ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണി?കുവൈത്തിനെ അമേരിക്കയുടെ പ്രധാന താവളമാക്കും!ട്രംപിന്റെ ലക്ഷ്യം ചെറുതല്ല

  • By: Afeef
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: കുവൈത്തിനെ പ്രധാന താവളമാക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ താവളം സ്ഥാപിച്ച് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഐസിസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ തുര്‍ക്കി കേന്ദ്രീകരിച്ചാണ് സിറിയയിലെ ഭീകരര്‍ക്കെതിരെ പോരാട്ടം നടക്കുന്നത്. ഇറാഖിലും, സിറിയയിലുമായാണ് ഏറ്റവും കൂടുതല്‍ ഐസിസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ള കുവൈത്തിനെ താവളമാക്കി ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.

കുവൈത്തിനെ താവളമാക്കും...

കുവൈത്തിനെ താവളമാക്കും...

ഐസിസിനെതിരെ സന്ധിയില്ലാതെ പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാഖിലും സിറിയയിലുമായാണ് ഏറ്റവുമധികം ഐസിസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്രപ്രധാന സ്ഥാനമുള്ള കുവൈത്തിനെ താവളമാക്കി ഭീകരവാദികള്‍ക്കെതിരെ പോരാടാനാണ് അമേരിക്കയുടെ തീരുമാനം.

കുറഞ്ഞ ചിലവില്‍ പോര്‍വിമാനങ്ങള്‍ അയക്കാം...

കുറഞ്ഞ ചിലവില്‍ പോര്‍വിമാനങ്ങള്‍ അയക്കാം...

കുവൈത്ത് കേന്ദ്രീകരിച്ച് ഇറാഖിലെയും സിറിയയിലെയും ഐസിസ് മേഖലകളിലേക്ക് പോര്‍ വിമാനങ്ങളെ അയക്കുന്നത് ചെലവ് കുറഞ്ഞതും ഫലപ്രദവുമായിരിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. പ്രാദേശിക തലത്തില്‍ നടക്കുന്ന ഐസിസ് വിരുദ്ധ സംരഭങ്ങളെ സഹായിക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും അമേരിക്ക കണക്കുക്കൂട്ടുന്നു.

തുര്‍ക്കി കേന്ദ്രീകരിച്ച്...

തുര്‍ക്കി കേന്ദ്രീകരിച്ച്...

നിലവില്‍ തുര്‍ക്കി കേന്ദ്രീകരിച്ചാണ് അമേരിക്ക ഐസിസിനെതിരെ പോരാടുന്നത്. തുര്‍ക്കിയിലെ അംജര്‍ലേക്ക് താവളത്തില്‍ നിന്നാണ് ഇറാഖിലെയും സിറിയയിലെയും ഐസിസ് ക്യാമ്പുകളിലേക്ക് അമേരിക്ക പോര്‍ വിമാനങ്ങളെ അയക്കുന്നത്.

കൂടുതല്‍ സൈനികരെ അയക്കും...

കൂടുതല്‍ സൈനികരെ അയക്കും...

5500 അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ ഇറാഖിലുള്ളത്. ഏകദേശം ആയിരത്തിന് മുകളില്‍ അമേരിക്കന്‍ സൈനികര്‍ സിറിയയിലും ഭീകരര്‍ക്കെതിരായി പോരാടുന്നുണ്ട്. കുവൈത്തിനെ പ്രധാന താവളമാക്കുന്നതോടെ കൂടുതല്‍ സൈനികരെ കുവൈത്തിലേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Donald Trump's New Tactics against ISIS.
Please Wait while comments are loading...