• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആസ്തി 18 ബില്യണ്‍ ഡോളര്‍! ആദരസൂചകമായി ബുര്‍ജ് ഖലീഫ; ഷെയ്ഖ് ഖലീഫയുടെ ജീവിതം അറിയാം

Google Oneindia Malayalam News

അബുദാബി: ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മരണത്തോടെ യുഎഇയ്ക്ക് നഷ്ടമാകുന്നത് രാജ്യത്തിന് സുസ്ഥിര വികസനം സാധ്യമാക്കിയ ഭരണകര്‍ത്താവിനെ. യുഎഇ സായുധ സേനയുടെ പരമോന്നത കമാന്‍ഡറര്‍ കൂടിയായിരുന്ന ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അബുദാബി അമീറുമാണ്. ഷംസ ബിന്‍ത് സുഹൈല്‍ അല്‍ മസ്‌റൂയി ആണ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഭാര്യ. സുല്‍ത്താന്‍, മുഹമ്മദ്, ഷമ്മ, സലാമ, ഓഷ, ഷെയ്ഖ, ലത്തീഫ, മൗസ എന്നിവരാണ് മക്കള്‍.

ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ആസ്തി 18 ബില്യണ്‍ ഡോളറാണെന്നാണ് പറയപ്പെടുന്നത്. 97.8 ബില്യണ്‍ ബാരല്‍ കരുതല്‍ ശേഖരം നിയന്ത്രിക്കുന്നതിനു പുറമേ 830 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്ന് നടത്തുന്നതും അദ്ദേഹമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ രാജകുടുംബാംഗങ്ങളുടെ പട്ടികയില്‍ നാലാമതായിരുന്നു ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. അതേസമയം അദ്ദേഹത്തിന് ലണ്ടനില്‍ 1.7 ബില്യണ്‍ ഡോളറിന്റെ ആഡംബര സ്വത്തുക്കള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍

1

പനാമയിലെ നിയമ സ്ഥാപനമായ മൊസാക്ക് ഫൊന്‍സെക്ക കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഷെല്‍ കമ്പനികള്‍ വഴിയാണ് സ്വത്തുക്കള്‍ സ്വന്തമാക്കിയതെന്ന് പനാമ പേപ്പേഴ്‌സ് ചോര്‍ച്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫക്ക് ആ പേരിട്ടത് ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായിട്ടാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2004 നവംബര്‍ 3 നാണ് അദ്ദേഹം യുഎഇയുടെ പ്രസിഡന്റായത്. കിരീടാവകാശി എന്ന നിലയില്‍, പിതാവിന്റെ ആരോഗ്യനില മോശമായതിനാല്‍ 90 കളുടെ അവസാനം മുതല്‍ അദ്ദേഹം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നുണ്ടായിരുന്നു.

2

അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എ ഡി ഐ എ) ചെയര്‍മാന്‍ കൂടിയാണ് ഖലീഫ. യുഎഇയിലെ പരമ്പരാഗത കായിക ഇനങ്ങളില്‍, പ്രധാനമായും കുതിര, ഒട്ടക ഓട്ട മത്സരങ്ങളിലുള്ള താല്‍പ്പര്യത്തിന് പേര് കേട്ടയാളാണ് ഷെയ്ഖ് ഖലീഫ. പാശ്ചാത്യ അനുകൂല നവീകരണക്കാരനായിട്ടാണ് അദ്ദേഹം പൊതുവെ കണക്കാക്കപ്പെടുന്നത്. നാറ്റോ, ഖത്തര്‍, സ്വീഡന്‍, ജോര്‍ദാന്‍ എന്നിവയ്ക്കൊപ്പം മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ ഗദ്ദാഫി വിരുദ്ധ സേനയെ പിന്തുണയ്ക്കാന്‍ 2011-ല്‍ ഷെയ്ഖ് ഖലീഫ യുഎഇയുടെ വ്യോമസേനയെയും നാവികസേനയെയും അയച്ചിരുന്നു. ആധുനിക യുഎഇയെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഖലീഫ.

3


ജീവകാരുണ്യപരമായ കാര്യങ്ങളില്‍, ഷെയ്ഖ് ഖലീഫ വിദ്യാഭ്യാസത്തിനുള്ള ഖലീഫ അവാര്‍ഡ്, യുഎഇ പാകിസ്ഥാന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്‌പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ ഡയഗ്‌നോസിസ്, അഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ സെന്റര്‍ എന്നിവ സ്ഥാപിച്ചു. ഹസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആദ്യ പ്രസിഡന്റായ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റേയും മകനായി 1948 സെപ്റ്റംബര്‍ 7 ന് അബുദാബിയിലാണ് ഖലീഫ ജനിച്ചത്. 1966-ല്‍ പിതാവ് അബുദാബി അമീറായതോടെയാണ് ഖലീഫ ആദ്യമായി രാഷ്ട്രീയത്തിലും സര്‍ക്കാരിലും ഇടപെട്ടത്.

4

ആ ഘട്ടത്തില്‍ 18-ാം വയസ്സില്‍ അബുദാബിയുടെ കിഴക്കന്‍ മേഖലയുടെ മേയറായി നിയമിതനായി. 1969-ല്‍ ഖലീഫ കിരീടാവകാശിയായി നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അബുദാബി ഡിഫന്‍സ് ഫോഴ്സ് 1971-ല്‍ യുഎഇ സായുധ സേനയുടെ കേന്ദ്രമായി. 1971ല്‍ യുഎഇ സ്ഥാപിതമായപ്പോള്‍ ഖലീഫ അബുദാബിയില്‍ കൂടുതല്‍ നേതൃത്വപരമായ റോളുകള്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി, ക്യാബിനറ്റിന്റെ തലവന്‍, പ്രതിരോധ മന്ത്രി, ധനമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കാബിനറ്റിന്റെ പുനഃസംഘടനയെത്തുടര്‍ന്ന്, ഖലീഫ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ ഉപപ്രധാനമന്ത്രിയും പിതാവിന്റെ കീഴില്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായി.

5

1976 മെയ് മാസത്തോടെ, അദ്ദേഹം യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറായി. ഈ സമയം പദവിയില്‍ പിതാവിനേക്കാള്‍ താഴെ മാത്രമായിരുന്നു അദ്ദേഹം. 2015 ഓഗസ്റ്റില്‍, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ വഴി യെമനിലെ ജനങ്ങള്‍ക്ക് വലിയ അളവിലുള്ള ഭക്ഷണസാധനങ്ങളും സഹായ വിതരണങ്ങളും ഖലീഫ അംഗീകരിച്ചു. 2014-ലും 2019-ലും ഖലീഫ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

  English summary
  Here's Sheikh Khalifa Bin Zayed Al Nahyan's net worth and life story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X