കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഷ്യൂ പേപ്പര്‍ തെളിവായി; 32 വര്‍ഷം മുമ്പത്തെ കൊലക്കേസില്‍ പ്രതി പിടിയില്‍,സിനിമയെ വെല്ലുന്ന ത്രില്‍

  • By Desk
Google Oneindia Malayalam News

കുറ്റകൃത്യങ്ങള്‍ നടത്തി അതിവിദഗ്ദ്ധമായി കടന്നു കളയുന്ന ചില ക്രിമനലുകളുണ്ട്. പോലീസുകാര്‍ എത്രയന്വേഷിച്ചാലും കൊലയാളിയേയോ കൊലക്ക് പിന്നിലെ കാരണമോ കണ്ടെത്താന്‍ കഴിയില്ല. കുറ്റകൃത്യം നടന്ന് വര്‍ഷങ്ങല്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. ചേകന്നൂര്‍ മൗലവിയുടെ തിരോധാനം, സുകുമാക്കുറിപ്പിന്റെ മുങ്ങല്‍ തുടങ്ങിയ കേസുകളൊക്കെ പോലീസിനെ ഇന്നും കുഴക്കുന്ന കേസുകളാണ്.

യാതൊരു തെളിവും അവശേഷിപ്പിക്കാതെ എത്രയൊക്കെ സൂക്ഷമതയോടെ കുറ്റകൃത്യങ്ങള്‍ നടത്തിയാലും ദൈവത്തിന്റെ കയ്യൊപ്പ് പോല്‍ ഒരു തെളിവെങ്കിലും അവിടെ അവസാനിച്ചിട്ടുണ്ടാകും എന്നാണ് പറയാറ്. അത്തരത്തില്‍ ഒരു തുണ്ട് കടലാസില്‍ അവശേഷിച്ച തെളിവില്‍ നിന്ന് പോലീസ് പിടികൂടിയത് 32 വര്‍ഷം മുമ്പത്തെ കൊലപാതക കേസിലെ പ്രതിയെ ആണ്.

1986 ല്‍

1986 ല്‍

1986 ല്‍ ആണ് മിഷേല എന്ന പന്ത്രണ്ട് വയസ്സുകാരി യുഎസ്സില്‍ കൊല്ലപ്പെടുന്നത്. പീഡിപ്പച്ചതിന് ശേഷമായിരുന്ന കൊലപാതകം. സംഭവം അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞിട്ടു പ്രതിയെ പിടികൂടാത്തില്‍ വന്‍ പ്രതിഷേധമാണ് പോലീസിനെതിരെ നടന്നിരുത്. കൊലപാതകിയിലേക്ക് എത്താനുള്ള സാധ്യതകള്‍ കിട്ടാതെ പോലീസ് നന്നായി കുഴങ്ങി.

പാര്‍ക്കില്‍

പാര്‍ക്കില്‍

ടകോമയിലെ പാര്‍ക്കില്‍ രാവിലെ രണ്ട് സഹോദരിമാര്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു മിഷേല. അവധി ദിനങ്ങളില്‍ മിഷേലയും സഹോദരിമാരും ഈ പാര്‍ക്കില്‍ എത്തുക പതിവായിരുന്നു. പതിനൊന്ന് മണിയായപ്പോള്‍ ഭക്ഷണം എടുക്കാനായി മിശേല അടുത്തുള്ള വീട്ടിലേക്ക് പോയി. ഈ സമയം സഹോദരിമാര്‍ അടുത്തുള്ള ശുചിമുറിയിലേക്ക് പോയി. ആദ്യം മിഷേലിനെ കാണാത്തത് സഹോദരിമാര്‍ കാര്യമാക്കിയില്ല.

മിഷേല്‍

മിഷേല്‍

ഏറെ നേരം കഴിഞ്ഞിട്ടും മിഷേലിനെ കാണാതായതോടെ സഹോദരിമാര്‍ നടത്തിയ അന്വേഷണത്തിലാണ് മിഷേലയുടെ സൈക്കിളും വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണവും തറയില്‍ കിടക്കുന്നത് കണ്ടത്. ഏറെ നേരം അവര്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും മിഷേലയെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ കുട്ടികള്‍ വിവരം ആയയെ അറിയിച്ചു.

പീഡനം

പീഡനം

കുട്ടികളും ആയയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലും മിഷേലിനെ കാണാതായതോടെ വീട്ടുകാര്‍ മുഖേന സംഭവം പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ആളൊഴിഞ്ഞ പാറക്കെട്ടിനുള്ളില്‍ നിന്ന് മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പീഡിപ്പിച്ചതിന് ശേഷമാണ് കൊലനടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഡിഎന്‍എ

ഡിഎന്‍എ

ഏറെനാളായി പോലിസ് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ തുമ്പും കണ്ടെത്താനായില്ല. കേസ് പോലീസിന് ഏറെ മാനക്കേടും വരുത്തിവെച്ചു. ഡിഎന്‍എ രൂപരേഖയടക്കം തയ്യാറാക്കിയായിരുന്നു പോലീസിന്റെ അന്വേഷണം. പോലീസിന്റെ ശേഖരത്തിലെ ഡിഎന്‍എ സാംപിളുകളൊന്നുമായി യോജിക്കാത്തതിനാല്‍ ആ വഴിയും അടഞ്ഞു.

സാംപിളുകള്‍

സാംപിളുകള്‍

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും കേസ് പോലീസ് മറന്നിരുന്നില്ല. 2016 ല്‍ ഡിഎന്‍എ വിദഗ്ധന്റെ സഹായം പോലീസ് തേടി. മിഷേലിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയ കുറ്റവാളിയുടെ ഡിഎന്‍എ ഉപയോഗിച്ച് കുറ്റവാളി ഏത് കുടുംബത്തില്‍പ്പെട്ടയാളാണോ എന്ന പരിശോധനയായിരുന്നു പോലീസ് നടത്തിയത്. അതിനായി ലഭ്യമായ സാംപിളുകള്‍ എല്ലാം പരിശോധിച്ചു.

ടിഷ്യൂ പേപ്പര്‍

ടിഷ്യൂ പേപ്പര്‍

ഈ പരിശോധനക്കിടയില്‍ കുറ്റവാളികളാകാന്‍ സാധ്യതയുള്ള സഹോദരങ്ങളെ പോലീസ് കണ്ടെത്തി രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. ഡിക്ടറ്റീവുകള്‍ ഇവരെ പിന്തുടര്‍ന്നു. ഇതില്‍ ഒരാള്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചതിന് ശേഷം കൈതുടച്ച ടിഷ്യൂ പേപ്പര്‍ പോലീസ് കണ്ടെത്തി. ഇതില്‍ നിന്ന് ഇയാളുടെ ഡിന്‍എ വിദഗ്ധര്‍ ശേഖരിച്ചു.

പിടിയില്‍

പിടിയില്‍

ടിഷ്യൂ പേപ്പറിലേയും മിഷേലിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ഡിഎന്‍എയും യോജിക്കുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ 32 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പോലീസ് പിടിയിലാവുകയായിരുന്നു. ഇപ്പോള്‍ 66 വയസ്സുള്ള ഗാരി ചാള്‍സ് ഹാര്‍ട്മാന്‍ എന്നയാളാണ് പോലീസ് പിടിയില്‍ ആയത്.

English summary
DNA on napkin used to crack 32-year-old cold case, police say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X