ഇംഫാലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ഇംഫാൽ: ഇംഫാലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച ഉച്ചക്ക് 12.17 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്.. ഇംഫാലിനു 63 മൈല്‍ കിഴക്ക് 14 മൈല്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

earth qukae

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഇതിനു മുൻപും ശക്തമായ ഭൂചലനം നടന്നിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തി. 2017ഫെബ്രുവരി 24 ശനിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് മണിപ്പൂരിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായത്. എന്നാൽ അന്ന് കാര്യമായ നാശനഷ്ടങ്ങളെന്നും ഉണ്ടായിരുന്നില്ല.

എന്നാൽ 2016 ൽ ഉത്തരേന്ത്യയിൽ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദില്ലിയിവും സമീപ പ്രദേശങ്ങളിലും ഡിസംബർ ആദ്യവാരം ഭൂചലനം അനുഭവപ്പെട്ടിരുന്നു. കൂടാതെ ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A earthquake of magnitude 5.5 struck east of Imphal, capital of Manipur, on Sunday, the U.S. Geological Survey said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്