ചൈനയേയും ജപ്പാനേയും തഴഞ്ഞു, ഉന്നിനെ ഒതുക്കാൻ റഷ്യയുമായി പുതിയ തന്ത്രം , അടവ് മാറ്റി ചവിട്ടി ട്രംപ്

  • Posted By:
Subscribe to Oneindia Malayalam

ട്യോകിയോ: ഉത്തരകൊറിയ അമേരിക്ക പോര് അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ഒതുക്കാൻ റഷ്യയുടെ സഹായം തേടുമെന്നു ട്രംപ് വ്യക്തമാക്കി. പ്രദേശത്ത് സമാധനം കൊണ്ടു വരാൻ ആരുമായും മുഖാമുഖം ഇരിക്കാനും  സംസാരിക്കാനും തയ്യാറാണന്നും ട്രംപ് ഉന്നിന്റെ പേരെടുത്തു പറയാതെ വ്യക്തമാക്കി.

കാമുകി കാമുകനെ തേടി നാട്ടിലെത്തി, ഫോൺ ഓഫ് ചെയ്ത് കാമുകൻ മുങ്ങി, പിന്നെ നടന്നത്, സംഭവം കൊല്ലത്ത്

ഉത്തര കൊറിയയുമായി ശക്തമായ വെല്ലുവിളി നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഏഷ്യൻ പര്യടനം. ഏഷ്യയിലെ അഞ്ചു രാജ്യങ്ങളിലായി നടക്കുന്ന 12 ദിവസത്തെ പര്യടനം ആരംഭിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളാണ് ഉത്തര കൊറിയ സന്ദർശിക്കുക.

ഗുർമീതുമായുള്ള ബന്ധത്തെ കുറിച്ച് ഹണിപ്രീത്, എല്ലാം സമർപ്പിച്ചു, രണ്ട് സ്വകാര്യ ഡയറി പുറത്ത്...

പുടിനുമായി മായി കൂടിക്കാഴ്ച നടത്തു

പുടിനുമായി മായി കൂടിക്കാഴ്ച നടത്തു

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ തകർക്കുന്നതിനു വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ളാഡിമാർ പുടിന്റെ സഹായം തേടുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച തന്നെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ജുലൈയിൽ ജർമനിയിലെ ഹാംബർഗിൽ പുടിനും ട്രംപുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ഇതു കഴിഞ്ഞ് നാലു മാസം മാത്രം പിന്നിടുമ്പോഴാണ് അടുത്ത കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ഏഷ്യൻ സന്ദർശനത്തന്റെ പ്രധാന ലക്ഷ്യം ഉത്തരകൊറിയയുടെ ആണവ മിസൈൽ പരീക്ഷണമാണെന്നു ജപ്പാനിൽ മാധ്യമപ്രവർത്തകരോട് ട്രംപ് വ്യക്താക്കി. ഉത്തരകൊറിയയുടെ അടിക്കടിയുള്ള ആണവായുധ പരീക്ഷണം മറ്റുള്ള രാജ്യങ്ങൾക്ക് ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

 അമേരിക്കയെ ചെറുതായി കാണേണ്ട

അമേരിക്കയെ ചെറുതായി കാണേണ്ട

ജപ്പാനിലെത്തിയ ട്രംപ് ഉത്തരകൊറിയയുടെ പേരെടുത്തു പറയാതെ വിമർശിച്ചു. ചില രാജ്യത്തെ ഏകാധിപതിമാർ അമേരിക്കയെ ചെറുതായി കാണു. ഇതിന്റെ ഫലം വളരെ വലുതായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ആരുടേയും മുന്നിൽ തോറ്റ ചരിത്രം അമേരിക്കൻ സൈന്യത്തിനില്ലെന്നും ട്രംപ് ഓർമ്മിപ്പിച്ചു

ചർച്ചയ്ക്ക് തയ്യാർ

ചർച്ചയ്ക്ക് തയ്യാർ

പ്രദേശത്ത് സമാധാനം പുഃസ്ഥാപിക്കാൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നു ട്രംപ് പറഞ്ഞു. ശക്തിയോ ദൗർബല്യമോ നോക്കുന്നില്ലെന്നും ആരുമായും ചർച്ചയ്ക്ക് ഇരിക്കാൻ സന്തോഷം മാത്രമേയുള്ളൂവെന്നും ട്രംപ് പറഞ്ഞു

നവംബർ 7 നു ദക്ഷിണകൊറിയ സന്ദർശിക്കും

നവംബർ 7 നു ദക്ഷിണകൊറിയ സന്ദർശിക്കും

ട്രംപിന്റെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി നവംബർ 7 നു ദക്ഷിണ കൊറിയ സന്ദർശിക്കും. ഇത് ലോകരാജ്യങ്ങൾ ഭീതിയോടെയാണ് കാണുന്നത്.ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള വാകപോര് കടുക്കുന്ന പശ്ചാത്തലത്തിൽ അയല്‍രാജ്യത്തെത്തുന്ന ട്രംപിനെ ഉത്തര കൊറിയ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയിലാണ് രാജ്യങ്ങൾ.

ചൈനയോടെ ശബ്ദം കടുപിച്ച് ട്രംപ്

ചൈനയോടെ ശബ്ദം കടുപിച്ച് ട്രംപ്

ചൈനയോട് ശബ്ദം കടുപ്പിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണം ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമ്പോഴും ചൈനയുടെ ഭാഗത്തു നിന്നും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും ട്രംപിന്റെ വാദം. ഉത്തരകൊറിയൻ വിഷയത്തിൽ ചൈന വേണ്ടവിധം ഇടപെട്ടില്ലെങ്കിൽ ജപ്പാന്റെ സായം തേടുമെന്നു ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഏഷ്യൻ പര്യടനം ആരംഭിക്കുന്നതിനു മുൻപായിരുന്നു ചൈനക്കെതിരെ ട്രംപിന്റെ വിമർശനം.

English summary
Donald Trump has indicated that he would be prepared to meet the North Korean leader Kim Jong-un at some point, though he said it was still “far too early” for a one-to-one conversation with his adversary.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്