72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ബ്രൂണം കണ്ടെത്തി, ശാസ്ത്രലോകത്തെ ഞെട്ടിച്ച് ബേബി യിംഗ്ലിയാങ്
ബെയ്ജിംഗ്: ദിനോസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ഹോളിവുഡ് ചിത്രം ജുറാസ്സിക് പാര്‍ക്കാണ്. അതിന് കാരണവുമുണ്ട്. ലോകത്തിന് മുഴുവന്‍ ദിനോസറുകളെ ഇത്രയധികം പോപ്പുലറാക്കിയത് ജുറാസ്സിക്ക് പാര്‍ട്ടിക്കാണ്. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദിനോസറിന്റെ ഡിഎന്‍എ ലഭിക്കുന്നതിലൂടെ അതില്‍ പുതിയ കാലത്ത് ദിനോസറുകളെ വീണ്ടും സൃഷ്ടിക്കുന്നത്. അത്തരമൊരു അദ്ഭുതമാണ് ദക്ഷിണ ചൈനയിലെ ഗ്യാങ്ഷുവില്‍ നിന്ന് വരുന്ന വാര്‍ത്തകളില്‍ നിന്ന് ലഭിക്കുന്നത്. 72 ദശലക്ഷം പഴക്കമുള്ള ദിനോസറിന്റെ ബ്രൂണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആധുനിക ശാസ്ത്രത്തിലെ വലിയ കണ്ടെത്തലുകള്‍ക്ക് ഇത് വഴിവെച്ചേക്കുമെന്നാണ് സൂചന.
ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്
ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ നിന്നാണ് 66 മുതല്‍ 72 ദശലക്ഷം വരെ പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്. ആധുനിക പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങളിലേക്ക് പുതിയ വെളിച്ചം വീശീന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബേബി യിംഗ്ലിയാങ് എന്നാണ് ഈ ഭ്രൂണത്തിന് പേരിട്ടിരിക്കുന്നത്. ഗ്യാങ്ഷൂവിലെ ക്രിറ്റേഷ്യസ് പാറകളില്‍ നിന്നാണ് ദിനോസര്‍ ബ്രൂണം കണ്ടെത്തിയത്. പല്ലില്ലാത്ത ദിനോസര്‍ വിഭാഗത്തില്‍ വരുന്നവയാണ് ബേബി യിങ്‌ലാങ്. ഓവിറാപ്ടറോസോര്‍ എന്ന വിഭാഗത്തിലാണ് ഇത് വരുന്നത്. ഈ വിഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും ഇതിലൂടെ ചൈനീസ് ഗവേഷകര്‍ക്ക് സാധിക്കും.
ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. നോര്‍ത്ത് അമേരിക്കയിലും ഏഷ്യയിലുമാണ് ഇവയെ പ്രധാനമായും കണ്ടിരുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും പൂര്‍ണമായ ദിനോസര്‍ ബ്രൂണമാണിത്. തെറോപോഡ് ദിനോസറുകള്‍ക്കും പല്ലില്ലാത്ത വിഭാഗമാണ്. ദിനോസറുകള്‍ വിരിയുന്നതിന് തൊട്ട് മുമ്പുള്ള പക്ഷിയെ പോലുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്. ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ദിനോസര്‍ ഭ്രൂണങ്ങളില്‍ നിന്നും ബേബി യിങ്‌ലാങിന്റെ ഭാവം സവിശേഷമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതിന്റെ തല ശരീരത്തിന് താഴെയാണ്. കാലുകള്‍ ഇരുവശത്തും മുട്ടത്തോടിനോട് ചേര്‍ന്ന് മുതുകും ചുരുട്ടി കിടക്കുന്നു.
പക്ഷിയുടേതിന് സമാനമാണ് ഈ ഭ്രൂണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ ഫോസിലാണ് ഇതെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സ്റ്റാവ് ബ്രൂസാറ്റ് പറഞ്ഞു. ചെറിയ പക്ഷി അതിന്റെ മുട്ടയ്ക്കുള്ളില്‍ ചുരുണ്ടിരിക്കുന്നത് പോലെയാണ് ഇതിന്റെ രൂപം. ആധുനിക കാലത്തെ പക്ഷികളുടേതിന് സമാനമാണ് ഇതിന്റെ രൂപസാദൃശ്യങ്ങള്‍. 17 സെന്റിമീറ്റര്‍ നീളമുള്ള മുട്ടയിലാണ് ഈ ഭ്രൂണം കണ്ടെത്തിയത്. ഇവരുടെ പഠനം ഐ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ദിനോസറിന് 27 സെന്റിമീറ്റര്‍ നീളമാണ് ഉള്ളത്. യിങ്‌ലിയാങ് മ്യൂസിയത്തിലാണ് ഈ ബ്രൂണം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.
ദിനോസര്‍ ഭ്രൂണങ്ങള്‍ വളരെ അപൂര്‍വമായ ഫോസിലുകളാണ്. അവയില്‍ മിക്കതും അസ്ഥികളുടെ സ്ഥാനഭ്രംശത്തോടെ അപൂര്‍ണമാണെന്ന് ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ജോയിന്റ് ഫസ്റ്റ് രചയിതാവും ഗവേഷകനുമായ ഫിയോണ്‍ വൈസം മാ പറഞ്ഞു. ബേബി യിംഗ്ലിയാങ്ങിന്റെ കണ്ടെത്തലില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ ഭ്രൂണം വളരെ മികച്ച രീതിയില്‍ സംരക്ഷിച്ചിരുന്നു. കൂടാതെ ദിനോസറുകളുടെ വളര്‍ച്ചയെയും പുനരുല്‍പ്പാദനത്തെയും കുറിച്ചുള്ള ധാരാളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇത് സഹായിക്കുമെന്നും ഫിയോണ്‍ വൈസം മാ പറഞ്ഞു. ഇന്നത്തെ പക്ഷികളുടെ സ്വാഭാവ സവിശേഷതകള്‍ പലതും ആദ്യമായി പരിണമിച്ചത് ദിനോസര്‍ പൂര്‍വികരില്‍ നിന്നാണെന്നതിന്റെ സൂചന ഇതിലൂടെ ലഭിക്കുന്നുണ്ട്.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം
അതേസമയം രണ്ടായിരത്തിലാണ് ഈ മുട്ട ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ പത്ത് വര്‍ഷത്തോളം ഇത് സ്‌റ്റോറേജിലായിരുന്നു. അതിന് ശേഷമാണ് മ്യൂസിയത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പഴയ ഫോസിലുകളിലേക്ക് ശാസ്ത്രസംഘത്തിന്റെ ശ്രദ്ധ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഈ ഭ്രൂണം കണ്ടെത്തിയത്. ഈ ദിനോസറിന്റെ ശരീരത്തിന്റെ ഒരു ഭാഗം പാറം കൊണ്ട് മൂടിയിരിക്കുകയാണ്. അത്യാധുനിക സ്‌കാനിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തലയുടെ അസ്തികൂടത്തിന്റെ ചിത്രങ്ങള്‍ ഇവര്‍ പകര്‍ത്തിയത്. ലോകത്തുള്ള എല്ലാ ശാസ്ത്രജ്ഞരും ഈ കണ്ടെത്തലില്‍ ആവേശത്തിലാണ്.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത