കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശ ടൂറിസത്തില്‍ അമ്പരപ്പിച്ച് ഇലോണ്‍ മസ്‌ക്, നാല് സാധാരണക്കാരുമായി ഇന്‍സ്പിരേഷന്‍ 4 സ്‌പേസില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബഹിരാകാശ ടൂറിസത്തില്‍ ഇതുവരെയുള്ള എല്ലാ വമ്പന്‍മാരെയും മലര്‍ത്തിയടിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ഇന്‍സ്പിരേഷന്‍ ഫോര്‍ എന്ന ടൂറിസം പദ്ധതി തുടക്കമിട്ടിരിക്കുകയാണ്. അതേസമയം വെറും സാധാരണക്കാരായ നാല് പേരെയും കൊണ്ടാണ് ഇന്‍സ്പിരോണ്‍ ബഹിരാകാശത്തേക്ക് കുതിച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും ബഹിരാകാശ വിദഗ്ധര്‍ അല്ല എന്നതാണ് പ്രത്യേകത. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ത്യന്‍ സമയം രാവിലെ അഞ്ചരയോടെയായിരുന്നു വിക്ഷേപണം നടന്നത്. സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഇതിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്.

1

വിര്‍ജിന്‍ ഗലാട്ടിക്കിന്റെ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ആമസോണ്‍ മേധാവ് ജെഫ് ബെസോസ് എന്നിവര്‍ നേരത്തെ ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ടിരുന്നു. അതിന്റെയൊക്കെ മേന്മ മസ്‌കിന്റെ പുതിയ സംരംഭത്തില്‍ നിഷ്പ്രഭമായി പോയി. ഇവരെല്ലാം മിനുട്ടുകള്‍ കൊണ്ട് ബഹിരാകാശത്ത് പോയി തിരിച്ചുവരിക എന്നതായിരുന്നു ചെയ്തിരുന്നത്. അതൊക്കെ എന്നാല്‍ ഇന്‍സ്പിരേഷന്‍ സംഘത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. മൂന്ന് ദിവസത്തോളം ഇവര്‍ ഭൂമിയെ വലം വെക്കും. മൂന്ന് ദിവസം കഴിഞ്ഞാല്‍ യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍, ഫ്‌ളോറിഡ തീരത്തിന് സമീപം പതിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം നാസ അടക്കം ലോഞ്ചിംഗില്‍ സ്‌പേസ് എക്‌സിനെ അഭിനന്ദിച്ചു.

ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രം ഫന്റാസ്റ്റിക് ഫോറിനെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ബഹിരാകാശ ദൗത്യത്തിന് ഇന്‍സ്പിരേഷന്‍ ഫോര്‍ എന്ന പേര് നല്‍കിയത്. അതേസമയം മില്യണുകളാണ് ഈ ട്രിപ്പിന് വേണ്ടി ചെലവായതെന്നാണ് സൂചന. സ്‌കൂള്‍ ഡ്രോപ്പൗട്ടായ ഷിഫ്റ്റ്4 പേയ്‌മെന്റ് സ്ഥാപകന്‍ കൂടിയായ ജാറഡ് ഐസക്ക്മാനാണ് യാത്രയുടെ പണം ചെലവാക്കുന്നത്. ഫെബ്രുവരിയിലായിരുന്നു യാത്ര പ്രഖ്യാപിച്ചത്. 100 മില്യണ്‍ ഡോളര്‍ നേരത്തെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിക്കായി ഐസക്ക്മാന്‍ നല്‍കിയിരുന്നു. മറ്റൊരു 100 മില്യണ്‍ സംഭാവനയിലൂടെ സ്വരൂിച്ച് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. യുഎസ്സിലാകെ അദ്ദേഹത്തിന് വന്‍ ജനപ്രീതിയാണ് ഉള്ളത്.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

ഐസക്ക്മാനൊപ്പം അദ്ദേഹത്തിന്റെ അടുപ്പക്കാരായ മൂന്ന് പേരുമുണ്ട്. ഇവരുടെ ചെലവും അദ്ദേഹം തന്നെ വഹിക്കും. അതീവ ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാതെയാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ആറുമാസം മുമ്പായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പുള്ള ബഹിരാകാശ ടൂറിസം പദ്ധതിയില്‍ ജെഫ് ബെസോസും ബ്രാന്‍സണും സ്വന്തം യാത്രയുടെ ഭാഗമായിരുന്നു. എന്നാല്‍ മസ്‌ക് അതിന് തയ്യാറായില്ല. പദ്ധതിക്കുള്ള എല്ലാ സൗകര്യങ്ങളും സ്‌പേസ് എക്‌സ് ഒരുക്കി നല്‍കി. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. ക്യാന്‍സറിനെതിരെ പോരാടി വിജയം നേടിയ ഫിസിഷ്യന്‍ ഹെയ്‌ലി അര്‍ക്കനോക്‌സ് ആണ് ഇതിലെ പ്രമുഖ. ക്രിസ് സെബ്രോസ്‌കി, സിയാന്‍ പ്രോക്ടര്‍, എന്നിവരാണ് മറ്റ് പ്രമുഖര്‍. മിഷേല്‍ ഒബാമ അടക്കം ഇവരെ അഭിനന്ദിച്ചു.

English summary
elon musk's space x starts space tourisnm sends four civilians to orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X