യുഎഇയുമായുള്ള ബന്ധം ദൃഡമാക്കുന്നതില്‍ ദുബായ് എക്സ്പോയ്ക്ക് നിര്‍ണ്ണായക പങ്ക്; നരേന്ദ്ര മോദി
ദുബായ്: കോവിഡ് പ്രതിരോധത്തില്‍ മനുഷ്യവര്‍ഗത്തിന്റെ പ്രതിരോധത്തിന്റെ തെളിവാണ് ദുബായ് എക്സ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയുമായും ദുബായിയുമായും നമ്മുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ എക്സ്പോ വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ്പോയെ വെര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. 'ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇത് ഒരു ചരിത്രപരമായ മേളയാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ മേളയാണ് ഇത്. മേളയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യുഎഇയുമായും ദുബായുമായും ഞങ്ങളുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ മേള ഒരുപാട് മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്' - പ്രധാനമന്ത്രി പറഞ്ഞു.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ആദരണീയ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ അല്‍ നഹ്യാനോട് ഇന്ത്യൻ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും വേണ്ടി ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ഡ സായിദ് അല്‍ നഹ്യാനും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തില്‍ നാം നേടിയ പുരോഗതിയില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനസ്സുകളെ ചേര്‍ത്തുവയ്ക്കുക, ഭാവി സൃഷ്ടിക്കുക എന്നതാണ് എക്‌സ്‌പോ 2020 -ന്റെ പ്രധാന വിഷയം. ഇത്തരമൊരു മേള ഗംഭീരമായി സംഘടിപ്പിച്ചതിന് യുഎഇ ഗവണ്മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. നൂറ്റാണ്ടിലൊരിക്കല്‍ സംംഭവിച്ച മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ പ്രതിരോധത്തിന്റെ തെളിവാണ് ഈ എക്‌സ്‌പോ. തുറന്ന സമീപനവും അവസരവും വളര്‍ച്ചയും എന്നതാണ് ഇന്ത്യന്‍ പവലിയന്‍ മുന്നോട്ട് വെക്കുന്ന ആശയം. ഇന്നത്തെ ഇന്ത്യ ലോകത്തിലെ ഏറ്റവും തുറന്ന രാജ്യങ്ങളിലൊന്നാണ്. പഠനത്തിനും നിക്ഷേപങ്ങള്‍ക്തും, നവീനാശയങ്ങളിലേക്കുമായി തുറന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ രാജ്യത്ത് വന്ന് നിക്ഷേപിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്.
ഇത് പറക്കാനുള്ള സമയമാണ്: പുത്തന്‍ ലുക്കില്‍ തകര്‍ത്ത് നടി മംമ്ത മോഹന്‍ദാസ്
ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണ്. അത് കലയിലോ വാണിജ്യത്തിലോ വ്യവസായത്തിലോ അക്കാദമിക കാര്യത്തിലോ ആകട്ടെ: കണ്ടെത്താനുള്ള അവസരം, പങ്കാളിയാകാനുള്ള അവസരം, പുരോഗമിക്കാനുള്ള അവസരം. ഇന്ത്യയിലേക്ക് വന്ന് ഈ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുക. ഇന്ത്യ നിങ്ങള്‍ക്ക് പരമാവധി വളര്‍ച്ച വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലേക്ക് വരിക, ഞങ്ങളുടെ വളര്‍ച്ചാ കഥയുടെ ഭാഗമാകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഊര്ജ്ജസ്വലതയ്ക്കും വൈവിധ്യത്തിനും ഇന്ത്യ പ്രസിദ്ധമാണ്. നമുക്ക് വ്യത്യസ്ത സംസ്‌കാരങ്ങള്‍, ഭാഷകള്‍, പാചകരീതികള്‍, കലാരൂപങ്ങള്‍, സംഗീതം, നൃത്തം എന്നിവയുണ്ട്. ഈ വൈവിധ്യം നമ്മുടെ പവലിയനില്‍ പ്രതിഫലിക്കുന്നു. അതുപോലെ, ഇന്ത്യ പ്രതിഭകളുടെ ഒരു ശക്തികേന്ദ്രമാണ്, നമ്മുടെ രാജ്യം സാങ്കേതികവിദ്യ, ഗവേഷണം, നവീകരണങ്ങള്‍ എന്നിവയുടെ ലോകത്ത് നിരവധി മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്.
നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത് പൈതൃക വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും ചേര്‍ന്നതാണ്. ആരോഗ്യം, തുണിത്തരങ്ങള്‍, അടിസ്ഥാനസൗകര്യം, സേവനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം മേഖലകളിലെ നിക്ഷേപ അവസരങ്ങളും ഇത് പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി ഭാരത ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ പ്രവണത തുടരാന്‍ ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications