കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചെന്ന് കരുതി അടക്കം ചെയ്തു... ആഴ്ച്ചകള്‍ക്ക് ശേഷം സഹോദരി വിളിച്ചു, ഇക്വഡോറില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ക്വിറ്റോ: ഇക്വഡോറിലെ ഗ്വയാക്വില്‍ നഗരത്തില്‍ കണ്ണീരോടെ സഹോദരിയെ ഓര്‍ക്കുകയായിരുന്നു ഓറ. കൊറോണ രാജ്യത്ത് പടരുന്നതിനിടെ സഹോദരി ആല്‍ബ മാരുരിയുടെ ജീവനും മഹാമാരി കൊണ്ടുപോയി. എന്നാല്‍ പ്രതീക്ഷിച്ചതല്ല പിന്നീട് നടന്നത്. ഇവരുടെ സഹോദരി ജീവനോടെ ഉണ്ടായിരുന്നു. മരിച്ചെന്ന് കരുതി ഇവരുടെ സഹോദരിയെ ശരീരം അടക്കം ചെയ്തതായിരുന്നു. എന്നാല്‍ മൃതദേഹം തിരിച്ചറിഞ്ഞത് തെറ്റിപ്പോയതായിരുന്നു. ആരോഗ്യ അധികൃതര്‍ ഇവരുടേതാണെന്ന് പറഞ്ഞ് നല്‍കിയ മൃതദേഹം കണ്ട് 74കാരിയായ ആല്‍ബ മാരുരിയാണെന്ന് സഹോദരി തെറ്റിദ്ധരിക്കുകയായിരുന്നു. മാര്‍ച്ച് 27നാണ് ആല്‍ബയെ രോഗം കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1

ആല്‍ബാ മാരുരിക്ക് കടുത്ത പനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്നു. ശ്വാസ തടസ്സവും കടുത്ത തോതില്‍ ഇവര്‍ക്കുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ മാരുരി മരിച്ചതായി സഹോദരിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ് ആരോഗ്യ അധികൃതര്‍ ഇവരുടെ മൃതദേഹം അടക്കം ചെയ്ത് ശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറിയിരുന്നു. സഹോദരി പോയതിന്റെ നഷ്ടത്തില്‍ വിലപിച്ചിരിക്കുകയായിരുന്നു ഓറ. എന്നല്‍ അടുത്തിടെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ വന്നതായി ഓറ പറഞ്ഞു. തന്റെ ജീവന്റെ ജീവനായ സഹോദരി ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്ത ഇവര്‍ ഓറയെ അറിയിക്കുകയായിരുന്നു.

ഒരു ആംബുലന്‍സ് ഡോക്ടറുമായി തന്റെ വീടിന് മുന്നിലെത്തി. ഒരു മനോരോഗ വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനും അവരോടൊപ്പമുണ്ടായിരുന്നു. അവര്‍ എന്നോട് മാപ്പുചോദിച്ചു. തുടര്‍ന്ന് അവരെന്നോട് പറഞ്ഞു സഹോദരി ജീവനോടെ ഉണ്ടെന്ന്. ഞങ്ങളാകെ ഞെട്ടിപ്പോയ അവസ്ഥയിലായിരുന്നു. ദൈവത്തിന്റെ അദ്ഭുത പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നതെന്ന് ഓറ മാരുരി പറഞ്ഞു. സഹോദരിക്ക് കോവിഡുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് അതിലൂടെ ശ്വസന സംബന്ധമായ പ്രശ്‌നമുണ്ടായിരുന്നില്ല. കാരണം ഇവര്‍ പരിശോധിച്ചിരുന്നില്ലെന്ന് പിന്നീടാണ് കണ്ടെത്തിയത്. ടെസ്റ്റിന് ഇവര്‍ വിധേയയായിട്ടില്ലായിരുന്നു. അതുകൊണ്ട് ശ്വാസകോശ രോഗം എന്നത് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടായിരുന്നു.

രാജ്യത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാലര്‍ സഹോദരിമാര്‍ക്ക് പരസ്പരം കാണാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്ക് അബദ്ധവശാല്‍ ലഭിച്ച ചിതാഭസ്മം എന്തു ചെയ്യണമെന്ന് അറിയില്ലെന്ന് ഓറ പറയുന്നു. ഞാന്‍ എപ്പോഴും ഭയത്തിലായിരുന്നു. അതുകാരണം എനിക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. മരിച്ചവരുടെ കണ്‍ടൈനറിലേക്ക് അവര്‍ സഹോദരിയുടെ ചിതാഭസ്തം കൊണ്ടുപോകുമെന്ന് ഭയന്നിരുന്നതായും കുടുംബത്തിന് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഓറ പറഞ്ഞു. രാജ്യത്ത് മൊബൈല്‍ ശവസംസ്‌കരണ കേന്ദ്രങ്ങള്‍ ധാരാളമുണ്ട്. ഇതിനെ ഉദ്ദേശിച്ചാണ് ഓറ ഇക്കാര്യം പറഞ്ഞത്. അതേസയം ഈ സംഭവം രാജ്യത്ത് കൊറോണയെ തുടര്‍ന്ന് ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.

English summary
ecuador woman gets back his life after doctors mistakenly says dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X