• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ വാങ്ങാനില്ലെന്ന് ഇലോണ്‍ മസ്‌ക്, അപ്രതീക്ഷിത ട്വിസ്റ്റ്!; തീരുമാനത്തിന് പിന്നിലുള്ള കാരണം ഇങ്ങനെ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിക്കുകയാണ് എന്ന് ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌ക്. സോഷ്യല്‍ മീഡിയ കമ്പനി ലയന കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങാനുള്ള തന്റെ 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്നാണ് മസ്‌ക് അറിയിച്ചത്.

ലയന കരാര്‍ നടപ്പാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലര്‍ പറഞ്ഞു. മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി സമര്‍പ്പിച്ച ഒന്നിലധികം അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതോടെയാണ് മസ്‌ക് കരാറില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. ട്വിറ്റര്‍ ഉയര്‍ന്ന റാങ്കിംഗ് എക്‌സിക്യൂട്ടീവുകളെയും ടാലന്റ് അക്വിസിഷന്‍ ടീമിന്റെ മൂന്നിലൊന്ന് പേരെയും പുറത്താക്കിയതിനാലാണ് താന്‍ പിന്മാറുന്നതെന്ന് മസ്‌ക് പറഞ്ഞു.

അതേസമയം മസ്‌കിന്റെ തീരുമാനം നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടത്തിന് കാരണമാകും. എന്നാല്‍ കോടതി നടപടികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍. ഏപ്രിലില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ മസ്‌ക് നേടിയതിന് ശേഷം, സ്പാം ബോട്ടുകള്‍ 5% ല്‍ താഴെ മാത്രമാണെന്ന് കമ്പനി തെളിയിക്കുന്നത് വരെ വാങ്ങല്‍ നിര്‍ത്തിവച്ചിരുന്നു.

സജി ചെറിയാന്റെ രാജി 'കൊന്തശാപം' ഫലിച്ചതോ? ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെസജി ചെറിയാന്റെ രാജി 'കൊന്തശാപം' ഫലിച്ചതോ? ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ

എന്നാല്‍ ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ട് എന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചും കൂടുതല്‍ വിശ്വാസ്യതയ്ക്ക് വേണ്ടി അല്‍ഗൊരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയുമെല്ലാം കൂടുതല്‍ മികച്ചതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കരാറിന് പിന്നാലെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നത്.

ഏറ്റെടുക്കല്‍ ധനസഹായം മുടങ്ങിയതോ റെഗുലേറ്റര്‍മാര്‍ ഇടപാട് തടയുന്നതോ പോലുള്ള കാരണങ്ങളാല്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മസ്‌കിന് 1 ബില്യണ്‍ ഡോളര്‍ ബ്രേക്ക്-അപ്പ് നല്‍കണമെന്ന് കരാര്‍ ആവശ്യപ്പെടുന്നു. എന്നിരുന്നാലും, മസ്‌ക് സ്വന്തമായി കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍, ബ്രേക്ക്-അപ്പ് ഫീസ് ബാധകമാകില്ല.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

Recommended Video

cmsvideo
  Everyone at Tesla is required to spend a minimum of 40 hours in the office per week

  ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളില്‍ ഒന്നായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് വിലയിരുത്തിയിരുന്നത്.

  English summary
  Elon Musk announced that he'll abandon Twitter buying deal, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X