ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലിന് അംഗീകാരം; കരാര്‍ അംഗീകരിച്ച് ഓഹരിയുടമകള്‍
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലിന് അംഗീകാരം. ട്വിറ്റര്‍ ഇങ്കിന്റെ ഓഹരിയുടമകള്‍ ചൊവ്വാഴ്ച ഇലോണ്‍ മസ്‌കിന്റെ 44 ബില്യണ്‍ ഡോളര്‍ വാങ്ങലിന് അംഗീകാരം നല്‍കിതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്മാറാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചിരുന്നത്. 4,400 കോടി ഡോളറിനായിരുന്നു കരാറായത്.
ഒട്ടുമിക്ക വോട്ടുകളും ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന യോഗത്തിലാണ് ഈ കണക്ക് വന്നത്. ഡീല്‍ പൂര്‍ത്തിയാക്കാന്‍ ട്വിറ്റര്‍ മസ്‌കിനെതിരെ നിയമ നടപടി ആരംഭിച്ചിുന്നു. ഇതിന്റെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുകയാണ്.
നേരത്തെ ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്മാറിയതിന് കമ്പനി ഇലോണ്‍ മസ്‌ക്കിനെതിരെ നല്‍കിയ കേസിലെ വിചാരണ അടുത്ത വര്‍ഷത്തേക്ക് മാറ്റണം എന്ന ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യണ്‍ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനത്തില്‍ നിന്ന് പിന്നീട് ഇലോണ്‍ മസ്‌ക് പിന്‍മാറിയിരുന്നു.
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍
എന്നാല്‍ ഇത് പാലിക്കാന്‍ ശതകോടീശ്വരനെ നിര്‍ബന്ധിക്കാനായിരുന്നു ട്വിറ്റര്‍ ശ്രമിച്ചിരുന്നത്. നേരത്തെ പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ട് എന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ ഇലോണ്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് മാസത്തില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനോട് ചോദിച്ചു. എന്നാല് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ലഭിച്ചില്ല എന്നാണ് ലയന കരാറില്‍ നിന്ന് പിന്മാറുന്നതിന് മുന്‍പ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്നാണ് ട്വിറ്റര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ട് എന്നാണ് ഇലോണ്‍ മസ്‌ക് ചൂണ്ടിക്കാട്ടിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓഹരി ഒന്നിന് 54.2 ഡോളര്‍ വീതം ലഭിക്കും എന്നുള്ള റിപ്പോര്‍ട്ടുകളെല്ലാം പുറത്തുവന്നിരുന്നു.












Click it and Unblock the Notifications