ആദ്യം തള്ളി ഇപ്പോൾ പിന്തുണച്ച് ട്രംപ്; റഷ്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ച നിയമപരം

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: മുൻ സുരക്ഷ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിനെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ അംബാസിഡറുമായുള്ള കൂടിക്കാഴ്ച നിയമപരമായിരുന്നെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിനു പിന്നിൽ ഉൻ മാത്രമല്ല; പ്രധാന പങ്ക് ഇവർക്ക്... നന്ദിയുമായി ഉൻ

മൈക്കിൾ ഫിന്നിന്റെ റഷ്യൻ അംബാസിഡറുമായുള്ള കൂടിക്കാഴ്ച നിയമപരമാണ്. അതിൽ മറച്ചു വയ്ക്കേണ്ടതായിട്ടുള്ള ഒരു കാര്യവും ഇല്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. റഷ്യൻ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് എഫ്ബിഐയോട് പറഞ്ഞത് വ്യാജമാണെന്ന് ഫ്ലിൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് എഫ്ബി ഫ്ലിന്നിനെതിരെ കുറ്റം ചുമർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

പറഞ്ഞത് വ്യാജം

പറഞ്ഞത് വ്യാജം

അമേരിക്കൻ തിരഞ്ഞെടുപ്പിലെ സുപ്രധാന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം മുൻ സുരക്ഷ ഉപദേഷ്ടാവ് ഫ്ലിൻ നടത്തിയത്. യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് എഫ്ബിഐയോട് പറഞ്ഞത് കളവാണ് ഫ്ലിൻ വ്യക്തമാക്കി. എഫ്ബിഐ ചോദ്യം ചെയ്യലിൽ തെറ്റായ വിവരങ്ങൾ നൽകിയതിനെ തുടർന്ന് ഫ്ലിന്നിനെതിരെ കേസെടുത്തിട്ടുണ്ട്.

കോടതിവിധി

കോടതിവിധി

യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിൽ എഫ്ബിഐയോട് വ്യാജ മൊഴി നൽകിയതിന് മൈക്കിൾ ഫ്ലിൻ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ തെറ്റായ വിവരം നൽകിയതാണ് ഫ്ലിന്നിനെതിരായ കുറ്റം. 5 വർഷം തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്ത്.

 ട്രംപിന്റെ വിജയത്തിനു പിന്നിൽ റഷ്യ

ട്രംപിന്റെ വിജയത്തിനു പിന്നിൽ റഷ്യ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രപിന്റെ വിജയത്തിനു പിന്നിൽ റഷ്യയാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. ട്രംപിനെ രഹസ്യമായി റഷ്യ സഹായിച്ചുവെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഫ്ബി അന്വേഷണം ഉണ്ടായത്. എന്നാൽ ആരോപണത്തെ നിഷേധിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

 കൂടിക്കാഴ്ച‌

കൂടിക്കാഴ്ച‌

ട്രംപിന്റെ പ്രസിഡന്റായി അധികാത്തിലേറും മുൻപ് ഫ്ലിന്നും അമേരിക്കയിലെ റഷ്യൻ സ്ഥാനപതിയുമായ സെർജി കിസ്ലെയുമായി ചർച്ച നടത്തിയിരുന്നു. അന്ന് ഇരുവരും തമ്മിൽ സംസാരിച്ച കാര്യങ്ങൾ മറച്ചുവെച്ചിരുന്നു. ഇതാണ് പിന്നീട് വിവാദത്തിന് കാരണമായത്. എന്നാൽ‌ ഇരുവരുടേയും കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.. ഇതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഫ്ലിന്നിന്റെ രാജിയിലാണ് അവസാനിച്ചത്.

English summary
Donald Trump on Saturday tweeted his defiance over the guilty plea made by his former national security adviser Michael Flynn, writing that the general’s “actions during the transition were lawful”

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്