Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിക്ക് പിടികൊടുക്കാതെ ബിന്‍ തലാല്‍; ആസ്തികള്‍ വിട്ടുതരില്ലെന്ന് രാജകുമാരന്‍, എംബിഎസിന് പിന്തുണ

സൗദി മാധ്യമ ശൃംഖലയുടെ മേധാവി വലീദ് അല്‍ ഇബ്രാഹീം പുറത്തിറങ്ങി. എംബിസി ടെലിവിഷന്‍ ശൃംഖലയുടെ മേധാവിയാണ് ഇദ്ദേഹം. രാജകോടതിയുടെ മുന്‍ മേധാവി ഖാലിദ് അല്‍ തുവൈജിരിയും മോചിതനായിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കിയില്ല. സര്‍ക്കാര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്ന് തന്നെയാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അറസ്റ്റ് ചെയ്ത നിരവധി രാജകുമാരന്‍മാരും വ്യവസായികളും സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കി മോചിതരായിരിക്കെയാണ് ബിന്‍ തലാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരിക്കുന്നത്. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ കഴിയുന്ന ബിന്‍ തലാല്‍ ആദ്യമായി പുറംലോകവുമായി സംവദിച്ചു. റോയിട്ടേഴ്‌സിനാണ് അദ്ദേഹം ഹോട്ടലില്‍ വച്ച് അഭിമുഖം നല്‍കിയത്. തന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞു. ഇതോടെ രാജകുമാരന്റെ ഭാവി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തുന്നത്....

 മണിക്കൂറുകള്‍ക്ക് മുമ്പ്

മണിക്കൂറുകള്‍ക്ക് മുമ്പ്

മണിക്കൂറുകള്‍ക്ക് മുമ്പാണ് ബിന്‍ തലാല്‍ റോയിട്ടേഴ്‌സിന് അഭിമുഖം നല്‍കിയത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബിന്‍ തലാല്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ള തടവില്‍ നിന്ന് മോചിതനാകുമെന്നും ബിന്‍ തലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടര മാസം

രണ്ടര മാസം

നവംബര്‍ അഞ്ചിന് രാത്രിയാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള 300ഓളം പേരെ സൗദി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സൗദി റോയല്‍ ഗാര്‍ഡിന്റെ മേധാവി മയ്ത്തിബ് ബിന്‍ അബ്ദുല്ല ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കൊപ്പമായിരുന്നു ഇത്. രണ്ടര മാസം പിന്നിടുമ്പോഴാണ് രാജകുമാരന്‍മാര്‍ മോചിതരാകുന്നത്.

ചുരുക്കം ചിലര്‍

ചുരുക്കം ചിലര്‍

പകുതിയോളം പേര്‍ അഴിമതിവിരുദ്ധ ഏജന്‍സി മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചു. അതുകൊണ്ടുതന്നെ അവരെയൊക്കെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള ചുരുക്കം ചിലര്‍ സര്‍ക്കാര്‍ ഉപാധി അംഗീകരിച്ചിട്ടില്ല.

ബിന്‍ തലാല്‍ പറയുന്നത്

ബിന്‍ തലാല്‍ പറയുന്നത്

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തന്നെയാണ് ബിന്‍ തലാല്‍ ഇപ്പോഴും പറയുന്നത്. താന്‍ നിരപരാധിയാണ്. നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.

ഓഹരി കൈമാറുമോ

ഓഹരി കൈമാറുമോ

600 കോടി ഡോളര്‍ നല്‍കിയാല്‍ വിട്ടയക്കാമെന്നാണ് ബിന്‍ തലാലിനോട് ഭരണകൂടം പറഞ്ഞിട്ടുള്ളത്. ഇത്രയും തുക നല്‍കില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിന്‍ തലാലിന്റെ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഓഹരി കൈമാറാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കിങ്ഡം ഹോള്‍ഡിങ്

കിങ്ഡം ഹോള്‍ഡിങ്

ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ്, ന്യൂസ് ഓഫ്ദി വേള്‍ഡ് തുടങ്ങി ആഗോള കമ്പനികളില്‍ ബിന്‍ തലാല്‍ നിക്ഷേപിച്ചിരിക്കുന്നത് കിങ്ഡം ഹോള്‍ഡിങ് കമ്പനി വഴിയാണ്. ഈ കമ്പനിയുടെ ഓഹരി വിട്ടുതരണമെന്നാണ് സൗദി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ബിന്‍ തലാല്‍ ഇതുമായി ബന്ധപ്പെട്ടും നിലപാട് വ്യക്തമാക്കി.

 ആരെയും അനുവദിക്കില്ല

ആരെയും അനുവദിക്കില്ല

സര്‍ക്കാരിന് കമ്പനിയുടെ ഓഹരി കൈമാറില്ല. അങ്ങനെ മാറേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്. നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ ശ്രമവും പുരോഗമിക്കുകയാണ്. തന്റെ കമ്പനിയില്‍ കൈവെയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിന്‍ തലാല്‍ പറഞ്ഞു.

