കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന് അംഗത്വം നല്‍കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍, അപേക്ഷ അംഗീകരിച്ചു, നടപടികള്‍ തുടങ്ങി

Google Oneindia Malayalam News

ബ്രസ്സല്‍: യുക്രൈന് യൂറോപ്പ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ തീരുമാനം. ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കാന്‍ഡിഡേറ്റ് സ്റ്റാറ്റസാണ് നല്‍കുന്നത്. അതായത് യുക്രൈന്റെ അപേക്ഷ ന്യായമാണെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുകയാണ്. പൂര്‍ണമായ തോതിലുള്ള അംഗത്വത്തിലേക്കുള്ള ആദ്യത്തെ നടപടിക്രമം കൂടിയാണിത്. യൂറോപ്പ്യന്‍ യൂണിയനില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് യുക്രൈന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ 2013 മുതല്‍ ഇയു ഒരു രാജ്യത്തെയും പുതുതായി ഉള്‍പ്പെടുത്തിയിട്ടില്ല. അവസാനം ക്രൊയേഷ്യയാണ് ഇയുവിന്റെ ഭാഗമായത്.

1

ബ്രസ്സല്‍സില്‍ ഇയു നേതാക്കള്‍ യോഗം ചേരുന്നുണ്ട്. റഷ്യ യുക്രൈന്‍ ആക്രമിച്ച സമയത്ത് തന്നെ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി യൂറോപ്പ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സാധാരണ അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കാറുണ്ട്. നടപടിക്രമങ്ങള്‍ അത്തരത്തിലാണ്. എന്നാല്‍ യുക്രൈന്റെ കാര്യത്തില്‍ ഇയു നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ കൂടിയാണ് ഇയു ലക്ഷ്യമിടുന്നത്. യൂറോപ്പ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രൈന്റെ ആഗ്രഹം കൊണ്ടാണ് ഈ പ്രശ്‌നങ്ങളിലൂടെ അവര്‍ കടന്നുപോകുന്നതെന്ന് യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറഞ്ഞു.

യൂറോപ്പ്യന്‍ കമ്മീഷന്‍ നേരത്തെ ഇയു നേതാക്കളെ വിളിച്ച് യുക്രൈന്റെ അപേക്ഷ അംഗീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് പോകുന്നത് പോലെയാണെന്ന് സെലിന്‍സ്‌കി പറഞ്ഞു. യൂക്രൈന്‍ യൂറോപ്പിന്റെ ഭാഗമാണ്. അല്ലാതെ റഷ്യന്‍ ലോകമല്ലെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. വളരെ വേഗത്തിലാണ് യുക്രൈന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ഇയുവിലെ യുക്രൈന്‍ അംബാസിഡര്‍ സ്വെലോഡ് ചെന്‍ഡ്‌സോവ് പറഞ്ഞു. 2004 മുതല്‍ ഇയു അംഗത്വത്തിനായി യുക്രൈന്‍ ശ്രമിക്കുന്നുണ്ട്. പല വിധ പ്രശ്‌നങ്ങള്‍ ഇതിനെ പിന്നോട്ടടിക്കുകയായിരുന്നു

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
european union set to grant candidate status to ukraine, a big setback to putin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X