
ട്വിറ്റര്‍ പുറത്താക്കിയെന്ന് യുവാവ്; പരിശോധിച്ചപ്പോള്‍ ജീവനക്കാരനല്ല, വ്യാജന് ജോലി കൊടുത്ത് മസ്‌ക്
വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. നിരവധി പേരെയാണ് അദ്ദേഹം പറഞ്ഞുവിട്ടത്. ഇടയ്ക്ക് പലരെയും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജോലി പോയവരുടെ ഹാഷ്ടാഗ് തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ മസ്‌കിന്റെ ഒരു നടപടി വലിയ വൈറലായിരിക്കുകയാണ്.
നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ രണ്ട് യുവാക്കള്‍ തങ്ങളുടെ ജോലിയുടെ മസ്‌ക് തെറിപ്പിച്ചു എന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇവരോട് മസ്‌ക് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് മസ്‌ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ പുറത്താക്കിയെന്ന് കള്ളം പറഞ്ഞ യുവാക്കളിലൊരാളെ ജോലിക്കെടുത്തിരിക്കുകയാണ് അദ്ദേഹം. ഇതിലൊരാള്‍ ഇനി മുതല്‍ ട്വിറ്ററില്‍ ജോലി ചെയ്യും. ട്വിറ്ററില്‍ നിന്ന് ആദ്യത്തെ പിരിച്ചുവടല്‍ നടത്തിയപ്പോള്‍ തങ്ങളെയും പുറത്താക്കിയെന്നായിരുന്നു രണ്ട് യുവാക്കള്‍ പറഞ്ഞിരുന്നത്. ഇവരുടെ അവകാശവാദം വൈറലായിരുന്നു. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ 3500 ജീവനക്കാരെയാണ് ഇലോണ്‍ മസ്‌ക് പുറത്താക്കിയത്. ഒരാഴ്ച്ചയ്ക്കുള്ളിലായിരുന്നു ഇത് സംഭവിച്ചത്.

വിമാനത്താവളത്തിലെ പരിശോധനയില് ഞെട്ടി അധികൃതര്; ബാഗിനുള്ളില് കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്
ഭൂരിഭാഗം ജീവനക്കാരെയും പുറത്താക്കുകയാണ് ചെയ്തത്. എന്നാല്‍ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം രാജിവെക്കുകയായിരുന്നു. മസ്‌കിന്റെ പുതിയ വര്‍ക്കിംഗ് നയം പലരെയും നിരാശപ്പെടുത്തുന്നതായിരുന്നു. കൂടുതല്‍ നേരം ജോലി ചെയ്യാനും, വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കാനുമെല്ലാം മസ്‌ക് തീരുമാനിച്ചിരുന്നു. ഇതൊന്നും പലര്‍ക്കും അംഗീകരിക്കാനായിരുന്നില്ല. രണ്ട് പേരാണ് നേരത്തെ ട്വിറ്ററില്‍ നിന്ന് പുറത്താക്കിയെന്ന് കള്ളം പറഞ്ഞത്. ഡാനിയല്‍ ഫ്രാന്‍സിസ്, രാഹുല്‍ ലിഗ്മ എന്നിവരായിരുന്നു വ്യാജമായി ഇങ്ങനൊരു കാര്യം ഉന്നയിച്ചത്.

അതേസമയം മസ്‌ക് ഇതില്‍ ഡാനിയല്‍ ഫ്രാന്‍സിസിനെ ജോലിക്കെടുത്തിരിക്കുകയാണ്. ഇവര്‍ രണ്ട് പേരും നേരത്തെ ട്വിറ്ററിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണെന്നായിരുന്നു അവകാശപ്പെട്ടത്. തങ്ങളെ പുറത്താക്കിയത് കൊണ്ട് ട്വിറ്ററില്‍ നിന്ന് പോരേണ്ടി വന്നുവെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇവരെ കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ ട്വിറ്റര്‍ ഓഫീസിലെ ജീവനക്കാരേ അല്ലെന്നായിരുന്നു കണ്ടെത്തിയത്. ഇവര്‍ ഒരിക്കല്‍ പോലും ട്വിറ്റര്‍ ജോലിയെടുത്തിരുന്നില്ല.

അങ്ങനെയുള്ളവരാണ് തങ്ങളെ പുറത്താക്കിയെന്ന് വ്യാജമായി അവകാശപ്പെട്ടത്. അതേസമയം ഇത്തരമൊരു നീക്കം മസ്‌കിനെ ദേഷ്യം പിടിപ്പിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ മസ്‌ക് ഇവരോട് പ്രതികാര നടപടിയൊന്നും എടുത്തില്ല. പകരം ഇവരില്‍ ഒരാളെ ട്വിറ്ററിലെ ജീവനക്കാരനായി നിയമിച്ചിരിക്കുകയാണ്. ട്വിറ്ററിനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് ഫ്രാന്‍സിസും രാഹുല്‍ ലിഗ്മയും ശ്രമിച്ചത്. എന്നാല്‍ ഇവരോട് മസ്‌ക് ക്ഷമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിസിനെ ട്വിറ്ററിലെ ജീവനക്കാരനായി നിയമിക്കുകയും ചെയ്തു.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്ഷം 2 ബംപര്, 1 കോടി സമ്മാനം; വൈറല്
ട്വിറ്ററിന്റെ ഇന്റേണല്‍ സ്ലാക് ചാനലിന്റെ ഭാഗമാണ് ഫ്രാന്‍സിസ് ഇപ്പോള്‍. സോഫ്റ്റ് വെയര്‍ ഡെവലപ്പറായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ട്വിറ്ററില്‍ നിന്ന് പിരിച്ചുവിടല്‍ ആരംഭിക്കും മുമ്പായിരുന്നു ഇവര്‍ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന വ്യാജ പ്രചാരണം ആരംഭിച്ചത്. ഇത് മസ്‌ക് ആസ്വദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ആസ്ഥാനത്തേക്ക് ലിഗ്മയെയും ജോണ്‍സനെയും മസ്‌ക് ക്ഷണിച്ചിരുന്നു. ഇരുവരോട് താന്‍ തെറ്റ് ചെയ്‌തെന്ന തരത്തിലാണ് മസ്‌ക് സംസാരിച്ചത്. നിലവില്‍ ഫ്രാന്‍സിസിന് ഒരു പോസ്റ്റ് നല്‍കിയിട്ടില്ല. പക്ഷേ സ്ലാക് ചാനലിന്റെ ഭാഗമാണ് അദ്ദേഹം.