പറഞ്ഞത്. പക്ഷേ, കസ്റ്റഡിയില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കാരണം വളരെ ക്ഷീണിതനായാണ് പുറത്തുവന്ന ശേഷമുള്ള ചിത്രങ്ങളില്‍ അദ്ദേഹത്തെ കാണുന്നത്...

ഏറ്റവും വലിയ നിക്ഷേപകന്‍

ഏറ്റവും വലിയ നിക്ഷേപകന്‍

സൗദിയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍. അഴിമതിയുടെ പേരില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇദ്ദേഹം മോചിതനായ വിവരം കുടുംബാംഗങ്ങളെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രചാരണം

പ്രചാരണം

രണ്ടര മാസത്തിന് ശേഷം ബിന്‍ തലാല്‍ മോചിതനാകുമ്പോള്‍ വളരെ ക്ഷീണിതനായാണ് കാണുന്നത്. അദ്ദേഹത്തിന് കസ്റ്റഡിയില്‍ കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്ന് നേരത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു രണ്ടും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.

കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

എന്നാല്‍ ബിന്‍ തലാലിന്റെ മോചനത്തിന് കാരണം വ്യക്തമല്ല. സൗദി ഭരണകൂടം അദ്ദേഹത്തോട് 600 കോടി ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക അദ്ദേഹം നല്‍കിയോ എന്ന കാര്യം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷീണിതന്‍

ക്ഷീണിതന്‍

വളരെ ക്ഷീണിതനായിട്ടാണ് ബിന്‍ തലാലിനെ കാണപ്പെട്ടത്. കൂടുതല്‍ മെലിഞ്ഞിട്ടുണ്ട് അദ്ദേഹം. നേരത്തെ അറസ്റ്റിലാകും മുമ്പ് വന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തന്നെ പ്രയാസമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താടി നീട്ടിവളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ റോയിട്ടേഴ്‌സിന് ആദ്യ അഭിമുഖം നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

 മുട്ടുമടക്കിയില്ലെന്ന്

മുട്ടുമടക്കിയില്ലെന്ന്

ബിന്‍ തലാല്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കിയില്ലെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്ന് തന്നെയാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അറസ്റ്റ് ചെയ്ത നിരവധി രാജകുമാരന്‍മാരും വ്യവസായികളും സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കി മോചിതരായിരിക്കെയാണ് ബിന്‍ തലാല്‍ നിലപാടില്‍ ഉറച്ചുനിന്നത്.

മയ്ത്തിബ് പണം നല്‍കി

മയ്ത്തിബ് പണം നല്‍കി

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബിന്‍ തലാല്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് രാത്രിയാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള 300ഓളം പേരെ സൗദി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സൗദി റോയല്‍ ഗാര്‍ഡിന്റെ മേധാവി മയ്ത്തിബ് ബിന്‍ അബ്ദുല്ല ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കൊപ്പമായിരുന്നു ഇത്. മയ്ത്തിബ് പണം നല്‍കി നേരത്തെ മോചിതനായിരുന്നു. രണ്ടര മാസം പിന്നിടുമ്പോഴാണ് രാജകുമാരന്‍മാര്‍ മോചിതരാകുന്നത്.

ഭൂരിഭാഗം പേരും

ഭൂരിഭാഗം പേരും

ഭൂരിഭാഗം പേരും അഴിമതിവിരുദ്ധ ഏജന്‍സി മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചു. അതുകൊണ്ടുതന്നെ അവരെയൊക്കെ വിട്ടയക്കുകയും ചെയ്തു. താന്‍ നിരപരാധിയാണ്. സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടന്നുണ്ടെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി. 600 കോടി ഡോളര്‍ നല്‍കിയാല്‍ വിട്ടയക്കാമെന്നാണ് ബിന്‍ തലാലിനോട് ഭരണകൂടം പറഞ്ഞിട്ടുള്ളത്. ഇത്രയും തുക നല്‍കില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിന്‍ തലാലിന്റെ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഓഹരി കൈമാറാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കിങ്ഡം ഹോള്‍ഡിങ്

കിങ്ഡം ഹോള്‍ഡിങ്

ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ്, ന്യൂസ് ഓഫ്ദി വേള്‍ഡ് തുടങ്ങി ആഗോള കമ്പനികളില്‍ ബിന്‍ തലാല്‍ നിക്ഷേപിച്ചിരിക്കുന്നത് കിങ്ഡം ഹോള്‍ഡിങ് കമ്പനി വഴിയാണ്. ഈ കമ്പനിയുടെ ഓഹരി വിട്ടുതരണമെന്നാണ് സൗദി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ബിന്‍ തലാല്‍ ഇതുമായി ബന്ധപ്പെട്ടും നിലപാട് വ്യക്തമാക്കി.

