കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപിന്റെ അസഭ്യവര്‍ഷം: ലക്ഷ്യം വെച്ചത് ആഫ്രിക്കന്‍ പൗരന്മാരെ!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹെയ്ത്തിയും ആഫ്രിക്കയും പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ കുടിയേറ്റക്കാരെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്നാണ് ട്രംപ് ഉന്നയിച്ച ചോദ്യം. കുടിയേറ്റ നിയമപരിഷ്കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി പ്രസിഡന്റ് ട്രംപ് നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് കുടിയേറ്റക്കാര്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയത്.

ഐഎസ്ആര്‍ഒയും ഇന്ത്യയും കാതോര്‍ത്ത്: കാര്‍ട്ടോസാറ്റ് 2 സിരീസ് ഇന്ന് കുതിച്ചുയരും, 31 ല്‍ 28 വിദേശ ഉപഗ്രഹങ്ങള്‍!!

ബെസ്കോം ബെംഗളൂരുവിനെ ഇരുട്ടിലാക്കും!! നഗരത്തെ കാത്തിരിക്കുന്നത് മണിക്കൂറുകള്‍ നീണ്ട പവര്‍കട്ട്, 20 ദിവസം വൈദ്യുതി മുടങ്ങും!!

അമേരിക്ക എന്തിനാണ് ഇത്തരം ഷിറ്റ്ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുന്നതെന്നാണ് ട്രംപ് ഉന്നയിച്ച ചോദ്യം. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഉദ്ദേശിച്ചാണ് ട്രംപിന്റെ പരാമര്‍ശമമെന്നും സൂചനകളുണ്ട്. ട്രംപിന്റെ യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ട്രംപ് അസഭ്യപ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോര്‍വീജിയന്‍ പൗരന്മാരെ അമേരിക്കയിലേയ്ക്ക് സ്വീകരിക്കുന്നതിന് പകരമായി എന്തിനാണ് ഹെയ്ത്തിയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരെ സ്വീകരിക്കുന്നതെന്നാണ് ട്രംപ് ഉന്നയിക്കുന്ന ചോദ്യം.

 ആഫ്രിക്കയില്‍ നിന്നും ഹെയ്ത്തിയില്‍ നിന്നും

ആഫ്രിക്കയില്‍ നിന്നും ഹെയ്ത്തിയില്‍ നിന്നും

അമേരിക്കയിലേയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് ട്രംപ് പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. അമേരിക്കയില്‍ താമസിക്കുന്ന വിദേശപൗരന്മാര്‍ കുടുംബാംഗങ്ങളെ അമേരിക്കയിലേയ്ക്ക് കൊണ്ടുവരുന്നതും തടയുകയും വിദേശികള്‍ക്ക് അനുവദിച്ചുവരുന്ന ഗ്രീന്‍ കാര്‍ഡ് വിസ നിയന്ത്രിക്കുന്നതിനുമുള്ള നീക്കങ്ങളാണ് പ്രസിഡന്റ് ട്രംപ് നടത്തിവരുന്നത്.

 സെനറ്റര്‍മാരുടെ പരാമര്‍ശം

സെനറ്റര്‍മാരുടെ പരാമര്‍ശം

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ രണ്ട് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടതോടെയാണ് ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള പരാമര്‍ശം. അതിര്‍ത്തി സംരക്ഷണം ശക്തിപ്പെടുത്താനും ട്രംപ് ആവശ്യപ്പെടുകയായിരുന്നു.

 ട്രംപിന്റെ യാത്രാ നിരോധനം

ട്രംപിന്റെ യാത്രാ നിരോധനം


അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇറാന്‍, സുഡാന്‍, ഇറാഖ്, സൊമാലിയ, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെന്ന പോലെ അമേരിക്കയില്‍ നിന്നും എതിര്‍പ്പും പ്രതിഷേധവും ശക്തമായതോടെ കോടതി ഇടപെട്ട് ട്രംപിന്റെ നടപടി തള്ളിക്കളയുകയായിരുന്നു.

 വംശീയ അധിക്ഷേപം

വംശീയ അധിക്ഷേപം

ചില നിറത്തില്‍പ്പെട്ടവരെയും ചില രാജ്യങ്ങളില്‍ നിന്നുള്ളവരെയും ട്രംപിന് ഇഷ്ടമല്ലെന്ന കാര്യം നേരത്തെ തന്നെ അറിയാണെന്ന് പാര്‍ലമെന്‍റ് അംഗങ്ങളിലൊരാളായ ലൂയിസ് ഗുട്ടറസ് ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്തതും വംശീയമായി ചിന്തിക്കുകയും ചെയ്യുന്ന ആളാണ് ട്രംപെന്നും ഗുട്ടറസ് പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
President Donald Trump questioned Thursday why the US would accept more immigrants from Haiti and “shithole countries” in Africa rather than places like Norway, as he rejected a bipartisan immigration deal, according to people briefed on the extraordinary Oval Office conversation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്