കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പട്ടിയെ വിറ്റത് 20 ലക്ഷം ഡോളറിന്!

  • By Aswathi
Google Oneindia Malayalam News

ബീജിങ്: ലോകത്തില്‍ ഏറ്റവും വിലകൂടിയ സാധനം ഏതാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ ഉത്തരം. ആവശ്യത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് ചിലപ്പോള്‍ ചിലതിന് വിലനിശ്ചയിക്കുന്നത്. ജീവന്‍ നിലനിര്‍ത്തേണ്ട സാഹചര്യരത്തിലാണ് മനുഷ്യ അവയവത്തിന് പോലും ലക്ഷങ്ങളും കോടികളും വില പറയുന്നത്. എന്നാല്‍ വെറുമൊരു വളര്‍ത്തു പട്ടിക്കുവേണ്ടി ആരെങ്കിലും കോടികള്‍ ചെലവഴിക്കുമോ?

ചെലവഴിക്കും എന്ന് ഇനി ധൈര്യമായി പറയാം. ചൈനയില്‍ അങ്ങനെ ഒരു പട്ടിക്കച്ചവടം നടന്നതായി റിപ്പോര്‍ട്ട്. 20 ലക്ഷം അമേരിക്കന്‍ ഡോളറിനാണ് ചൈനയില്‍ ഒരാള്‍ വളര്‍ത്തു പട്ടിയെ വിറ്റത്. 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ എന്നാല്‍ ഇന്ത്യന്‍ രൂപ ഇന്ന് വിപണിയില്‍ 12,19,20,000 !

dog-sold-for-us-2-million

ചൈനയിലാണ് ലോകത്തിലെ ഏറ്റവും വലിയ തുകുള്ള ഈ പട്ടിക്കചവടം നടന്നത്. ഒറ്റ നോട്ടത്തില്‍ സിംഹത്തെ പോലെ തോന്നിക്കുന്ന ടിബറ്റന്‍ മസ്റ്റിഫ് വര്‍ഗത്തില്‍പ്പെട്ട നായയാണ് വില്‍ക്കപ്പെട്ടത്.

പട്ടിവളര്‍ത്തുകാരനായ സാങ് ജന്‍യൂന്‍ എന്നയാളാണ് കിഴക്കന്‍ ചൈനയിലെ ഒരു റിയല്‍ എസ്റ്റേറ്റുകാരന് 12 മില്യണ്‍ യുവാന് (രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളര്‍) പിട്ടിയെ വിറ്റത്. ഈ വിഭാഗത്തിലെ നല്ല ബ്രീഡുകള്‍ അപൂര്‍വ്വമാണെന്ന് സാങ് ജന്‍യൂന്‍ പറയുന്നു. 31 ഇഞ്ച് ഉയരവും 90 കിലോ ഭാരവുമുള്ള പട്ടിയെയാണ് വിറ്റത്. 2011ല്‍ ജെന്‍യൂന്‍ 1.5 മില്യണിന് ഇത്തരത്തിലുള്ള ടിബറ്റന്‍ മസ്റ്റിനെ വിറ്റിരുന്നു.

ടിബറ്റന്‍ മാസ്റ്റി എന്ന ഇനം നായയോടുള്ള ചൈനയിലെ കോടീശ്വരന്മാരുടെ പ്രേമത്തിന്റെ കാരണം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
A Tibetan mastiff puppy has been sold in China for almost US $ 2 million, a report said today, in what could be the most expensive dog sale ever.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X