Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെ ഭീഷണിപ്പെടുത്തുന്ന പരസ്യമെത്തി, ഒബാമയും ഡൊണാള്‍ഡ് ട്രംപും പരസ്യത്തില്‍!

വാഷിംഗ്ടണ്‍: ഐസിസ് ഭീകരര്‍ക്കെതിരെ വീണ്ടും ഭീഷണി സ്വരമുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് എത്തി. ഇത്തവണ പരസ്യത്തിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഐസിസ് തീവ്രവാദികളോട് പ്രതികരിക്കുന്നത്. അധികാരം പിടിച്ചെടുക്കാന്‍ ട്രംപ് നടത്തുന്ന തന്ത്രമാണോ ഇതെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.

താന്‍ അധികാരത്തിലെത്തിയാല്‍ ഐസിസ് ഭീകരസംഘടനയുടെ തല കൊയ്യുമെന്നാണ് ട്രംപ് പരസ്യത്തിലൂടെ പറയുന്നത്. ഭീകരരുടെ എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തുമെന്നും ട്രംപ് പറയുന്നു. പരസ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഹിലരി ക്ലിന്റണെയും കാണിക്കുന്നുണ്ട്. എന്താണ് ഡൊണാള്‍ഡ് ട്രംപ് പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്? കാണൂ....

ഐസിസിനെതിരെ ഭീഷണി

ഐസിസിനെതിരെ ഭീഷണി

ഐസിസ് ഭീകരര്‍ക്കെതിരെ ഭീഷണി എന്ന രീതിയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. പരസ്യത്തിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഐസിസ് തീവ്രവാദികളോട് പ്രതികരിക്കുന്നത്.

തല കൊയ്യണം

തല കൊയ്യണം

താന്‍ അധികാരത്തിലെത്തിയാല്‍ ഐസിസ് ഭീകരസംഘടനയുടെ തല കൊയ്യുമെന്നാണ് ട്രംപ് പരസ്യത്തിലൂടെ പറയുന്നത്.

എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കും

എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കും

ഭീകരരുടെ എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തുമെന്നും ട്രംപ് പറയുന്നു.

ബരാക് ഒബാമയും പരസ്യത്തില്‍

ബരാക് ഒബാമയും പരസ്യത്തില്‍

പരസ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഹിലരി ക്ലിന്റണെയും കാണിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ കൂട്ടക്കൊലയും, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും പരസ്യത്തിലൂടെ കാണിക്കുന്നുണ്ട്.

ഐസിസ് തലമുറയെ ഇല്ലാതാക്കണം

ഐസിസ് തലമുറയെ ഇല്ലാതാക്കണം

ഐസിസ് തീവ്രവാദികളുടെ ഫോട്ടോകളും പരസ്യത്തിലൂടെ കാണിക്കുന്നുണ്ട്. തനിക്ക് ഐസിസ് തലമുറയെ ഇല്ലാതാക്കണമെന്നു നേരത്തെ ട്രംപ് പ്രസ്താവിച്ചിരുന്നു. ട്രംപിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഒട്ടേറെ പേര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അമേരിക്കയെ കാത്തുരക്ഷിക്കും

അമേരിക്കയെ കാത്തുരക്ഷിക്കും

അമേരിക്കയെ മഹത്തരമാക്കുമെന്നും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗം വ്യക്തമാക്കുന്നു. താത്കാലികമായി അമേരിക്കയിലേക്ക് മുസ്ലീങ്ങളെ പ്രവേശിപ്പിക്കുന്നത് തടയുമെന്നും അദ്ദേഹം പറയുന്നു.

ഗ്രേറ്റ് എഗൈന്‍

'ഗ്രേറ്റ് എഗൈന്‍' എന്നു പേരിട്ടിരിക്കുന്ന പരസ്യമാണ് പ്രത്യക്ഷപ്പെട്ടത്. ഇനിയും ഐസിസിനെതിരെയുള്ള പരസ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ട്രംപ് പറയുന്നത്. ട്രംപിന്റെ പരസ്യം കാണാന്‍ ഇവിടെ ക്ലിക് ചെയ്യൂ.

കോടികള്‍ മുടക്കി

കോടികള്‍ മുടക്കി

പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം രണ്ടു മില്യണ്‍ ഡോളര്‍ ആഴ്ചയില്‍ ചെലവാക്കുമെന്നാണ് ട്രംപ് പറയുന്നത്. നമ്മുടെ രാജ്യം നഷ്ടപ്പെടാതെ നോക്കണം. അതിനുവേണ്ടി പല മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വ്യവസ്ഥയില്ലാത്ത പ്രിസിഡന്റ്

വ്യവസ്ഥയില്ലാത്ത പ്രിസിഡന്റ്

ഐസിസ് ഭീകരരുടെ കുടുംബത്തെ ഇല്ലാതാക്കണമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍, ട്രംപ് കുഴപ്പക്കാരനായ സ്ഥാനാര്‍ത്ഥിയെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. വ്യവസ്ഥയില്ലാത്ത പ്രസിഡന്റായിരിക്കും ട്രംപെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

മലാലയുടെ വിമര്‍ശനവും

മലാലയുടെ വിമര്‍ശനവും

ട്രംപിന്റെ പ്രസ്താവന വെറുപ്പും വിദ്വേഷവും കലര്‍ന്നതാണെന്നു മലാല യൂസഫ് സായ്യും പറയുകയുണ്ടായി. മുസ്ലീങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും, ഇല്ലെങ്കില്‍ ദോഷകരമായ ഫലമായിരിക്കും ഉണ്ടാവുകയെന്നും മലാല മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+