കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്യൂര്‍ട്ടോ റിക്കോയ്ക്ക് വെളിച്ചമേകാന്‍ ടെസ്‌ല... മസ്കിന്‍റെ ഉറപ്പ്, പവര്‍ഗ്രിഡ് പുനര്‍നിര്‍മിക്കും

ട്വിറ്ററിലൂടെയാണ് മസ്ക് തന്‍റെ സഹായം വാഗ്ദാനം ചെയ്തത്

  • By Sooraj
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടോ റിക്കോയിലെ പവര്‍ഗ്രിഡ് വൈദ്യുതി സംവിധാനം സോളാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍നിര്‍മിച്ചേക്കും. ടെസ്‌ല ഗ്രൂപ്പിന്റെ സിഇഒയായ എലോണ്‍ മസ്‌ക്കാണ് അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ സോളാര്‍ പാനല്‍ നിര്‍മാതാക്കളും എനര്‍ജി സ്റ്റോറേജ് കമ്പനിയുമാണ് ടെസ്‌ല. മസ്‌കിന്റെ ഈ വാക്കുകളെ ഏറെ പ്രതീക്ഷയോടെയാണ് കൊടുങ്കാറ്റും മറ്റു പ്രകൃതിദുരന്തങ്ങളുമെല്ലാം സ്ഥിരമായി അലട്ടുന്ന പ്യൂര്‍ട്ടോറിക്കോ കാണുന്നത്.

കൊച്ചിയില്‍ കളി കാണാനെത്തുന്നവര്‍ ദാഹിച്ചു വലയേണ്ട... കുടിവെള്ളം ഇനി സൗജന്യം

1

ആവേശത്തിരയിളക്കാന്‍ ഇന്ത്യന്‍ കൗമാരപ്പട വീണ്ടും... ഇനി കൊളംബിയ, പോരാട്ടം കൂടുതല്‍ കടുപ്പം

നിരവധി ചെറിയ ദ്വീപ് രാജ്യങ്ങള്‍ക്ക് തന്റെ സാങ്കേതികവിദ്യ കാരണം പ്രയോജനമുണ്ടായിട്ടുണ്ടെന്നും പ്യൂര്‍ട്ടോ റിക്കോയ്ക്കും ഇതു ഗുണം ചെയ്യുമെന്നും മസ്‌ക് ട്വിറ്റര്‍ പേജില്‍ കുറിച്ചു. മസ്‌കിന്റെ ഈ വാക്കുകളോട് പ്യൂര്‍ട്ടോ റിക്കോ ഗവര്‍ണറുടെ പ്രതികണം നമുക്ക് സംസാരിക്കാമെന്നായിരുന്നു.

മസ്‌കിന്റെ കീഴിലുള്ള സോളാര്‍ സിറ്റിയെന്ന കമ്പനിയെ അടുത്തിടെ ടെസ്‌ല സ്വന്തമാക്കിയിരുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന സോളാര്‍ മേല്‍ക്കൂരകളും മറ്റു ഊര്‍ജ സംഭരണ യൂണിറ്റുകളും നിര്‍മിക്കുന്നത് സോളാര്‍ സിറ്റിയായിരുന്നു.
ട്വിറ്ററില്‍ മസ്‌കും ഓസ്‌ട്രേലിയയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ വ്യവസായിയും തമ്മില്‍ നേരത്തേയൊരു ബെറ്റ് വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സൗത്ത് ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ലിഥിയം അയേണ്‍ ബാറ്ററി സംവിധാനം നിലവില്‍ വന്നത്. 50 മില്യണ്‍ ഡോളര്‍ ചെലവഴിച്ച ഈ സംവിധാനം വഴി 30,000 ത്തില്‍ കൂടുതല്‍ വീടുകളിലാണ് വൈദ്യുതിയെത്തിയത്.

2

ട്വിറ്ററിലൂടെ വലിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നത് മസ്‌കിന്റെ ഹോബിയാണ്. എന്നാല്‍ ഇവയില്‍ പലതും പിന്നീട് അദ്ദേഹം നടപ്പാക്കാന്‍ ശ്രമിക്കാറില്ല. തുരങ്കം നിര്‍മിക്കാനുള്ള പദ്ധതി വേഗത്തിലാക്കാനുള്ള മസ്‌കിന്റെ ആശയം പിന്നീട് പുതിയൊരു കമ്പനി തന്നെ രൂപീകരിക്കാനും രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള തുരംഗം ലോസ് ആഞ്ചല്‍സില്‍ നിര്‍മിക്കാനും ഇടയാക്കിയിരുന്നു. അതുപോലെ പ്യൂര്‍ട്ടോ റിക്കോയില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയുമായി മസ്‌ക് മുന്നോട്ട് പോവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

3

ചര്‍ച്ച ചെയ്യാമെന്ന പ്യൂര്‍ട്ടോ റിക്കോ ഗവര്‍ണറുടെ വാക്കുകള്‍ രാജ്യത്തിനു പ്രതീക്ഷ നല്‍കുന്നുണ്ട്. പല ചെറു ദ്വീപ് രാജ്യങ്ങളിലും വൈദ്യുതിയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ടെസ്‌ല കമ്പനി വഹിച്ചിട്ടുള്ളത്. അമേരിക്കന്‍ സമോവയിലുള്ള ടൗവെന്ന ദ്വീപ് ഇതിനു വലിയ ഉദാഹരണമാണ്. ഇവിടെ സ്ഥാപിച്ച പവര്‍ഗ്രിഡ് മൂന്നു ദിവസം തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും ദ്വീപ് മുഴുവന്‍ മുടങ്ങാതെ വൈദ്യുതി നല്‍കാന്‍ ശേഷിയുള്ളതാണ്.

English summary
Elon Musk offers to rebuild Puerto Rico’s power grid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X