ഒറ്റദിവസം 155 ഭൂകമ്പങ്ങള്‍, ആഞ്ഞടിച്ച് സുനാമിതിരകള്‍; ജപ്പാനില്‍ എട്ട് മരണം
ടോക്കിയോ: ജപ്പാനിലെ ഭൂകമ്പത്തിലും സുനാമിയിലും എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ജപ്പാനില്‍ ചെറുതും വലുതുമായ 155 ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതില്‍ 7.6, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളും ഉണ്ടായി. മിക്ക പ്രകമ്പനങ്ങളും റിക്ടര്‍ സ്‌കെയില്‍ 3 ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയതായിരുന്നു എന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രകമ്പനത്തിന്റെ ശക്തി ക്രമേണ മിതമായെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് ശക്തമായ കുലുക്കങ്ങള്‍ അനുഭവപ്പെട്ടതായി ജെ എം എ അറിയിച്ചു. ഭൂകമ്പങ്ങളുടെ ഫലമായി ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ സുനാമി തിരമാലകളും ഉണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍, തുറമുഖത്ത് മുങ്ങിയ ബോട്ടുകള്‍, കത്തി നശിച്ച വീടുകള്‍, വൈദ്യുതിയില്ലാത്ത പ്രദേശങ്ങള്‍ എന്നിവ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളാകുകയാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1:00 വരെ ഈ മേഖലയെ നടുക്കിയ 90 ലധികം ഭൂചലനങ്ങളില്‍ ഒന്നാണിതെന്ന് ജാപ്പനീസ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച 1.2 മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ വാജിമ തുറമുഖത്തെ അടിച്ചു. ചെറിയ സുനാമികളുടെ ഒരു പരമ്പര മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം വളരെ വലിയ തിരമാലകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ പറഞ്ഞു. മേഖലയിലെ 32,700 വീടുകളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങിയതായി പ്രാദേശിക ഊര്‍ജ്ജ ദാതാവ് പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഏകദേശം 1000 പേരെ ഒരു സൈനിക താവളത്തില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താന്‍ ദുരന്ത നിവാരണ പ്രവര്‍ത്തകരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. ഇപ്പോള്‍ നല്ല തണുപ്പാണ്. വെള്ളം, ഭക്ഷണം, പുതപ്പുകള്‍, ചൂടാക്കല്‍ എണ്ണ, ഗ്യാസോലിന്‍, ഇന്ധന എണ്ണ തുടങ്ങിയ ആവശ്യമായ സാധനങ്ങള്‍ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് എത്തിക്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി,'' കിഷിദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ജപ്പാനില്‍ ഭൂകമ്പങ്ങളുടെ പരമ്പര ആരംഭിച്ചത്.












Click it and Unblock the Notifications