ഒരു വാഴപ്പഴം തിന്നാല്‍ ഇത്ര പുകിലോ? ഹോട്ട് ഗായിക ഷൈമ അഹമ്മദ് അറസ്റ്റില്‍; കടുത്ത അശ്ലീലം

  • Posted By: Desk
Subscribe to Oneindia Malayalam

കെയ്‌റോ: വാഴപ്പഴം തിന്നുന്നത് ഒരു ക്രിമിനല്‍ കുറ്റം ആണോ? അതിന്റെ വീഡിയോ പുറത്ത് വരുന്നത് ക്രിമിനല്‍ കുറ്റമാണോ? ഒറ്റ നോട്ടത്തില്‍ അല്ല എന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാം. എന്നാല്‍ അത് എങ്ങനെ തിന്നു, ആര് തിന്നു, എന്ത് ഉദ്ദേശിച്ച് തിന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കും.

ഈജിപ്ഷ്യന്‍ ഗായികയും മോഡലും ആയ ഷൈമ അഹമ്മദ് ഇപ്പോള്‍ പെട്ടിരിക്കുകയാണ്. ഒരു ആപ്പിള്‍ നക്കിയതിനും ഒരു വാഴപ്പഴം കഴിച്ചതിനും! പെട്ടു എന്ന് പറഞ്ഞാല്‍, ശരിക്കും പെട്ടു. കക്ഷിയെ പോലീസ് അറസ്റ്റ് ചെയ്തു.

സദാചാര മൂല്യങ്ങള്‍ ഹനിക്കുന്നതാണ് വീഡിയോയിലെ രംഗങ്ങള്‍ എന്ന് പറഞ്ഞാണ് ഷൈമയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കടുത്ത മതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന രാജ്യമാണ് ഈജിപ്ത്. ഐ ഹാവ് ഇഷ്യൂസ് എന്ന വീഡിയോ ആല്‍ബത്തിന്റെ പേരിലാണ് ഇപ്പോള്‍ ഗായിക കുടുങ്ങിയിരിക്കുന്നത്.

ഐ ഹാവ് ഇഷ്യൂസ്

ഐ ഹാവ് ഇഷ്യൂസ്

ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോ ആല്‍ബം ആണ് ഗായികയെ അഴിക്കുള്ളില്‍ ആക്കിയത്. ആല്‍ബം സംവിധാനം ചെയ്ത മുഹമ്മദ് ഗമാലിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുരുഷന്‍മാരുടെ ക്ലാസ്സ് മുറി

പുരുഷന്‍മാരുടെ ക്ലാസ്സ് മുറി

പുരുഷന്‍മാര്‍ മാത്രമുള്ള ഒരു ക്ലാസ്സ് മുറിയിലെ ദൃശ്യങ്ങളാണ് ആല്‍ബത്തില്‍ ഉള്ളത്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ #69 എന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയതായും കാണാം. ഷൈമ അര്‍ദ്ധനഗ്നയായി എത്തുന്ന ദൃശ്യങ്ങളും ഇതില്‍ ഉണ്ട്.

ആപ്പിളും വാഴപ്പഴവും

ആപ്പിളും വാഴപ്പഴവും

ക്ലാസ്സിനിടയില്‍ ഗായിക ആപ്പിള്‍ നക്കുന്നതും, വാഴപ്പഴം കഴിക്കുന്നതും ആയ ദൃശ്യങ്ങള്‍ ഉണ്ട്. ഇതിനോട് ക്ലാസ്സിലെ യുവാക്കളുടെ പ്രതികരണവും കാണാം. ഒറ്റ നോട്ടത്തില്‍ തന്നെ അശ്ലീല സ്വഭാവമുള്ള ചേഷ്ടകളാണ് പലതും.

സദാചാര വിരുദ്ധം

സദാചാര വിരുദ്ധം

സദാചാര വിരുദ്ധം എന്ന് പറഞ്ഞാണ് ഷൈമയേയും ആല്‍ബത്തിന്റെ സംവിധായകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഈ വീഡിയ ചൂടന്‍ ചര്‍ച്ചകള്‍ക്കായിരുന്നു വഴിവച്ചത്. ടിവി ചര്‍ച്ചകളില്‍ പോലും ഇത് ഇടം പിടിക്കുകയും ചെയ്തു.

അറസ്റ്റ്

അറസ്റ്റ്

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷൈമ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം നാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് അത് ഏഴ് ദിവസം കൂടി നീട്ടുകയായിരുന്നു. ഷൈമയുടെ അറസ്റ്റും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

എല്ലാം സംവിധായകന്‍ പറഞ്ഞ പ്രകാരം

എല്ലാം സംവിധായകന്‍ പറഞ്ഞ പ്രകാരം

അറസ്റ്റിന് മുമ്പ് തന്നെ ഷൈമ തന്റെ നിരപരാധിത്വം വെളിപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. സംവിധായകന്‍ പറഞ്ഞതുപ്രകാരം മാത്രമാണ് താന്‍ ചെയ്തത് എന്നതായിരുന്നു വിശദീകരണം. മറ്റ് കാര്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇപ്പോള്‍ സംവിധായകനും ഗായികയും അറസ്റ്റിലാണ്.

ഈജിപ്തിലെ പ്രശ്‌നങ്ങള്‍

ഈജിപ്തിലെ പ്രശ്‌നങ്ങള്‍

കടുത്ത മതബോധം നിലനില്‍ക്കുന്ന സമൂഹം ആണ് ഈജിപ്തിലേത്. അടുത്തിടെ ഒരു ലെബനീസ് ഗായികയ്ക്കും അധികൃതരുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ഇറക്കം കുറഞ്ഞ ഷോട്‌സ് ധരിച്ചു എന്നതായിരുന്നു അവര്‍ക്കെതിരെയുള്ള ആരോപണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Egyptian singer is arrested for 'inciting debauchery' after eating a banana while dressed in skimpy clothing in her new music video.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്