നയതന്ത്ര യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇടിത്തീയാകും; മൊത്തം നശിക്കും, നഷ്ടം കോടികള്‍!!

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഗള്‍ഫ് മേഖലാ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നത മേഖലയെ മൊത്തം തകര്‍ക്കുമെന്ന് നിഗമനം. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഖത്തറും ഉപരോധം ഏര്‍പ്പെടുത്തി സൗദിയും യുഎഇയും ബഹ്‌റൈനും വിട്ടുവീഴ്ചയ്ക്കില്ലാ സമീപനം സ്വീകരിച്ചതോടെ നശിക്കുന്നത് മേഖല മൊത്തമാണ്.

ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഖത്തറിന് സാധിക്കുമെങ്കിലും മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വന്‍ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, വ്യാപാരവും നിക്ഷേപവും വന്‍തോതില്‍ കുറയും. ഗള്‍ഫ് രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ്. അതാണ് ഇല്ലാതാകുന്നത്.

വന്‍കിട പദ്ധതികള്‍ നിലയ്ക്കും

വന്‍കിട പദ്ധതികള്‍ നിലയ്ക്കും

പരസ്പരം കലഹിച്ച് നില്‍ക്കുന്ന മേഖലയില്‍ ആരും വന്‍കിട പദ്ധതികള്‍ നടപ്പാക്കാനോ അവിടെ നിക്ഷേപം ഇറക്കാനോ തയ്യാറാകില്ല. ഖത്തറിന് മാത്രമല്ല പ്രശ്‌നം നേരിടുക. വിദേശ നിക്ഷേപം വന്‍തോതില്‍ വാരിക്കൂട്ടുന്ന യുഎഇക്കും തിരിച്ചടിയാകും.

ലോക കപ്പ് ഫുട്‌ബോള്‍

ലോക കപ്പ് ഫുട്‌ബോള്‍

ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമാണ് ഖത്തര്‍. യുഎഇക്ക് തൊട്ടുപിന്നിലാണവര്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നടക്കാനിരിക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനും കരിനിഴല്‍ വീണിരിക്കുകയാണിപ്പോള്‍.

കടം നല്‍കുന്നത് നിര്‍ത്തും

കടം നല്‍കുന്നത് നിര്‍ത്തും

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഗള്‍ഫ് മേഖലയ്ക്ക് കടം നല്‍കുന്നത് നിര്‍ത്തി വയ്ക്കാനാണ് സാധ്യത. കുവൈത്തും തുര്‍ക്കിയും സമാധാന പാതയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സൗദിയും യുഎയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്നാണ് സൂചന.

33500 കോടി ഡോളറിന്റെ ആസ്തി

33500 കോടി ഡോളറിന്റെ ആസ്തി

ഖത്തറിനിപ്പോള്‍ 33500 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. പക്ഷേ ദീര്‍ഘകാല ഭാവിയില്‍ സാധിച്ചെന്ന് വരില്ല.

തുറമുഖം വഴി പ്രകൃതി വാതകം

തുറമുഖം വഴി പ്രകൃതി വാതകം

ഖത്തര്‍ അടുത്തിടെ വികസിപ്പിച്ച തുറമുഖം വഴി പ്രകൃതി വാതകം കയറ്റുമതി തുടരാന്‍ സാധിക്കും. കടല്‍ മാര്‍ഗം ഖത്തറിന് മുമ്പില്‍ വിശാമായ വഴിയായി കിടക്കുന്നുമുണ്ട്. സൗദിയുടെ കരമാര്‍ഗമുള്ള വഴിയാണിപ്പോള്‍ അടച്ചിരിക്കുന്നത്.

സമ്പാദിച്ചത് 270 കോടി

സമ്പാദിച്ചത് 270 കോടി

കഴിഞ്ഞ ഏപ്രിലില്‍ ഖത്തര്‍ പ്രകൃതി വാതകം വഴി സമ്പാദിച്ചത് 270 കോടി ഡോളറിന്റെ മിച്ചമാണ്. കടല്‍ വഴി ഇറക്കുമതിക്കാണ് ഖത്തര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടെങ്കിലും ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭാഗികമായി തളര്‍ച്ച നേരിടുന്നതായിരുന്നു ഭാവികാര്യങ്ങള്‍.

ഓഹരി വിപണിയില്‍ ഇടിവ്

ഓഹരി വിപണിയില്‍ ഇടിവ്

അത് തിങ്കളാഴ്ച തന്നെ പ്രകടമാകുകയും ചെയ്തു. സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും യമനും ഉപരോധം പ്രഖ്യാപിച്ച ഉടനെ ഓഹരി വിപണിയില്‍ ഖത്തറിന് കാര്യമായ നഷ്ടം നേരിട്ടു. ഏഴ് ശതമാനത്തിലധികം ഇടിവാണ് ഖത്തറിനുണ്ടായത്.

