കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെസ്ലയിലും കൂട്ടപ്പിരിച്ചുവിടല്‍, ഇലോണ്‍ മസ്‌കിന്റെ പുതിയ തീരുമാനം, പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്ററിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയിലും കൂട്ടിപ്പിരിച്ചുവിടല്‍. ടെസ്ലയുടെ ഓഹരികളെല്ലാം ഇടിഞ്ഞ്, വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് വീണ്ടും പിരിച്ചുവിടല്‍ നടത്തുന്നത്. നേരത്തെയും ടെസ്ലയില്‍ പിരിച്ചുവിടല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ പേരെ പിരിച്ചുവടാനാണ് തീരുമാനം.

ജീവനക്കാരെ ഇക്കാര്യം അറിയിച്ച് തുടങ്ങിയിരിക്കുകയാണ് ടെസ്ല. അതേസമയം ജീവനക്കാര്‍ പിരിച്ചുവിടുന്ന കാര്യം ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക പാദത്തിലാണ് പിരിച്ചുവിടല്‍ നടക്കുക. 2023ലായിരിക്കും ഇത് ആരംഭിക്കുകയെന്ന് ഇതോടെ വ്യക്തമായി.

1

ടെസ്ലയില്‍ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്കാണോ എന്ന് വ്യക്തമല്ല. ചില പദവികളിലേക്ക് മാത്രമാണെന്ന് സൂചനയുണ്ട്. അതേസമയം നിര്‍മാണ മേഖലയിലേക്ക് ടെസ്ലയ്ക്ക് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണ്. ഈ മേഖല വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലോട്ടറിയടിക്കാന്‍ വാശി, വയോധികന്‍ വാങ്ങിയത് 6000 രൂപയുടെ ടിക്കറ്റ്: ബംപറടിച്ചത് ലക്ഷങ്ങള്‍ലോട്ടറിയടിക്കാന്‍ വാശി, വയോധികന്‍ വാങ്ങിയത് 6000 രൂപയുടെ ടിക്കറ്റ്: ബംപറടിച്ചത് ലക്ഷങ്ങള്‍

അതുകൊണ്ട് കുറച്ച് കാലത്തേക്ക് മാത്രമാണ് പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചതെന്നാണ് സൂചന. കൂടുതല്‍ ജീവനക്കാരെ ടെസ്ല പിരിച്ചുവിടാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഇത് ആദ്യത്തെ സംഭവമൊന്നുമായിരിക്കില്ല. അടുത്തിടെ ടെസ്ല ഇരുന്നൂറോളം ജീവനക്കാരെ പുറത്താക്കിയിരുന്നു. ഓട്ടോപൈലറ്റ് ടീമില്‍ നിന്നായിരുന്നു കമ്പനി ഇവരെ പുറത്താക്കിയത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ജൂണില്‍ ടെസ്ലയുടെ കാലിഫോര്‍ണിയ ഓഫീസും അടച്ചുപൂട്ടിയിരുന്നു. അഞ്ഞൂറില്‍ അധികം ജീവനക്കാരെയാണ് കമ്പനി പറഞ്ഞുവിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജീവനക്കാരില്‍ പത്ത് ശതമാനം പേരെ പിരിച്ചുവിടേണ്ടി വരുമെന്ന് നേരത്തെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും മസ്‌ക് പറഞ്ഞു.

അതേസമയം പിരിച്ചുവിടുന്നതിന് ജീവനക്കാരോട് പല കാരണങ്ങളാണ് മസ്‌ക് പറയുന്നത്. എന്നാല്‍ മസ്‌കിന്റെ ഏറ്റവും വലിയ ഭയം സാമ്പത്തിക മാന്ദ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ഒറ്റയടിക്ക് വലിയൊരു ശതമാനം ആളുകളെ കമ്പനി പറഞ്ഞുവിടുമോയെന്ന് അപ്പോള്‍ മാത്രമേ അറിയാനാവൂ.

അടിച്ചത് 5000 ഡോളര്‍, ദമ്പതിമാര്‍ക്ക് നിരാശ; തൊട്ടടുത്ത നിമിഷം പൂജ്യം നോക്കിയപ്പോള്‍ കോടികള്‍അടിച്ചത് 5000 ഡോളര്‍, ദമ്പതിമാര്‍ക്ക് നിരാശ; തൊട്ടടുത്ത നിമിഷം പൂജ്യം നോക്കിയപ്പോള്‍ കോടികള്‍

ആമസോണിന്റെ മാതൃക ടെസ്ല പിന്തുടരുമോ എന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. ആമസോണ്‍ ജീവക്കാരെ ഘട്ടം ഘട്ടമായിട്ടാണ് ഒഴിവാക്കുന്നത്. ഇതിനൊപ്പം വളന്ററി എക്‌സിറ്റ് ഓപ്ഷനും ജീവനക്കാര്‍ക്കായി ആമസോണ്‍ നല്‍കുന്നുണ്ട്. ഇത് ജീവനക്കാര്‍ക്ക് മറ്റ് ജോലികള്‍ കണ്ടെത്താനുള്ള സാവകാശവും നല്‍കും. പെട്ടെന്ന് പ്രതിസന്ധികളുമുണ്ടാവില്ല.

മറ്റ് ടെക് കമ്പനികളൊന്നും ഈ രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. 20000 ജീവനക്കാരെയെങ്കിലും ആമസോണ്‍ പുറത്താക്കുമെന്നാണ് സൂചന. 2023 വരെ പുറത്താക്കല്‍ തുടരുമെന്നാണ് സൂചന. ഗൂഗിളും അടുത്ത വര്‍ഷം പതിനായിരം ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
elon musk's tesla will start massive layoff and freeze new hirings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X