ഫിഫ വേള്‍ഡ് കപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ചു ചുംബിച്ചു!! വീഡിയോ
ഫിഫ വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ജര്‍മ്മന്‍ ചാനലിന് വേണ്ടി വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തയ്ക്ക് ആണ് ലോകം കാണ്‍കെ ലൈവായി ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ലൈവിനിടെ ഒരു ഫുട്ബോള്‍ ആരാധകന് അവരെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു. ചുംബിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

ജൂലിയത്ത് ഗോണ്‍സലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ലൈവ് തുടങ്ങിയ ഉടനെ ഒരാള്‍ വന്ന് ജൂലിയത്തിന് കടന്ന് ചുംബിച്ച് പോകുകയായിരുന്നു. ചാനല്‍ സ്റ്റുഡിയോവിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തത്സമയം പ്രതികരിക്കുമ്പോഴായിരുന്നു ഒരാള്‍ ചുംബിച്ചത്. മറ്റൊന്ന് ചിന്തിക്കും മുന്‍പ് തന്നെ അയാള്‍ കടന്നിരുന്നു.

ലൈവിനിടയില്‍ ആയിരുന്നെങ്കിലും അത് പ്രകടിപ്പിക്കാതെ ജൂലിയത്ത് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു. ലോകം ലൈവായി ആ ലൈംഗിക അതിക്രമം കാണുകയും ചെയ്തു. ജര്‍മ്മന്‍ ചാനലായ ഡ്യുച്ചെ വെല്ലിന്റെ മാധ്യമപ്രവര്‍ത്തക ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
#RUSIA2018
— DW (Español) (@dw_espanol) 14 June 2018
Comienza el Mundial y nuestra reportera @JULIETHCGT se encuentra demasiado cerca de los hinchas en el corazón de Moscú. [ko] pic.twitter.com/oMkHoUv6jy
ലൈവ് തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ അയാള്‍ അവിടെ ഉണ്ടായിരുന്നു. ലൈവ് തുടങ്ങിയ ശേഷമാണ് അയാള്‍ തന്നെ കടന്ന് പിടിച്ച് ചുംബിച്ചത്. ലൈവില്‍ കൂടിുതല്‍ പ്രതികരിക്കില്ലെന്ന് അയാള്‍ക്ക് അറിയാം അതായിരിക്കണം അയാള്‍ ലൈവിനായി കാത്തിരുന്നതെന്നും തെരാന്‍ പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications