കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാര്‍ക്കും തിരിച്ചടി;എമിറേറ്റ്‌സ്,ഇത്തിഹാദ്,ഫ്‌ളൈ ദുബായ് സര്‍വ്വീസുകള്‍ ഇനി ഖത്തറിലേക്കില്ല

മലയാളികളും പ്രതിസന്ധിയിലാകും

Google Oneindia Malayalam News

റിയാദ്: ഭീകരതക്കു സഹായം ചെയ്യുന്നെന്നാരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ട് വിമാന സര്‍വ്വീസുകള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, സൗദിയ ഗള്‍ഫ് എയര്‍,ഈജിപ്ത് എയര്‍ എന്നീ വിമാനക്കമ്പനികള്‍ ഇനി ഖത്തറിലേക്ക് സര്‍വ്വീസ് സര്‍വ്വീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച നേരത്തേയുള്ള ഷെഡ്യൂള്‍ അനുസരിച്ച് സര്‍വ്വീസ് നടത്തുമെന്ന് ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലായിരിക്കും സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുക. എന്നാല്‍ ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതിന് ഇതുവരെ വിലക്കുകളില്ല

ഈ രാജ്യങ്ങളിലെ പ്രധാന വിമാനകമ്പനികള്‍ ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നതോടെ സ്വദേശികളെക്കൂടാതെ മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും. വ്യാപാരാവശ്യങ്ങള്‍ക്കായി വ്യോമഗതാഗതമാണ് ഇവര്‍ കൂടുതലായും ഉപയോഗപ്പെടുത്തി വന്നിരുന്നത്. ഖത്തറിലും മറ്റ ഗള്‍ഫ് രാജ്യങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്ന മലയാളികളടക്കമുള്ളവര് ഇതോടെ പ്രതിസന്ധിയിലാകും. ഇവര്‍ക്ക് ഖത്തറിലേക്കും അവിടെനിന്ന് നയനന്തബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാനകമ്പനികളെ ആശ്രയിക്കേണ്ടി വരും.

 qatar-airways-06900-05

തീവ്രവവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

English summary
Etihad,Emirates,Fly Dubai to suspend flights to and from Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X