ആരെയും അനുവദിക്കില്ല

ആരെയും അനുവദിക്കില്ല

സര്‍ക്കാരിന് കമ്പനിയുടെ ഓഹരി കൈമാറില്ല. അങ്ങനെ മാറേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്. നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ ശ്രമവും പുരോഗമിക്കുകയാണ്. തന്റെ കമ്പനിയില്‍ കൈവെയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിന്‍ തലാല്‍ പറഞ്ഞു.

ബിന്‍ സല്‍മാനെ പുകഴ്ത്തി

ബിന്‍ സല്‍മാനെ പുകഴ്ത്തി

തെറ്റിദ്ധാരണ മൂലമാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു പറഞ്ഞ ബിന്‍ തലാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്താനും മറന്നില്ല. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. തന്റെ പൂര്‍ണ പിന്തുണ അതിനുണ്ടാകും. താന്‍ നേരത്തെ പറഞ്ഞ പല കാര്യങ്ങളുമാണ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ബിന്‍ തലാല്‍ സൂചിപ്പിച്ചു.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് കൂടുതല്‍ അവസരം നല്‍കണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ബിന്‍ തലാല്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അടുത്തി ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.

കുറ്റം ചുമത്തിയിട്ടില്ല

കുറ്റം ചുമത്തിയിട്ടില്ല

തനിക്കെതിരേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. സര്‍ക്കാരുമായി ചില ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. തടവില്‍ കഴിയുന്ന വേളയില്‍ തനിക്ക് പ്രയാസമൊന്നും നേരിട്ടിട്ടില്ല. വീട്ടിലെ പോലെ തന്നെയാണ് കഴിഞ്ഞത്. താനുമായി ബന്ധമുള്ളവര്‍ ഹോട്ടലില്‍ വന്നിരുന്നു. അവരോട് സംസാരിക്കാന്‍ തനിക്ക് അവസരമുണ്ടായിരുന്നുവെന്നും ബിന്‍ തലാല്‍ പറഞ്ഞു.

തടവില്‍ കഴിയാം

തടവില്‍ കഴിയാം

തനിക്ക് സര്‍ക്കാരില്‍ നിന്ന് ഒന്നും ഒളിക്കാനില്ല. എല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുപോലെ എവിടെയും പറയാന്‍ തയ്യാറാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുംവരെ തടവില്‍ കഴിയാന്‍ തയ്യാറാണെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.

ആരായിരുന്നു ബിന്‍ തലാല്‍

ആരായിരുന്നു ബിന്‍ തലാല്‍

സൗദി അറേബ്യയുടെ വിദേശത്തെ സ്ഥിരം മുഖമായിരുന്നു ബിന്‍ തലാല്‍. വിദേശത്താണ് അദ്ദേഹത്തിന്റെ മിക്ക വ്യവസായവും. രാജ്യത്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്ന വ്യക്തിയാണ് ബിന്‍ തലാല്‍. അദ്ദേഹത്തിന്റെ ജീവിത രീതികള്‍ മറ്റു സൗദി രാജകുമാരന്‍മാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.

മോചിതരായ പ്രമുഖര്‍

മോചിതരായ പ്രമുഖര്‍

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശക്തമായ ഭരണം കാഴ്ചവയ്ക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ബിന്‍ തലാല്‍ പറഞ്ഞു. റോയിട്ടേഴ്‌സ് പ്രതിനിധിക്ക് അഭിമുഖത്തിന് 30 മിനുറ്റാണ് സമയം അനുവദിച്ചത്. അതേസമയം, പ്രമുഖ രാജകുമാരന്‍മാരെല്ലാം മോചിതരായിട്ടുണ്ട്. സൗദി മാധ്യമ ശൃംഖലയുടെ മേധാവി വലീദ് അല്‍ ഇബ്രാഹീം പുറത്തിറങ്ങി. എംബിസി ടെലിവിഷന്‍ ശൃംഖലയുടെ മേധാവിയാണ് ഇദ്ദേഹം. രാജകോടതിയുടെ മുന്‍ മേധാവി ഖാലിദ് അല്‍ തുവൈജിരിയും മോചിതനായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+