സക്കര്‍ബര്‍ഗുമായി ഇടിക്കൂട്ടിലേക്ക് മസ്‌ക്; ലൈവ് സ്ട്രീമിംഗ് അടക്കം, വിശദീകരിച്ച് ട്വിറ്റര്‍ മേധാവി
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കും, മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മിലുള്ള കേജ് ഫൈറ്റിന് വാശിയേറുന്നു. പരസ്പരമുള്ള വെല്ലുവിളികള്‍ ഇടിക്കൂട്ടിലേക്ക് നയിച്ചിരിക്കുകയാണ്. റോമാ കാലഘട്ടത്തില്‍ ഗ്ലാഡിയേറ്റര്‍മാര്‍ തമ്മിലുള്ള യുദ്ധത്തിന് സമാനമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. മെറ്റയിലും എക്‌സിലും ലൈവ് സ്ട്രീമിംഗ് അടക്കം ഉണ്ടാവും.
പുരാതന റോമിന് സമാനമായ അന്തരീക്ഷത്തിലാണ് ഏറ്റുമുട്ടലുണ്ടാവുക. മസ്‌കാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സക്കര്‍ബര്‍ഗിന്റെയും മസ്‌കിന്റെയും ഫൗണ്ടേഷനുകളാണ് ഈ മത്സരം നടത്തുന്നത്. യുഎഫ്‌സി അല്ലെന്നും മസ്‌ക് അറിയിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ ഉറപ്പിച്ചിരിക്കുകയാണ് മസ്‌ക്.തന്റെയും സക്കര്‍ബര്‍ഗിന്റെ ഫൗണ്ടേഷനുകള്‍ മത്സരത്തിന് നേതൃത്വം നല്‍കും. തത്സമയ സംപ്രേഷണം മെറ്റയിലും, എക്‌സിലുമുണ്ടാവും.

ക്യാമറയില്‍ പതിയുന്ന എല്ലാ കാര്യങ്ങളും പുരാതന റോമിലേതിന് സമാനമായിരിക്കും. ആധുനികമായ കാര്യങ്ങളൊന്നും ഉണ്ടാവില്ലെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, സാംസ്‌കാരിക മന്ത്രി ജെന്നാരോ സാന്‍ഗുയിലിയാനോ എന്നിവരുമായുള്ള സംഭാഷണത്തിന് ശേഷമാണ് മസ്‌ക് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇരുവരും മസ്‌കും സക്കര്‍ബര്‍ഗും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ സക്കര്‍ബര്‍ഗിനെ കഠിനമായ പരിശീലനത്തില്‍ അടക്കം കണ്ടതോടെ പോരാട്ടം വാശിയേറുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇരുവരും മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ പരിശീലനം നടത്തുന്നവരാണ്. അതേസമയം മസ്‌ക് തന്റെ ആരോഗ്യ നിലയെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. വലത് തോളിന് ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും, ചെറിയ സര്‍ജറി ആവശ്യമാണെന്നും മസ്‌ക് പറഞ്ഞു.
മൂന്ന് മണിക്കൂറോളം എംആര്‍ഐ സ്‌കാനിംഗില്‍ മെഷീനിലായിരുന്നു ഞാന്‍. ശരീരത്തിന് താഴേ ഭാഗങ്ങള്‍ക്കൊന്നും പ്രശ്‌നങ്ങളില്ല. കാലുകളെല്ലാം കരുത്തുറ്റതാണ്. എന്നാല്‍ മുകള്‍ ഭാഗത്താണ് പ്രശ്‌നം. വലത് തോളിന് ചെറിയ സര്‍ജറി ആവശ്യമാണ്. ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും മസ്‌ക് പറഞ്ഞു. കുറച്ച് മാസങ്ങള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായി വരുമെന്നും മസ്‌ക് പറഞ്ഞു.
സര്‍ജറി ചെയ്താല്‍ ഉടനെ സക്കര്‍ബര്‍ഗുമായുള്ള മത്സരം നടക്കില്ല. ഇടിക്കൂട്ടില്‍ ഇവരുടെ മത്സരങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ നിരാശരാവുമെന്ന് ഉറപ്പാണ്. മാസങ്ങള്‍ ഇനിയും എടുത്തേക്കാം ആ തീരുമാനത്തിന്. മസ്‌കുമായുള്ള കേജ് ഫൈറ്റിന് താന്‍ കാത്തിരിക്കുകയാണെന്ന് സക്കര്‍ബര്‍ഗ് നേരത്തെ ഫേസ്ബുക്കിലെ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 26ന് മത്സരം നടത്താമെന്നാണ് സക്കര്‍ബര്‍ഗ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് മസ്‌ക് സമ്മതം അറിയിച്ചിട്ടില്ല. നേരത്തെ മസ്‌ക് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെയും നേരിട്ടുള്ള മത്സരത്തിനായി ക്ഷണിച്ചിരുന്നു. യുക്രൈന്‍ വിഷയത്തില്‍ മത്സരം നടത്താമെന്നായിരുന്നു മസ്‌ക് അറിയിച്ചത്.












Click it and Unblock the Notifications