ജോലി കിട്ടണോ, കന്യകയാണെന്ന് തെളിയിക്കണം!
സാവോപോളോ: ജോലി അന്വേഷിച്ച് വരുന്ന യുവതികളുടെ മേല്‍ കന്യകാത്വ പരിശോധന നടത്തിയാല്‍ എങ്ങനിരിക്കും. ബ്രസീലിലെ സാവോപോളോയിലാണ് വിദ്യാഭ്യാസ രംഗത്ത് ജോലി അപേക്ഷിച്ചെത്തുന്ന യുവതികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഒന്നുകില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണം അല്ലെങ്കില്‍ കന്യകയാണ് എന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് നിബന്ധന.
സംഭവം പുറത്തറിഞ്ഞതോടെ വന്‍ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുകയും സ്വകാര്യതയ്ക്ക് മേല്‍ കടന്നുകയറുകയും ചെയ്യുന്ന ഈ നിബന്ധനകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ വകുപ്പിന്റെ ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണ് എന്ന് ആരോപിച്ച് ബ്രസീല്‍ നാഷണല്‍ വുമണ്‍സ് മൂവ്‌മെന്റ് രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, ബ്രസീലിലെ ദേശീയ സംഘടനയാണ് ഇത്.

അപേക്ഷകര്‍ക്ക് ലൈംഗിക രോഗങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തുന്ന ടെസ്റ്റുകളും ഒപ്പമുണ്ട്. 2012 മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരം ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നത്രെ. ദീര്‍ഘകാല ഒഴിവുകളിലേക്ക് 25 വര്‍ഷത്തേക്ക് വരെയാണ് നിയമനം നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, ടെക്‌നിക്കല്‍ സ്‌കില്‍ എന്നിവയ്‌ക്കൊപ്പം ശാരീരിക - മാനസിക കഴിവുകള്‍ കൂടി കണക്കിലെടുത്താണ് നിയമനം.
ദീര്‍ഘകാല ഒഴിവുകളിലേക്ക് ആളെ എടുക്കുമ്പോള്‍ ഇത്തരം ടെസ്റ്റുകള്‍ ഒഴിവാക്കാന്‍ പറ്റില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. അപേക്ഷകരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികളെ ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണിത്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നാണ് വനിതാ സംഘടനകള്‍ പറയുന്നത്. ടെസ്റ്റുകള്‍ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്.












Click it and Unblock the Notifications