അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വൈകുമോ? ആശങ്കയെന്ന് ഡൊണാൾഡ് ട്രംപ്
വഷ്‌ങ്‌ടണ്‍: ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫലപ്രഖ്യാപനം സാധാരണയില്‍ നിന്നു വ്യത്യസ്ഥമായി വൈകുമെന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിലവിലെ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്‌താനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടക്കുന്ന രാത്രി തന്നെ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സാധിക്കില്ല എന്നത് വേദനാ ജനകമാണെന്ന് ട്രംപ് അഭിപ്രയപ്പെട്ടു.തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം കൂടുതല്‍ സമയം ബാലറ്റ് സൂക്ഷിക്കുന്നത് ആശങ്ക നിറഞ്ഞതാണെന്നും ട്രംപ് പറഞ്ഞു.
കൊറോണ വൈറസ് ഭീതി മൂലം ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഈ-മെയിലിലൂടെയാണ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. ഇത്തരം വോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയം എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അമേരിക്കയില്‍ ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് ഫലം സാധാരണത്തേതില്‍ നിന്നും വൈകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. സാധാരണ വോട്ടുകള്‍ എണ്ണുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഈ മെയില്‍ വോട്ടുകള്‍ എണ്ണിത്തീര്‍ക്കുന്നതിന് വേണ്ടി വരുമെന്ന് അമേരിക്കയിലെ ഇലക്ഷന്‍ കമ്മീഷനും അഭിപ്രയപ്പെടുന്നു.

എന്നാല്‍ ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന്‍ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ ഈ മെയില്‍ വോട്ടുകള്‍ എണ്ണാനുള്ള സൗകര്യം 22 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഏര്‍പ്പെടുത്തിയിരുന്നു.സാധരണ തിരഞ്ഞെടുപ്പന്റെ അന്ന് രാത്രി തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് അമേരിക്കയില്‍ പതിവുള്ളത്. നിലവിലെ അമേരിക്കന്‍ പ്രസിഡന്റും റപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മില്‍ കടുത്ത മത്സരം ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. നാളെയാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക












Click it and Unblock the Notifications