വിനോദ സഞ്ചാരികള്‍ എത്തില്ല

വിനോദ സഞ്ചാരികള്‍ എത്തില്ല

ഖത്തറിലേക്ക് മാത്രമായി വിനോദ സഞ്ചാരികള്‍ എത്തുന്നത് കുറവാണ്. മേഖല മൊത്തമായി കാണാനാണ് ആളുകള്‍ വരുന്നത്. ജിസിസി രാജ്യങ്ങളില്‍ അതിന് പ്രത്യേക സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പോകാനോ അല്ലെങ്കില്‍ സൗദിയിലോ യുഎഇയിലോ എത്തുന്നവര്‍ക്ക് ഖത്തറിലേക്ക് വരാനോ ഇനി സാധിക്കില്ല.

20000 കോടി ഡോളറിന്റെ പദ്ധതികള്‍

20000 കോടി ഡോളറിന്റെ പദ്ധതികള്‍

2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്ന വേളയില്‍ അടിസ്ഥാന സൗകര്യ വികസനം പൊടിക്കുകയാണ് ഖത്തറില്‍. നിലവിലെ സാഹചര്യത്തില്‍ അതിന് മങ്ങല്‍ വരും. മാത്രമല്ല, 20000 കോടി ഡോളറിന്റെ വിവിധ പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ തുകയില്‍ ഭൂരിഭാഗവും വിദേശത്തു നിന്നു കടം വാങ്ങിയതാണ്.

ഖത്തര്‍ ബോണ്ടുകള്‍ക്ക് വില കുറഞ്ഞു

ഖത്തര്‍ ബോണ്ടുകള്‍ക്ക് വില കുറഞ്ഞു

ഖത്തര്‍ ബോണ്ടുകള്‍ക്ക് തിങ്കളാഴ്ച തന്നെ വില കുറഞ്ഞിട്ടുണ്ട്. മറ്റു ജിസിസി രാജ്യങ്ങളുടെ ബോണ്ടുകളിലും ഈ ഇടിവ് ഉടന്‍ രേഖപ്പെടുത്തിയേക്കും. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ ജിസിസി രാജ്യങ്ങള്‍ക്ക് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

എണ്ണയ്ക്കും വാതകത്തിനും തിരിച്ചടി

എണ്ണയ്ക്കും വാതകത്തിനും തിരിച്ചടി

ജിസിസിയില്‍ ഖത്തറിന്റെ ഏറ്റവും അടുത്ത ബിസിനസ് പങ്കാളി യുഎഇയാണ്. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചവരില്‍ യുഎഇയുമുണ്ട്. ജിസിസി രാജ്യങ്ങള്‍ പ്രധാനമായും വരുമാന മാര്‍ഗമായി കാണുന്ന എണ്ണയ്ക്കും വാതകത്തിനും വന്‍ തിരിച്ചടി വിപണിയില്‍ നേരിടാനും സാധ്യതയുണ്ട്.

ഭക്ഷ്യ ഇറക്കുമതി

ഭക്ഷ്യ ഇറക്കുമതി

ഖത്തറിന്റെ ഭക്ഷ്യ ഇറക്കുമതിയില്‍ വലിയൊരു ഭാഗം വരുന്നത് സൗദി, യുഎഇ വഴിയാണ്. സൗദി കരമാര്‍ഗമുള്ള അതിര്‍ത്തി അടച്ച പശ്ചാത്തലത്തില്‍ ഖത്തര്‍ കടല്‍ മാര്‍ഗം തേടുകയാണ്. ഇറാന്‍ ഖത്തറിനെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

നിര്‍മാണ മേഖല തകരും

നിര്‍മാണ മേഖല തകരും

നിര്‍മാണ സാമഗ്രികള്‍ കരമാര്‍ഗം എത്തിക്കാന്‍ സാധിക്കാതെ വന്നാല്‍ ഖത്തറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. നിര്‍മാണ ചെലവ് കൂടാന്‍ അതിടയാക്കും. പണപ്പെരുപ്പം വര്‍ധിക്കുക കൂടി ചെയ്താല്‍ ഖത്തറും സമാനമായ രീതിയില്‍ സൗദിയും യുഎഇയും തിരിച്ചടി നേരിടേണ്ടി വരും.

English summary
A diplomatic rift between Qatar and its Gulf neighbours may cost them billions of dollars by slowing trade and investment and making it more expensive for the region to borrow money as it grapples with low oil prices.
Please Wait while comments are loading...