കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വഞ്ചകര്‍, സ്വാര്‍ത്ഥര്‍... അവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്: അല്‍ ഖ്വയ്ദ!

  • By Desk
Google Oneindia Malayalam News

ഏത് നിമിഷവും ഒരു യുദ്ധം തുടങ്ങാം എന്ന അവസ്ഥയിലാണ് ഇന്ത്യയും പാകിസ്താനും. സമാധാന ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാം എന്നതാണ് പാകിസ്താന്റെ പോളിസി. ഭീകരപ്രവര്‍ത്തനം നിര്‍ത്തൂ ചര്‍ച്ചയാകാം എന്ന് ഇന്ത്യയും. പാകിസ്താന# സഹായത്തോടെ ഉറിയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ഇന്ത്യ തിരിച്ചടി കൊടുത്തു എന്നും ഇല്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാകിസ്താന്‍ സഹായത്തോടെ വളര്‍ന്ന ഭീകരസംഘടനകളില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ പേരാണ് അല്‍ ഖ്വയ്ദ. സെപ്തംബര്‍ 11 ഭീകരാക്രമണത്തെയും ഒസാമ ബിന്‍ ലാദനയെും ലോകത്തിന് മറക്കാന്‍ പറ്റില്ല. ലോകം മുഴുവനും തിരയുമ്പോഴും ലാദന് അഭയം കൊടുത്ത രാജ്യമാണ് പാകിസ്താന്‍. എന്നാല്‍ ഇപ്പോള്‍ അല്‍ ഖ്വയ്ദ പാകിസ്താനെക്കുറിച്ച് പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ...

ജിഹാദ് ഓഫ് കാശ്മീര്‍

ജിഹാദ് ഓഫ് കാശ്മീര്‍

ജിഹാദ് ഓഫ് കാശ്മീര്‍ - എ കാള്‍ ടു റിഫ്‌ളക്ഷന്‍ ആന്‍ഡ് ആക്ഷന്‍ എന്ന സന്ദേശത്തിലാണ് കാശ്മീര്‍ താഴ് വരയിലെ ജനങ്ങളോട് പാകിസ്താനെ വിശ്വസിക്കരുത് എന്ന അല്‍ ഖ്വയ്ദ പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഉറുദു ഭാഷകളിലാണ് ഉസാമ മഹ്മൂദ് ഈ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. 11 പേജുകളുണ്ട് ഇത്.

സ്വാര്‍ഥരാണ് പാകിസ്താന്‍

സ്വാര്‍ഥരാണ് പാകിസ്താന്‍

പാകിസ്താനികളെ വിശ്വസിക്കരുത്. പാകിസ്താന്‍ ഏജന്‍സികള്‍ അവരുടെ താല്‍പര്യം മാത്രമേ നോക്കൂ. അവരുടെ മേല്‍നോട്ടത്തില്‍ യുദ്ധം ചെയ്യാം എന്ന് കരുതുന്നത് വെറും സമയം പാഴാക്കല്‍ മാത്രമാണ്. ഒന്നും നടക്കാന്‍ പോകുന്നില്ല - പാകിസ്താനെ ഏറ്റവും നന്നായി അറിയാവുന്ന അല്‍ ഖ്വയ്ദ പറയുന്നു

ഗുഡ് ബൈ ടു പാകിസ്താന്‍

ഗുഡ് ബൈ ടു പാകിസ്താന്‍

കാശ്മീരികള്‍ പാകിസ്താനോട് ഗുഡ് ബൈ പറയേണ്ട സമയമായി എന്നും അല്‍ ഖ്വയ്ദ സന്ദേശം പറയുന്നു. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയേണ്ട സമയാണിത്. പാകിസ്താനികള്‍ സ്വാര്‍ഥരാണ്. നിങ്ങളുടെ കൂടെ നില്‍ക്കുന്നത് സ്‌നേഹം കൊണ്ടല്ല.

ഒരിക്കലും തീരില്ല

ഒരിക്കലും തീരില്ല

പാകിസ്താന്‍ ഏജന്‍സികളുടെ പിടിയില്‍ നിന്നും മുക്തരായില്ലെങ്കില്‍ കാശ്മീരികളുടെ പ്രശ്‌നം ഒരിക്കലും തീരില്ലെന്നും അല്‍ ഖ്വയ്ദ സന്ദേശത്തില്‍ പറയുന്നു. 2002ല്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നീക്കം ശക്തമാക്കിയപ്പോള്‍ പിന്മാറിയവരാണ് പാകിസ്താന്‍.

English summary
The al Qaeda has now thrown its hat into the Kashmir ring and has accused terrorist state Pakistan of betraying the people of the Valley. In a message titled, "Jihad of Kashmir- A Call to Reflection and Action," the outfit says that fighting a battle under the supervision and cooperation of Pakistan is as good as wasting time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X