ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റ് അധോസഭ അംഗീകരിച്ചു
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന് തിരിച്ചടി. പാര്‍ലമെന്റിന്റെ അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ദില്മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിച്ചു. അധോസഭയില്‍ മൂന്നില്‍ രണ്ട് പേര്‍ ഇംപീച്ച്‌മെന്റ് വേമമെന്ന് ആവശ്യം ഉയര്‍ത്തിയതോടെ അടുത്തമാസം നടക്കുന്ന ഫെഡറല്‍ സെനറ്റില്‍ ദില്‍മയ്‌ക്കെതിരായ വിധിയെഴുത്തുണ്ടാകും.
513 പേരില്‍ 342 പേരാണ് പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് ചെയ്യമമെന്ന ആവശ്യത്തോടെ ദില്‍മയ്‌ക്കെതിരെ വോട്ട് ചെയ്തത്. അതേസമയം തങ്ങള്‍ തോല്‍വി സമ്മതിച്ചതായി വര്‍ക്കേഴ്‌സ് പാര്‍ട്ടി വ്യക്തമാക്കി. നേരത്തെ 2014ല്‍ ദില്‍മ റൂസഫ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചിലവിട്ടെന്നാണ് ആരോപണം.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദില്‍മ റൂസഫ്. ദില്‍മയ്ക്ക് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്നില്‍ വൈസ് പ്രസിഡന്റായ മൈക്കല്‍ ടേമര്‍ ആണെന്ന ആരോപണവും ശക്തമാണ്. ഫെഡറല്‍ സെനറ്റില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിക്കപെട്ടാല്‍ ദില്‍മയെ ഉടന്‍ തന്നെ സസ്‌പെന്റ് ചെയ്യും.
ദില്‍മയെ സസ്‌പെന്റ് ചെയ്യുകയാണെങ്കില്‍ ഏറഅറവും കുറഞ്ഞത് ആറുമാസമെങ്കിലും അവര്‍ക്ക് പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്ത് നില്‍ക്കേണ്ടി വരും. അങ്ങിനെയാണെങ്കില്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമര്‍ ആക്റ്റിങ് പ്രസിഡന്റാകും.












Click it and Unblock the Notifications