ദുബായിക്ക് ആശങ്ക, ജനസംഖ്യയുടെ 30 ശതമാനത്തിനും പ്രമേഹമെന്ന് ഹെല്‍ത്ത് അതോറിറ്റി!!
ദുബായ്: യുഎഇയില്‍ ആശങ്കപ്പെടുത്തുന്ന ആരോഗ്യ മേഖലാ കണക്കുകള്‍ പുറത്ത്. ദുബായില്‍ പ്രമേഹ രോഗം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദുബായ് ജനസംഖ്യയുടെ 30 ശതമാനത്തിനും പ്രമേഹമോ അതല്ലെങ്കിലും പ്രമേഹത്തിന് വരാനുള്ള അവസ്ഥയിലോ ആണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇവര്‍ പുറത്തുവിട്ട സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രമേഹം പല വിധ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ഏറ്റവും അലട്ടുന്ന രോഗം കൂടിയാണ്.
ജീവിതശൈലിയും ഇതിന് കാരണാകും. എന്നാല്‍ ഗുരുതരമായി ഇതിനെ ദുബായ് നിവാസികള്‍ കാണുന്നുണ്ടോ എന്ന് വ്യക്തമല്ല. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മൂന്നാമത്തെ ഹെല്‍ത്ത് സര്‍വേയാണിത്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും അതിന്‍ മേലുള്ള റിപ്പോര്‍ട്ടുമാണിത്. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ സഹായവും ഇക്കാര്യം ഡിഎച്ച്എയ്ക്കുണ്ട്. പ്രമേഹത്തിന്റെ കണക്കുകള്‍, അപകട സാധ്യത, വരാനുള്ള സാധ്യതകള്‍ എന്നിവയാണ് ഇവര്‍ പഠന വിധേയമാക്കിയത്.
ദുബായ് ജനസംഖ്യയില്‍ ഇതിന്റെ ആഴം എത്രത്തോളമുണ്ടെന്നും പരിശോധിക്കും. പ്രായപൂര്‍ത്തിയാവാത്തവരില്‍ പ്രമേഹത്തിന്റെ വ്യാപനം 13.7 ശതമാനത്തോളമാണ്. പ്രമേഹം വരാനോ അല്ലെങ്കില്‍ പ്രമേഹത്തിലേക്ക് കടുക്കുന്നതിന് മുമ്പുള്ള ഘട്ടത്തിലോ ഉള്ളവര്‍ 16.2 ശതമാനമാണ് ഉള്ളത്. 2017ല്‍ പ്രമേഹ നിരക്ക് 15.2 ശതമാനവും, പ്രമേഹത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള ആളുകള്‍ 15.8 ശതമാനവുമായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ വര്‍ധിചച്ചിരിക്കുന്നത്.
2019ലെ സര്‍വേയില്‍ 25നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ 13 ശതമാനത്തിനും പ്രമേഹത്തിലേക്ക് കടക്കുന്നതിലുള്ള അവസ്ഥയിലായിരുന്നു. ഈ വിഭാഗത്തിലുള്ളവര്‍ സ്ഥിരമായി പ്രമേഹത്തിന് ചികിത്സ തേടേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എത്രത്തോളം ഗുരുതരമാകും പ്രമേഹമെന്നാണ് ഇവര്‍ പരിശോധിച്ചത്. തീര്‍ത്തും ശരീരത്തെ അനങ്ങാന്‍ അനുവദിക്കാതെ നിര്‍ത്തുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യായാമങ്ങള്‍ ഇതില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് ചെയ്യുന്നത്.
ഇവര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്ന് സര്‍വേ പറയുന്നു. 17 ശതമാനം ചെറിയ തോതില്‍ വ്യായാമം ചെയ്യുന്നുണ്ട്. 20 ശതമാനമാണ് പ്രമേഹം വരാനുള്ള സാധ്യത. അതേസമയം വ്യായാമം തുടര്‍ച്ചയായി ചെയ്യുന്നുണ്ടെങ്കില്‍ അത് പത്ത് ശതമാനമായി കുറയുമെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.