Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിപ്തില്‍ ബ്ലാക് സണ്‍ഡെ; രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം; നിരവധി മരണം

ഓശാന ഞായറിന്റെ ഭാഗമായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

കെയ്‌റോ: ഈജിപ്തില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം. നൈല്‍ ഡെല്‍റ്റ നഗരമായ താന്‍തയിലും അലക്‌സാണ്ട്രിയയിലുമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആദ്യസ്‌ഫോടനം താന്‍തയിലായിരുന്നു. ഇവിടെ 25 പേര്‍ കൊല്ലപ്പെട്ടു. അലക്‌സാണ്ട്രിയയില്‍ പള്ളിക്ക് മുമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ ടെലിവിഷവന്‍ അറിയിച്ചു.

ഓശാന ഞായറിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ഒത്തുകൂടിയ സമയമായിരുന്നു സ്‌ഫോടനങ്ങള്‍. ആരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല. രണ്ട് സംഭവങ്ങളിലുമായി നൂറോളം പേര്‍ക്ക് പരിക്കുണ്ട്.

Bomb

താന്‍തയിലെ പള്ളിയില്‍ സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ കഴിയവെയാണ് അലക്‌സാണ്ട്രിയയില്‍ ബോംബ് പൊട്ടിത്തെറിച്ചത്. 11 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലക്‌സാണ്ട്രിയയിലേത് ചാവേര്‍ സ്‌ഫോടനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈജിപ്തിലെ നൈല്‍ ഡെല്‍റ്റ മേഖലയിലുള്ള താന്‍ത നഗരത്തില്‍ കോപ്റ്റിക് വിശ്വാസികളുടെ പള്ളിയിലാണ് ആദ്യം ശക്തമായ ആക്രമണമുണ്ടായത്. 50 ലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ ഡിസംബര്‍ കെയ്റോയിലെ കോപ്റ്റിക് ചര്‍ച്ചില്‍ ഉഗ്രസ്ഫോടനമുണ്ടായിരുന്നു. 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മരിച്ചത് കൂടുതലും സ്ത്രീകളും കുട്ടികളും തന്നെ. അടുത്തിടെ ചര്‍ച്ചുകള്‍ക്ക് നേരെയുണ്ടായ ശക്തമായ ആക്രമണമായിരുന്നു ഇത്.

ഓശാന ഞായറിന്റെ ഭാഗമായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. നേരത്തെ സ്ഥാപിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സഭാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് താന്‍തയില്‍ മറ്റൊരു സ്ഫോടനമുണ്ടായിരുന്നു. സംഭവത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അന്ന് പൊട്ടിത്തെറിച്ചത്. താന്‍തയിലെ പോലീസ് പരിശീലന കേന്ദ്രത്തിനടുത്തായിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+