ഡൊണാള്ഡ് ട്രംപ് മുതല് അമിത് ഷാ വരെ; 2020ല് കൊവിഡ് ബാധിച്ച ലോകത്തിലെ നേതാക്കള്
ദില്ലി: 2020 അവസാനിച്ച് 2021ലേക്ക് കടക്കാന് ഒരുങ്ങുകയാണ് ലോകം. കൊറോണ വൈറസ് പിടിമുറിക്കിയ വര്ഷം എന്ന പേരിലായിരിക്കും 2020നെ എല്ലാവരും ഓര്ക്കുക. 2019 ലാണ് കൊവിഡ് ആദ്യമായി റിപ്പോര്ട്ട് ചെയ്തതെഹ്കിലും മഹാമാരി താണ്ഡവമാടിയത് 2020ല് ആയിരുന്നു. 74 മില്യണിലധികം പേര്ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരില് ലോകത്തില് അറിയപ്പെടുന്ന നേതാക്കളും ഉള്പ്പെട്ടിരുന്നു. ലോകത്ത് കൊറോണ ബാധിച്ച ലോക നേതാക്കള് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഇമ്മാനുവര് മാക്രോണ്
കൊവിഡ് ബാധിച്ച ലോക നേതാക്കളില് ഒരാളായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ്. ഇയടുത്താണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. മാക്രോണിന്റെ ഓഫീസ് തന്നെയായിരുന്നു രോഗം ബാധിച്ച വിവരം പുറത്തറിയിച്ചത്. രോഗ ലക്ഷണത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബോറിസ് ജോണ്സണ്
യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണും കൊവിഡ് ബാധിച്ചിരുന്നു. മാര്ച്ച് മാസത്തിന്രെ തുടക്കത്തിലായിരുന്നു അദ്ദേഹം രോഗബാധിതനായത്. ഗുരുതരാവസ്ഥയിലായതിനെ തുടര്ന്ന് അദ്ദേഹത്തെ പത്ത് ദിവസത്തോളം ആശുപത്രിയില് ചികിത്സിച്ചിരുന്നു.
ട്രംപും ഭാര്യ മെലാനിയയും
കൊവിഡുമായി നബന്ധപ്പെട്ട് അശാസ്ത്രീയത നിറഞ്ഞ പ്രഖ്യാപനങ്ങള് നടത്താന് മുന്നിലായിരുന്നു അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഒക്ടോബര് രണ്ടിനായിരുന്നു ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്താണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്.
അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗസ്റ്റ് രണ്ടിനായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്ന്ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ഭേദമായതിന് ശേഷവും അമിത് ഷായെ മൂന്ന് തവണ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
സോഫിയ ട്രൂഡോ
കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫിയ ട്രൂഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്ന്ന് പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം തന്നെ സ്വയം നിരീക്ഷണത്തില് പ്രവേശിച്ചിരുന്നു.
ജെയിര് ബോള്സനാരോ
ബ്രസീലിയന് പ്രസിഡന്റ് ജെയിര് ബോള്സനാരോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ ഏഴിന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ഒരു സാധാരണ പനിയാണെന്ന തരത്തിലുള്ള പ്രസ്താവനകളും അദ്ദേഹം രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് നടത്തിയിരുന്നു.
ബ്രിട്ടൻ- ഇന്ത്യ വിമാനസർവീസുകൾക്ക് താൽക്കാലിക വിലക്ക്: ഡിസംബർ 31 വരെയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം
ഭാര്യ മമതാ ബാനര്ജിക്കൊപ്പം; വിവാഹ മോചനം തേടാന് ബിജെപി എംപി, ബംഗാളില് രാഷ്ട്രീയപ്പോര്