കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെ

യുഎഇയില്‍ അവധിക്കാലം ചെലവഴിക്കാന്‍ കുടുംബവുമായി എത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്‌

Google Oneindia Malayalam News
license

അബുദാബി: വിദേശത്ത് പോകുമ്പോള്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നം യാത്ര തന്നെയാണ്. സ്വന്തമായി വാഹനം ഉണ്ടാകില്ല എന്നതിനാല്‍ തന്നെ പൊതുഗതാഗതത്തേയും ടാക്‌സികളേയും നമ്മള്‍ ആശ്രയിക്കേണ്ടി വരും. ഇത് സമയവും പണവും എല്ലാം നഷ്ടമാക്കും. എന്നാല്‍ സ്വന്തമായി വാഹനമോടിക്കാന്‍ അവിടത്തെ ലൈസന്‍സും ഉണ്ടാകില്ല. എന്നാല്‍ ഈ ബുദ്ധിമുട്ടിന് പരിഹാരം കാണുകയാണ് യു എ ഇ ഇപ്പോള്‍.

യു എ ഇയില്‍ ഇനി അവധിക്കാലം ചെലവഴിക്കാന്‍ കുടുംബവുമായി എത്തിയാല്‍ ഇത്തരം സാഹചര്യങ്ങളെ ഇനി പേടിക്കേണ്ടതില്ല. വാലിഡ് ഡ്രൈവിങ് ലൈസന്‍സ് നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അന്താരാഷ്ട്ര പെര്‍മിറ്റ് ലഭിക്കും. യു എ ഇയിലെ ഓട്ടോമൊബൈല്‍ ആന്റ് ടൂറിംഗ് ക്ലബ് അനുസരിച്ച് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് എന്നത് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടതാണ്.

എല്ലാം നിയമപരം

എല്ലാം നിയമപരം

കൂടാതെ ഇത് ഡ്രൈവിംഗ് ലൈസന്‍സിന് പകരമായി ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി അധികം നൂലാമാലകള്‍ ഇല്ല എന്നുള്ളതാണ് മറ്റൊരു ആകര്‍ഷണം. കൂടുതല്‍ പരിശോധനകളും അപേക്ഷകളും ഒന്നും ഇല്ലാതെ തന്നെ നിയമപരമായി യു എ ഇക്ക് പുറത്ത് വാഹനമോടിക്കാന്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് മതി. ഇതിനായി ഓട്ടോമൊബൈല്‍ ആന്റ് ടൂറിംഗ് ക്ലബ് ഓഫീസുകളിലോ എമിറേറ്റഡ് പോസ്റ്റ് ഓഫീസുകളിലോ ബന്ധപ്പെടാം.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ഇനി വിസ സേവനങ്ങള്‍ ഞായറാഴ്ചകളിലുംപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ഇനി വിസ സേവനങ്ങള്‍ ഞായറാഴ്ചകളിലും

അരമണിക്കൂറില്‍ ഡ്രൈവിംഗ് ലൈസന്‍സ്

അരമണിക്കൂറില്‍ ഡ്രൈവിംഗ് ലൈസന്‍സ്

ഇവിടെ നേരിട്ട് പോയാല്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് വെറും അര മണിക്കൂറിനുള്ളില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കുന്നത് എങ്കില്‍ ഐഡി ഡെലിവര്‍ ചെയ്യുന്നതിനുള്ള സമയം വരെ കാത്തിരിക്കണം. ഇതിന് പരാമവധി അഞ്ച് ദിവസം വരെ സമയമെടുത്തേക്കും. ദുബായില്‍ തന്നെ താമസിക്കുന്നവരാണ് എങ്കില്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെബ്സൈറ്റില്‍ അപേക്ഷിക്കാം.

കശ്മീര്‍ മറക്കൂ, കരഞ്ഞിട്ട് കാര്യമില്ല!! പാകിസ്താനെ വിറപ്പിച്ച് സൗദി അറേബ്യയും യുഎഇയുംകശ്മീര്‍ മറക്കൂ, കരഞ്ഞിട്ട് കാര്യമില്ല!! പാകിസ്താനെ വിറപ്പിച്ച് സൗദി അറേബ്യയും യുഎഇയും

ഫീസ് നിരക്ക് ഇങ്ങനെ

ഫീസ് നിരക്ക് ഇങ്ങനെ

ഇതിന് വേണ്ട രേഖകള്‍ യു എ ഇ ഡ്രൈവിങ് ലൈസന്‍സ്, എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ്. ദുബായില്‍ 177 ദിര്‍ഹമാണ് ഫീസ്. കൂടാതെ മറ്റ് ചെലവുകള്‍ക്കായി 20 ദിര്‍ഹം അധികമായി നല്‍കേണ്ടി വരും. ദെയ്റയിലോ അല്‍ബാര്‍ഷയിലോ ഉള്ളവര്‍ക്ക് 'കസ്റ്റമര്‍ ഹാപ്പിനസ് സെന്ററു'കളില്‍ നിന്നും ലൈസന്‍സിന് അപേക്ഷിക്കാം. ലൈസന്‍സ് സ്വന്തം വിലാസത്തിലേക്ക് അയയ്ക്കാന്‍ ദുബായില്‍ 20 ദിര്‍ഹം നല്‍കണം.

വമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയുംവമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയും

ഏതൊക്കെ വാഹനമോടിക്കാം

ഏതൊക്കെ വാഹനമോടിക്കാം

അന്നേ ദിവസം തന്നെ വേണമെങ്കില്‍ 35 ദിര്‍ഹം, രണ്ട് മണിക്കൂറിനുള്ളില്‍ വേണമെങ്കില്‍ 50 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് ഫീസ് നിരക്ക്. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ വിസിറ്റിംഗ് വിസയിലുള്ളവര്‍ക്കും ദുബായില്‍ ലൈറ്റ് വെയ്റ്റ് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. ഇനി ട്രാന്‍സിറ്റ് വിസ ഉടമകളാണെങ്കില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള അനുമതിയും ഉണ്ടെങ്കില്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമോടിക്കാം.

English summary
Dubai: want an international diving license in half an hour? here is How to do it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X