കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണിനെ തടയാന്‍ മരുന്നുണ്ടെന്ന് ആസ്ട്രാസെനെക്ക, ഇവുഷെല്‍ഡ് കോക്ടെയില്‍ പ്രതീക്ഷ

Google Oneindia Malayalam News

ലണ്ടന്‍: ഒമൈക്രോണ്‍ ഭീതി ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പല വാക്‌സിനുകളും ഇതിനോടകം തന്നെ ഒമൈക്രോണിനെ പ്രതിരോധിക്കില്ലെന്ന് പ്രാഥമിക പഠനത്തിലൂടെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വാക്‌സിന്‍ ഒമൈക്രോണിനെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇപ്പോഴിതാ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ആസ്ട്രാസെനെക്ക. അവരുടെ ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക പറയുന്നു. പഠനങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും ആസ്ട്രാസെനെക്ക വ്യക്തമാക്കി. ഒമൈക്രോണിനെ പ്രതിരോധിക്കുന്നത് കൊണ്ട് ഇത് കൂടുതല്‍ പേരിലേക്ക് നല്‍കാമെന്നും ആസ്ട്രാസെനെക്ക പറയുന്നു.

ഒമൈക്രോണിന്റെ ദക്ഷിണാഫ്രിക്കന്‍ പഠനം ഞെട്ടിക്കും, ഫൈസര്‍ വാക്‌സിനും ഏല്‍ക്കില്ലഒമൈക്രോണിന്റെ ദക്ഷിണാഫ്രിക്കന്‍ പഠനം ഞെട്ടിക്കും, ഫൈസര്‍ വാക്‌സിനും ഏല്‍ക്കില്ല

1

യുഎസ്സിന്റെ ഇന്‍ഡിപെന്‍ഡെന്റ് ഇന്‍സ്റ്റിഗേറ്റര്‍മാരായ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് പഠനം നടത്തിയത്. ഇവുഷീല്‍ഡിന്റെ കൂടുതല്‍ പഠനങ്ങള്‍ ഇനിയു നടത്തും. ഒമൈക്രോണിനെ എത്രത്തോളം പ്രതിരോധിക്കും ഇവുഷീല്‍ഡ് എന്നത് കൂടി പരിശോധിക്കും, പുറത്തു നിന്നുള്ള ആളുകളും ആസ്ട്രാസെനെക്കയും ചേര്‍ന്നാണ് ഈ വിശകലനം നടത്തും. ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും. നേരത്തെ ഫൈസറും തങ്ങളുടെ ഗുളികകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഫൈസറിന്റെ വാക്‌സിന്‍ പലയിടത്തും ഫലിക്കാതെ വരുന്ന സാഹചര്യത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

2250 പേരില്‍ നടത്തിയ പരിശോധനയില്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന ഫലമാണ് ലഭിച്ചതെന്ന് ഫൈസര്‍ പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് ഒമൈക്രോണ്‍ കേസുകള്‍ എത്തിക്കുന്നതും, മരണനിരക്കും 89 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ച ശേഷം ഇത് നല്‍കാമെന്നും ഫൈസര്‍പറയുന്നു. നിര്‍ണായക പരീക്ഷണത്തില്‍ വിജയിച്ചതായും, ഒമൈക്രോണ്‍ ഭീതി ഇല്ലാതാക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നും ഫൈസര്‍ വ്യക്തമാക്കി. വൈകാതെ തന്നെ ഫൈസറില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന് അനുമതി നല്‍കും. അതേസമയം ഈ രണ്ട് മരുന്നുകളും വരുന്നതോടെ ലോകരാജ്യങ്ങളിലായി പടരുന്ന ഒമൈക്രോണിനെ നല്ലൊരു പരിധി വരെ തടയാന്‍ സാധിക്കും.

അതേസമയം വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇത്തരത്തില്‍ ഉപയോഗിക്കാം. വ്യത്യസ്ത നിര്‍മാതാക്കളുടെ വാക്‌സിനുകള്‍ മാറി ഉപയോഗിക്കുന്നതിലും പ്രശ്‌നമില്ല. ആദ്യ ഡോസ് ആസ്ട്രാസെനെക്കയുടേതാണ് എടുത്തതെങ്കില്‍ രണ്ടാം ഡോസ് ഫൈസറോ മോഡേണയോ എടുക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് സംഘടന വ്യക്തമാക്കി. എംആര്‍എന്‍എ വാക്‌സിനുകള്‍ക്കാണ് ഈ പ്രശ്‌നമില്ലാത്തത്. സിനോഫാം ആദ്യ ഡോസ് എടുത്താലും ഈ പ്രശ്‌നമില്ല. ബൂസ്റ്റര്‍ ഷോട്ടുകള്‍ ഇപ്പോള്‍ പ്രാധാന്യം അര്‍ഹിക്കുന്നവയല്ല. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി, അതിന്റെ പ്രതിരോധ ശേഷി കുറഞ്ഞുവരികയാണെങ്കില്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യമുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

രാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെരാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെ

English summary
evusheld cocktail will neutralise omicron says astrazeneca, lab study shows promise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X