ബിന്‍ സല്‍മാനെ പുകഴ്ത്തി

ബിന്‍ സല്‍മാനെ പുകഴ്ത്തി

തെറ്റിദ്ധാരണ മൂലമാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു പറഞ്ഞ ബിന്‍ തലാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്താനും മറന്നില്ല.

താന്‍ നേരത്തെ പറഞ്ഞത്

താന്‍ നേരത്തെ പറഞ്ഞത്

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. തന്റെ പൂര്‍ണ പിന്തുണ അതിനുണ്ടാകും. താന്‍ നേരത്തെ പറഞ്ഞ പല കാര്യങ്ങളുമാണ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ബിന്‍ തലാല്‍ സൂചിപ്പിച്ചു.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് കൂടുതല്‍ അവസരം നല്‍കണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ബിന്‍ തലാല്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അടുത്തി ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.

 കുറ്റം ചുമത്തിയിട്ടില്ല

കുറ്റം ചുമത്തിയിട്ടില്ല

തനിക്കെതിരേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. സര്‍ക്കാരുമായി ചില ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. എല്ലാ കാര്യങ്ങളിലും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമനമുണ്ടാകും. ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയെന്നും ബിന്‍ തലാല്‍ പറഞ്ഞു.

വളരെ ക്ഷീണിതന്‍

വളരെ ക്ഷീണിതന്‍

വളരെ ക്ഷീണിതനായിട്ടാണ് ബിന്‍ തലാലിനെ കാണപ്പെട്ടത്. കൂടുതല്‍ മെലിഞ്ഞിട്ടുണ്ട് അദ്ദേഹം. നേരത്തെ അറസ്റ്റിലാകും മുമ്പ് വന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തന്നെ പ്രയാസമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താടി നീട്ടിവളര്‍ത്തിയിട്ടുണ്ട്.

ഹോട്ടലില്‍ വരുന്നുണ്ട്

ഹോട്ടലില്‍ വരുന്നുണ്ട്

തടവില്‍ കഴിയുന്ന വേളയില്‍ തനിക്ക് പ്രയാസമൊന്നും നേരിട്ടിട്ടില്ല. വീട്ടിലെ പോലെ തന്നെയാണ് ഇവിടെ കഴിയുന്നത്. താനുമായി ബന്ധമുള്ളവര്‍ ഇവിടെ ഹോട്ടലില്‍ വരുന്നുണ്ട്. അവരോട് സംസാരിക്കാന്‍ തനിക്ക് അവസരമുണ്ടെന്നും ബിന്‍ തലാല്‍ പറഞ്ഞു.

തടവില്‍ കഴിയാം

തടവില്‍ കഴിയാം

തനിക്ക് സര്‍ക്കാരില്‍ നിന്ന് ഒന്നും ഒളിക്കാനില്ല. എല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുപോലെ എവിടെയും പറയാന്‍ തയ്യാറാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുംവരെ തടവില്‍ കഴിയാന്‍ തയ്യാറാണെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.

ആരായിരുന്നു

ആരായിരുന്നു

സൗദി അറേബ്യയുടെ വിദേശത്തെ സ്ഥിരം മുഖമായിരുന്നു ബിന്‍ തലാല്‍. വിദേശത്താണ് അദ്ദേഹത്തിന്റെ മിക്ക വ്യവസായവും. രാജ്യത്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്ന വ്യക്തിയാണ് ബിന്‍ തലാല്‍. അദ്ദേഹത്തിന്റെ ജീവിത രീതികള്‍ മറ്റു സൗദി രാജകുമാരന്‍മാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.

കിംവദന്തികള്‍

കിംവദന്തികള്‍

ബിന്‍ തലാലുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികള്‍ പരന്നിരുന്നു. അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയെന്നായിരുന്നു പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. മാത്രമല്ല, ബിന്‍ തലാലിന് കസ്റ്റഡിയില്‍ കടുത്ത നിയന്ത്രണവും പീഡനവുമാണെന്നും വാര്‍ത്തയുണ്ടായിരുന്നു.

30 മിനുറ്റ്

30 മിനുറ്റ്

ഈ ആരോപണങ്ങളെല്ലാം തള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശക്തമായ ഭരണം കാഴ്ചവയ്ക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ബിന്‍ തലാല്‍ പറഞ്ഞു. റോയിട്ടേഴ്‌സ് പ്രതിനിധിക്ക് അഭിമുഖത്തിന് 30 മിനുറ്റാണ് സമയം അനുവദിച്ചത്.

മോചിതരായ പ്രമുഖര്‍

മോചിതരായ പ്രമുഖര്‍

അതേസമയം, പ്രമുഖ രാജകുമാരന്‍മാരെല്ലാം മോചിതരായിട്ടുണ്ട്. സൗദി മാധ്യമ ശൃംഖലയുടെ മേധാവി വലീദ് അല്‍ ഇബ്രാഹീം പുറത്തിറങ്ങി. എംബിസി ടെലിവിഷന്‍ ശൃംഖലയുടെ മേധാവിയാണ് ഇദ്ദേഹം. രാജകോടതിയുടെ മുന്‍ മേധാവി ഖാലിദ് അല്‍ തുവൈജിരിയും മോചിതനായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+