കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നാലും എന്റെ മസ്‌കേ...ഒറ്റ ട്വീറ്റില്‍ ഇലോൺ മസ്‌കിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ; സംഭവിച്ചതെന്ത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: വിവിധ വിഷയങ്ങളില്‍ ട്വീറ്റുകളുമായി നിരവധി തവണ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വ്യക്തിയായിരുന്നു സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ഇടയ്ക്കിടിടെ ഒരു കാരണം പറയാതെ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷനാകുന്ന ഒരു പതിവും ഇലോണ്‍ മസ്‌കിനുണ്ട്. ട്വിറ്ററില്‍ എപ്പോഴും തമാശ ഉള്‍ക്കൊള്ളിച്ച് പോസ്റ്റ് ഇടുന്ന മസ്‌കിന് ആരാധകര്‍ ഏറെയാണ്.

elon musk

എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. ഇന്നലെ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കാരണം അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്ക് നഷ്്ായത്. ഒരു ലക്ഷം കോടി രൂപയാണ്. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടെസ്ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ ആസ്ഥികളെല്ലാം വില്‍ക്കാന്‍ പോകുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇതോടെ വിപണി ഇളകി മറിഞ്ഞു. എല്ലാ ഓഹരി ഉടമകളും ഓഹരികളെല്ലാം അതിവേഗം വിറ്റഴിച്ചു. പിന്നീടുള്ള മണിക്കൂറില്‍ വാള്‍സ്ട്രീറ്റില്‍ അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് സംഭവിച്ചത്. മസ്‌ക് ട്വീറ്റിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓഹരി ഉടമകള്‍ പരിഭ്രാന്തരായത്.

ഒറ്റ ട്വീറ്റ് കാരണം1400 കോടി ഡോളറിന്റെ ഇടിവാണ് ടെസ്ല ഓഹരികള്‍ക്ക് സംഭവിച്ചത്. മസ്‌കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 300 കോടി ഡോളറിന്റെ ഇടുവാണ് സംഭവിച്ചത്. ട്വീറ്റ് തമാശയോണോ എന്ന ചോദ്യത്തിന് നോ എന്നായിരുന്നു മസ്‌ക് നല്‍കിയ മറുപടി. ഈ വര്‍ഷത്തില്‍ ടെസ്ലയുടെ മൊത്തമൂല്യം 10000 കോടി ഡോളറായിരുന്നു.

English summary
Elon Musk's single tweet lost over Rs 1 lakh crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X