ഇലോണ്‍ മസ്‌കിന് ഒറ്റയടിക്ക് നഷ്ടം 16 ബില്യണ്‍, ആസ്തിയില്‍ വന്‍ ഇടിവ്; കാരണം ഇതാണ്
ആഗോള കോടീശ്വരന്മാരില്‍ തന്നെ ഏറ്റവും പ്രമുഖനാണ് ഇലോണ്‍ മസ്‌ക്. ടെസ്ലയും, ട്വിറ്ററും, സ്റ്റാര്‍ലിങ്കുമെല്ലാം അദ്ദേഹത്തിന്റെ കൈവശമുള്ള വമ്പന്‍ കമ്പനികളാണ്. എന്നാല്‍ മസ്‌കിന് ഇപ്പോള്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നത്. 16.1 മില്യണാണ് കഴിഞ്ഞ ദിവസം മസ്‌കിന് നഷ്ടമായത്. ഇത് ഒരൊറ്റ ദിവസം മസ്‌കിന് സംഭവിച്ച നഷ്ടമാണ്.
ടെസ്ലയുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ വരുമാന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ തിരിച്ചടിയുണ്ടായത്. ടെസ്ല വരുമാനത്തിന്റെ കാര്യത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ടെസ്ലയുടെ ഓഹരികളുടെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതായിരുന്നു.

ടെസ്ലയുടെ ഓഹരികളുടെ മികച്ച പ്രകടനമാണ് എല്ലാ ദിവസവും ഓഹരി വിപണിയില്‍ സംഭവിക്കാറുള്ളത്. എന്നാല്‍ ടെസ്ലയുടെ വില്‍പ്പന നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ട് കമ്പനിയെയും, മസ്‌കിനെയും ഒരുപോലെ ബാധിക്കുകയായിരുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് മസ്‌ക് ഉള്ളത്. നിലവില്‍ 210 ബില്യണിന്റെ ആസ്തിയുമായി മസ്‌ക് ഒന്നാമതാണ്.
ടെസ്ലയില്‍ അദ്ദേഹത്തിന് 13 ശതമാനം ഓഹരിയാണ് ഉള്ളത്. മസ്‌കിന്റെ സമ്പത്തില്‍ വലിയ പങ്കും വരുന്നത് ടെസ്ലയില്‍ നിന്നാണ്. ആസ്തി ഇടിവ് വന്നെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള ബെര്‍ണാര്‍ഡ് അര്‍നോയേക്കാള്‍ 55 മില്യണ്‍ യുഎസ് ഡോളര്‍ മുന്നിലാണ് മസ്‌കിന്റെ ആസ്തി. ടെസ്ലയുടെ ഓഹരിയില്‍ 9.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ടെസ്ല നേരത്തെ പ്രവചിച്ചിരുന്ന വരുമാനമൊന്നും ലഭിച്ചില്ല എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്നത്. അതുപോലെ തന്നെയായിരുന്നു ലാഭവും. ഉയര്‍ന്ന പലിശ നിരക്കുകള്‍ ഉപയോക്താക്കളുടെ വിശ്വാസത്തെ ഇല്ലാതാക്കിയെന്നും, അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും കമ്പനിയുടെ ക കോണ്‍ഫറന്‍സില്‍ മസ്‌ക് തുറന്ന് പറയുകയും ചെയ്തു.
ടെസ്ല ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലും വില്‍പ്പനയുടെ കാര്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 4,35059 ഇവി വാഹനങ്ങളാണ് ടെസ്ല വിറ്റത്. ലാഭത്തിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് ടെസ്ല വീണത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കുറവാണിത്. ടെസ്ല വാഹനങ്ങളുടെ വില കുറച്ചതും ഇതിനൊരു കാരണമായിട്ടുണ്ട്.
മസ്‌കിന്റെ വരുമാനം ഈ വര്‍ഷം 71 ബില്യണ്‍ ഡോളറോളം വര്‍ധിച്ചിരുന്നു. ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ കോടീശ്വരന്‍മാരില്‍ ഒന്നാം സ്ഥാനത്ത് ബെര്‍ണാര്‍ഡ് അര്‍നോ എത്തിയിരുന്നു. അതേസമയം ഈ വര്‍ഷം 1.8 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നേട്ടത്തിനുള്ള ശ്രമത്തിലാണ് ടെസ്ല. നഷ്ടം പരിഗണിക്കാതെ വരാനിരിക്കുന്ന നേട്ടങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാനാണ് ടെസ്ലയുടെ ശ്രമം.












Click it and Unblock the Notifications