ഇറാനില്‍ തിക്കുംതിരക്കിലും 35 മരണം; സംഭവം ഖാസിം സുലൈമാനിയുടെ സംസ്‌കാരത്തിനിടെ
ടെഹ്‌റാന്‍: അമേരിക്ക കൊലപ്പെടുത്തിയ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ തിക്കുംതിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. ഖാസിം സുലൈമനിയുടെ ജന്മനാടായ കെര്‍മാനിലാണ് ദുരന്തം. 48 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിന് പതിനായിരങ്ങളാണ് കെര്‍മാനിലേക്ക് എത്തിയത്. ഇതിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലരും സഹായത്തിന് വേണ്ടി കരയുന്നതും കാണാം. നിരവധി പേര്‍ മരിച്ചുവെന്ന് ഇറാന്‍ മെഡിക്കല്‍ സര്‍വീസ് മേധാവി പറഞ്ഞു.
തിങ്കളാഴ്ചയാണ് ഖാസിം സുലൈമാനിയുടെ മൃതദേഹം ഇറാഖില്‍ നിന്ന് ഇറാനിലെത്തിച്ചത്. ടെഹ്‌റാനില്‍ വന്‍ ജനക്കൂട്ടമാണ് ഇദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തുനിന്നത്. തലസ്ഥാന നഗരം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി.
ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടന്ന പ്രാര്‍ഥനയ്ക്ക്് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നല്‍കി. ഇതിന് ശേഷമാണ് ചൊവ്വാഴ്ച മൃതദേഹം കെര്‍മാനിലെത്തിച്ചത്. ഇവിടെ പതിനായിരങ്ങള്‍ റോഡിന്റെ വശങ്ങളില്‍ കാത്തുനിന്നിരുന്നു. മാത്രമല്ല, രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ കെര്‍മാനിലേക്ക് എത്തി. ഇതോടെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ നഗരത്തിന് സാധിക്കാതെ വന്നത്.












Click it and Unblock the Notifications