മണിപ്പൂർ വിഷയം യൂറോപ്യന്‍ പാർലമെന്റിലും: ചർച്ച മോദി പാരീസില്‍ എത്തുന്നതിന് തലേന്ന്, പ്രതികരിച്ച് ഇന്ത്യ
പാരീസ്: മണിപ്പൂർ കലാപം യൂറോപ്യന്‍ പാർലമെന്റ് ചർച്ച ചെയ്യുന്നു. സ്ട്രാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്ലീനറി സെഷനിലാണ് മണിപ്പൂർ കലാപം ചർച്ചയാവുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്രാന്‍സ് സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയം യൂറോപ്യന്‍ പാർലമെന്റ് ചർച്ചക്ക് എടുത്തതെന്നാണ് ശ്രദ്ധേയം. ജൂലൈ 14ന് ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസില്‍ എത്തുന്നത്.
"മനുഷ്യാവകാശ ലംഘന കേസുകൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ" എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മണിപ്പൂർ വിഷയം 13-ാം തിയതിയുടെ അവസാന പകുതിയില്‍ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യൂറോപ്യന്‍ പാർലമെന്റ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മോദിയുടെ വിദേശ സന്ദർശന വേളകളില്‍ രാജ്യത്തിന് അകത്തെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ ലംഘനങ്ങളും ചർച്ചയാവുന്നത് ഇത് ആദ്യമല്ല. നേരത്തെ അമേരിക്കന്‍ സന്ദർശന വേളയിലും രാജ്യത്തിന് അകത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ചർച്ചകളും ഉയർന്നിരുന്നു.

യൂറോപ്യൻ പാർലമെന്റ് മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് ഒരു "അടിയന്തിര സംവാദം" നടത്തും. പ്രമേയാവതരണം ബുധനാഴ്ച പൂർത്തിയായി. ഇന്ന് ചർച്ചയും പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പും നടക്കും. ആറ് പാർലമെന്ററി ഗ്രൂപ്പുകൾ ചേർന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഒരു സംവാദത്തിനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷം, യൂറോപ്യൻ സോഷ്യലിസ്റ്റുകൾ, ഗ്രീൻസ് എന്നിവയിൽ നിന്ന് പ്രാദേശിക പാർട്ടികൾ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മണിപ്പൂർ വിഷയം പ്ലീനറി സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനത്തെ തള്ളി ഇന്ത്യ രംഗത്ത് വന്നു. മണിപ്പൂർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. "ചർച്ചയെക്കുറിച്ച് വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പാർലമെന്റംഗങ്ങളെ സമീപിച്ച് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്," വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.
അതിനിടെ, അതിർത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കങ്ങൾ തടയാൻ സംസ്ഥാനത്തെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നടക്കുന്ന അതിർത്തി വേലി കെട്ടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മണിപ്പൂരിലെ 31 എംഎൽഎമാർ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടു. മണിപ്പൂരിലെ അക്രമങ്ങളിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സർക്കാർ തന്നെ അറിയിച്ചിരുന്നു. 181 പേരെ അറസ്റ്റ് ചെയ്യുകയും 6745 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications