കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് സ്‌റ്റോറില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം; ആപ്പിളിനോട് പോരാടുമെന്ന് ഇലോണ്‍ മസ്‌ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആപ്പിളിനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ ആപ്പിള്‍ അവരുടെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മസ്‌ക് ആരോപിച്ചു. ആപ്പിളിന്റെ നയങ്ങളെയും നികുതി നിയമങ്ങളെയും ഇലോണ്‍ മസ്‌ക് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ട്വിറ്ററിനെ എല്ലാ കാലത്തേക്കും ബ്ലോക് ചെയ്യാനാണ് ആപ്പിളിന്റെ ശ്രമം. എന്തുകൊണ്ടാണെന്ന് അവര്‍ പറഞ്ഞതേയില്ല. ട്വിറ്ററില്‍ പരസ്യം ചെയ്യുന്നതും ആപ്പിള്‍ അവസാനിപ്പിച്ചുവെന്ന് മസ്‌ക് ആരോപിച്ചു. ട്വിറ്ററിനെ സമ്മര്‍ദത്തിലാക്കി കണ്ടന്റ് മോഡറേഷനെ നിയന്ത്രിക്കാനാണ് അവരുടെ ശ്രമമെന്നും മസ്‌ക് കുറ്റപ്പെടുത്തി.

1

അതേസമയം മസ്‌കിന്റെ വാദങ്ങള്‍ക്ക് പിന്നാലെ ആപ്പിളിനെതിരെ കടുത്ത വിദ്വേഷ ക്യാമ്പയിനും ട്വിറ്ററില്‍ നടക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ മസ്‌കിന്റെ ആരാധകര്‍ ട്രെന്‍ഡിംഗാക്കിയിരിക്കുകയാണ്. എന്നാല്‍ ആപ്പിള്‍ അവരുടെ സ്റ്റോറില്‍ നിന്ന് ട്വിറ്ററിനെ പുറത്താക്കുമെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍

ആപ്പിള്‍ ഔദ്യോഗികമായി ഇങ്ങനെ പറഞ്ഞതിനും തെളിവില്ല. ട്വിറ്ററിന്റെ പുതിയ നയമായ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കലുമായി മുന്നോട്ട് പോകുമെന്നും മസ്‌ക് വ്യക്തമാക്കി. നേരത്തെ ട്വിറ്ററിന് ഭീഷണിയായാല്‍ ആപ്പിളിനെ വെല്ലുന്ന പുതിയൊരു മൊബൈല്‍ വിപണിയിലിറക്കുമെന്ന് ഇലോണ്‍ മസ്‌ക് വെല്ലുവിളിച്ചിരുന്നു.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

ട്വിറ്റര്‍ മാത്രമല്ല, നേരത്തെ ഇതുപോലെ നടപടി നേരിട്ട ആപ്പുകള്‍ വേറെയുമുണ്ട്. 2021ലെ ക്യാപിറ്റോള്‍ അക്രമത്തിന്റെ ഭാഗമായി പാര്‍ലര്‍ എന്ന ആപ്പിനെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നു. ട്വിറ്ററിന് പകരക്കാരനായി വന്ന ആപ്പാണിത്. പിന്നീട് ഇത് പുനസ്ഥാപിച്ച് കൊടുക്കുകയും ചെയ്തു.

പാര്‍ലര്‍ അവരുടെ കണ്ടന്റ്-മോഡറേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തിയപ്പോഴായിരുന്നു ഇവര്‍ തിരിച്ചെത്തിയത്. നേരത്തെ പേമെന്റ് നെറ്റ് വര്‍ക്കായ ലബ്‌റിയും ഇത്തരം പ്രശ്‌നം നേരിട്ടിരുന്നു. ഇവരുടെ സെര്‍ച്ചില്‍ ചെറിയ മാറ്റം വരുത്താനായിരുന്നു നിര്‍ദേശം. ഇതിനെതിരെ കമ്പനി രംഗത്ത് വന്നിരുന്നു. ഇതിന് സമാനമായ രീതിയിലാണ് മസ്‌കും രംഗത്തെത്തിയത്.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

ആപ്പിള്‍ ചിലപ്പോള്‍ നല്ല ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടാവും. എന്നാല്‍ അവര്‍ കുറച്ച് കാലമായി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ലബ്‌റി പറഞ്ഞിരുന്നു. അതേസമയം ട്വിറ്ററില്‍ നിന്നുള്ള പരസ്യം ആപ്പിള്‍ എന്തുകൊണ്ട് ഒഴിവാക്കി എന്ന് വ്യക്തമല്ല. ആപ്പിള്‍ നവംബര്‍ പത്ത് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 1,31600 ഡോളറാണ് പരസ്യങ്ങള്‍ക്കായി ചെലവിട്ടത്.

ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ 2,20800 ഡോളര്‍ ചെലവിട്ടിരുന്നു. ഇവിടെ നിന്നൊരു കുറവ് കാണാനുണ്ടായിരുന്നു. ആപ്പിളാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ കമ്പനി. ഈ വര്‍ഷത്തെ നേട്ടമാണിത്. ഇന്‍ ആപ്പ് പര്‍ച്ചേസുകളില്‍ മുപ്പത് ശതമാനം ഫീസ് ഗൂഗിളും ആപ്പിളും ഈടാക്കുന്നതിലും മസ്‌ക് അസംതൃപ്തനാണ്.

English summary
elon musk goes war with apple, he says apple remove ad from twitter and try to control,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X